Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rail Project

കേരളത്തിന്‍റെ റെയിൽ പദ്ധതി; മൂന്ന് ഓപ്ഷനുകൾ പരിഗണന​​​യി​​​ൽ

ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ര​​​ള​​​ത്തി​​​ലു​​​ട​​​നീ​​​ളം മെ​​​ച്ച​​​പ്പെ​​​ട്ട റെ​​​യി​​​ൽ ക​​​ണ​​​ക്‌​​​ടി​​​വി​​​റ്റി ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ മൂ​​​ന്ന് ഓ​​​പ്ഷ​​​നു​​​ക​​​ളാ​​​ണു പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലെ​​​ന്ന് കേ​​​ന്ദ്ര റെ​​​യി​​​ൽ​​​വേ മ​​​ന്ത്രി അ​​​ശ്വി​​​നി വൈ​​​ഷ്ണ​​​വ് രാ​​​ജ്യ​​​സ​​​ഭ​​​യി​​​ൽ. ക​​​ണ്ണൂ​​​രി​​​നും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തി​​​നു​​​മി​​​ട​​​യി​​​ലു​​​ള്ള അ​​​തി​​​വേ​​​ഗ റെ​​​യി​​​ൽ​​​വേ കോ​​​റി​​​ഡോ​​​റി​​​നെ സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള ജോ​​​ണ്‍ ബ്രി​​​ട്ടാ​​​സ് എം​​​പി​​​യു​​​ടെ ചോ​​​ദ്യ​​​ത്തി​​​നു മ​​​റു​​​പ​​​ടി​​​യാ​​​യാ​​​ണ് മ​​​ന്ത്രി ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സ്വ​​​പ്ന​​​ പ​​​ദ്ധ​​​തി​​​യാ​​​യ സി​​​ൽ​​​വ​​​ർ ലൈ​ന്‍ എ​ന്ന കെ ​​​റെ​​​യി​​​ലാ​​​ണു കേ​​​ന്ദ്രം പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന ഓ​​​പ്ഷ​​​നു​​​ക​​​ളി​​​ലൊ​​​ന്ന്. സം​​​സ്ഥാ​​​ന​​​ സ​​​ർ​​​ക്കാ​​​ർ സി​​​ൽ​​​വ​​​ർ​​​ ലൈ​​​ൻ പ​​​ദ്ധ​​​തി​​​ക്കു ബ​​​ദ​​​ലാ​​​യി ആ​​​ർ​​​ആ​​​ർ​​​ടി​​​എ​​​സ് പ​​​ദ്ധ​​​തി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ പു​​​റ​​​ത്തു​​​വ​​​ന്നി​​​രു​​​ന്നെ​​​ങ്കി​​​ലും കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ സി​​​ൽ​​​വ​​​ർ ലൈ​​​ൻ പ​​​ദ്ധ​​​തി ഉ​​​പേ​​​ക്ഷി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നാ​​​ണ് കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​യു​​​ടെ വാ​​​ക്കു​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.

റെ​​​യി​​​ൽ ​​​ലൈ​​​ൻ ക​​​ണ​​​ക്‌​​​ടി​​​വി​​​റ്റി മെ​​​ച്ച​​​പ്പെ​​​ടു​​​ത്താ​​​നാ​​​യി കേ​​​ന്ദ്രം പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന ര​​​ണ്ടാ​​​മ​​​ത്തെ ഓ​​​പ്ഷ​​​ൻ കേ​​​ര​​​ള​​​ത്തി​​​ലെ ഏ​​​ഴ് റെ​​​യി​​​ൽ റൂ​​​ട്ടു​​​ക​​​ളു​​​ടെ വി​​​ക​​​സ​​​നം സം​​​ബ​​​ന്ധി​​​ച്ച പ​​​ദ്ധ​​​തി​​​യാ​​​ണ്. ഷൊ​​​ർ​​​ണൂ​​​ർ-​​​മം​​​ഗ​​​ളൂ​​​രു (3, 4 ലൈ​​​ൻ), കോ​​​യ​​​ന്പ​​​ത്തൂ​​​ർ-​​​ഷൊ​​​ർ​​​ണൂ​​​ർ (3, 4 ലൈ​​​ൻ), ഷൊ​​​ർ​​​ണൂ​​​ർ-​​​എ​​​റ​​​ണാ​​​കു​​​ളം (മൂ​​​ന്നാ​​​മ​​​ത്തെ ലൈ​​​ൻ), എ​​​റ​​​ണാ​​​കു​​​ളം-​​​കാ​​​യം​​​കു​​​ളം (മൂ​​​ന്നാ​​​മ​​​ത്തെ ലൈ​​​ൻ (കോ​​​ട്ട​​​യം വ​​​ഴി), കാ​​​യം​​​കു​​​ളം-​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം (മൂ​​​ന്നാ​​​മ​​​ത്തെ ലൈ​​​ൻ), തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​നാ​​​ഗ​​​ർ​​​കോ​​​വി​​​ൽ (മൂ​​​ന്നാ​​​മ​​​ത്തെ ലൈ​​​ൻ), മാ​​​രാ​​​രി​​​ക്കു​​​ളം-​​​ആ​​​ല​​​പ്പു​​​ഴ പാ​​​ത​​​യി​​​ര​​​ട്ടി​​​പ്പി​​​ക്ക​​​ൽ എ​​​ന്നി​​​വ​​​യാ​​​ണ് ഈ ​​​ഏ​​​ഴ് റെ​​​യി​​​ൽ​​​ റൂ​​​ട്ടു​​​ക​​​ൾ. ഈ ​​​റൂ​​​ട്ടു​​​ക​​​ളു​​​ടെ ഡി​​​പി​​​ആ​​​ർ ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​നു​​​മ​​​തി റെ​​​യി​​​ൽ​​​വേ ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​ശ്വി​​​നി വൈ​​​ഷ്ണ​​​വ് ജോ​​​ണ്‍ ബ്രി​​​ട്ടാ​​​സി​​​നെ രേ​​​ഖാ​​​മൂ​​​ലം അ​​​റി​​​യി​​​ച്ചു.

മൂ​​​ന്നാ​​​മ​​​ത്തെ ഓ​​​പ്ഷ​​​നാ​​​ക​​​ട്ടെ മെ​​​ട്രോ​​​മാ​​​ൻ ഇ. ​​​ശ്രീ​​​ധ​​​ര​​​ൻ മു​​​ന്നോ​​​ട്ടു​​​ വ​​​ച്ച ക​​​ണ്ണൂ​​​ർ മു​​​ത​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വ​​​രെ​​​യു​​​ള്ള അ​​​തി​​​വേ​​​ഗ റെ​​​യി​​​ൽ കോ​​​റി​​​ഡോ​​​ർ പ​​​ദ്ധ​​​തി​​​യാ​​​ണ്. ഇ​​​തി​​​ന്‍റെ ഡി​​​പി​​​ആ​​​ർ ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​ന് നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന ക​​​ത്ത് ശ്രീ​​​ധ​​​ര​​​നി​​​ൽ​​​നി​​​ന്നു ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും ക​​​ത്ത് വി​​​ല​​​യി​​​രു​​​ത്തു​​​ന്ന​​​തി​​​നാ​​​യി ബോ​​​ർ​​​ഡി​​​ന് കൈ​​​മാ​​​റി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും റെ​​​യി​​​ൽ​​​വേ മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി. മ​​​ണി​​​ക്കൂ​​​റി​​​ൽ 180 കി​​​ലോ​​​മീ​​​റ്റ​​​ർ വേ​​​ഗം കൈ​​​വ​​​രി​​​ക്കാ​​​ൻ സാ​​​ധി​​​ക്കു​​​ന്ന സ്റ്റാ​​​ൻ​​​ഡേ​​​ർ​​​ഡ് ഗേ​​​ജി​​​ലു​​​ള്ള റെ​​​യി​​​ൽ​​​വേ ലൈ​​​നാ​​​ണു ശ്രീ​​​ധ​​​ര​​​ന്‍റെ പ​​​ദ്ധ​​​തി.

54,000 കോ​​​ടി രൂ​​​പ ചെ​​​ല​​​വാ​​​കു​​​മെ​​​ന്ന് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന പ​​​ദ്ധ​​​തി വി​​​ശ​​​ദ​​​മാ​​​യി വി​​​ല​​​യി​​​രു​​​ത്തി​​​യെ​​​ന്നും ശ്രീ​​​ധ​​​ര​​​നെ ഉ​​​ട​​​ൻ ച​​​ർ​​​ച്ച​​​യ്ക്കാ​​​യി വി​​​ളി​​​പ്പി​​​ക്കു​​​മെ​​​ന്നും അ​​​ശ്വി​​​നി വൈ​​​ഷ്ണ​​​വ് സ​​​ഭ​​​യി​​​ൽ അ​​​റി​​​യി​​​ച്ചു.

കെ ​​​റെ​​​യി​​​ൽ പ​​​ദ്ധ​​​തി എം​​​ബാ​​​ങ്ക്മെ​​​ന്‍റി​​​ലാ​​​ണെ​​​ങ്കി​​​ൽ ഏ​​​ഴു റൂ​​​ട്ടു​​​ക​​​ളു​​​ടെ പ​​​ദ്ധ​​​തി പ്ര​​​ധാ​​​ന​​​മാ​​​യും പ്ര​​​ത​​​ല​​​ത്തി​​​ലാ​​​ണെ​​​ന്നും ശ്രീ​​​ധ​​​ര​​​ന്‍റെ പ​​​ദ്ധ​​​തി എ​​​ല​​​വേ​​​റ്റ​​​ഡ് ലൈ​​​നി​​​ലാ​​​ണെ​​​ന്നും ഇ​​​വ മൂ​​​ന്നി​​​ലും​​​വ​​​ച്ച് ഏ​​​റ്റ​​​വും സാ​​​ന്പ​​​ത്തി​​​ക​​​ലാ​​​ഭ​​​വും മി​​​ക​​​ച്ച​​​തു​​​മാ​​​യ ഓ​​​പ്ഷ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​മെ​​​ന്നും അ​​​ശ്വി​​​നി വൈ​​​ഷ്ണ​​​വ് അ​​​റി​​​യി​​​ച്ചു.

മ​​​ന്ത്രി മ​​​റു​​​പ​​​ടി ന​​​ൽ​​​കു​​​ന്ന​​​തി​​​നി​​​ട​​​യി​​​ൽ രാ​​​ജ്യ​​​സ​​​ഭ​​​യു​​​ടെ ചെ​​​യ​​​റി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ഉ​​​പ​​​രാ​​​ഷ്‌​​​ട്ര​​​പ​​​തി സി.​​​പി. രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ ഈ ​​​മൂ​​​ന്ന് ഓ​​​പ്ഷ​​​നു​​​ക​​​ളി​​​ൽ ഏ​​​തെ​​​ങ്കി​​​ലു​​​മൊ​​​ന്ന് കേ​​​ര​​​ള​​​ത്തി​​​നു ഉ​​​റ​​​പ്പാ​​​യും ന​​​ൽ​​​കി​​​ല്ലേ​​​യെ​​​ന്നു ചോ​​​ദി​​​ച്ച​​​പ്പോ​​​ൾ, റെ​​​യി​​​ൽ​​​വേ മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​യ ഉ​​​ത്ത​​​രം ന​​​ൽ​​​കി​​​യി​​​ല്ല.

ത​​​ങ്ങ​​​ൾ ഏ​​​റ്റെ​​​ടു​​​ത്ത പ​​​ദ്ധ​​​തി​​​ക​​​ളെ​​​ല്ലാം പൂ​​​ർ​​​ണ ആ​​​ത്മാ​​​ർ​​​ഥ​​​ത​​​യോ​​​ടെ പൂ​​​ർ​​​ത്തീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നു മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു ചോ​​​ദ്യ​​​ത്തി​​​നു കൃ​​​ത്യ​​​മാ​​​യ ഉ​​​ത്ത​​​രം ന​​​ൽ​​​കാ​​​തെ​​​യു​​​ള്ള മ​​​ന്ത്രി​​​യു​​​ടെ മ​​​റു​​​പ​​​ടി.

Latest News

Corehub Up