Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rainwater Runoff.

Kottayam

ആ​​ന​​ക്കി​​ട​​ങ്ങു​​ക​​ളി​​ൽ വെ​​ള്ളം നി​​റ​​ഞ്ഞു; മ​​ഴ​​വെ​​ള്ള​​പ്പാ​​ച്ചി​​ലി​​ന് ഇ​​ട​​യാ​​ക്കു​​മെ​​ന്ന്

മു​​ണ്ട​​ക്ക​​യം: വ​​ന്യ​​മൃ​​ഗ​​ങ്ങ​​ൾ ജ​​ന​​വാ​​സ മേ​​ഖ​​ല​​യി​​ലേ​​ക്ക് ക​​ട​​ക്കാ​​തി​​രി​​ക്കാ​​ൻ വ​​നാ​​തി​​ർ​​ത്തി മേ​​ഖ​​ല​​യി​​ൽ സ്ഥാ​​പി​​ച്ചി​​രി​​ക്കു​​ന്ന ആ​​ന​​ക്കി​​ട​​ങ്ങു​​ക​​ൾ മ​​നു​​ഷ്യ​​നി​​ർ​​മി​​ത മ​​ഴ​​വെ​​ള്ള​​പ്പാ​​ച്ചി​​ലി​​നി​​ട​​യാ​​ക്കു​​മോ​​യെ​​ന്ന് ആ​​ശ​​ങ്ക. എ​​രു​​മേ​​ലി പ​​ഞ്ചാ​​യ​​ത്തി​​ലെ ഏ​​ഴാം വാ​​ർ​​ഡ് പു​​ഞ്ച​​വ​​യ​​ൽ പാ​​ക്കാ​​നം ഇ​​ഞ്ച​​ക്കു​​ഴി​​യി​​ൽ വ​​നാ​​തി​​ർ​​ത്തി​​യി​​ൽ നി​​ർ​​മി​​ച്ചി​​രി​​ക്കു​​ന്ന ആ​​ന​​ക്കി​​ട​​ങ്ങു​​ക​​ളാ​​ണ് പ്ര​​ദേ​​ശ​​വാ​​സി​​ക​​ൾ​​ക്ക് അ​​പ​​ക​​ട ഭീ​​ഷ​​ണി​​യാ​​യി മാ​​റു​​ന്ന​​ത്.

10 അ​​ടി വീ​​തി​​യി​​ൽ 15 അ​​ടി​​യോ​​ളം ആ​​ഴ​​ത്തി​​ൽ ഒ​​ന്ന​​ര കി​​ലോ​​മീ​​റ്റ​​റോ​​ളം ദൂ​​ര​​ത്തി​​ൽ ത​​ങ്ങി​​നി​​ൽ​​ക്കു​​ന്ന ല​​ക്ഷ​​ക്ക​​ണ​​ക്കി​​ന് ലി​​റ്റ​​ർ വെ​​ള്ളം ഒ​​ഴു​​കി​​യെ​​ത്തി​​യാ​​ൽ അ​​ത് വ​​ലി​​യ ദു​​ര​​ന്ത​​ത്തി​​ന് ഇ​​ട​​യാ​​ക്കും. ക​​ഴി​​ഞ്ഞ ദി​​വ​​സ​​ങ്ങ​​ളി​​ൽ പെ​​യ്ത ശ​​ക്ത​​മാ​​യ മ​​ഴ​​യി​​ൽ ഇ​​ഞ്ച​​ക്കു​​ഴി ഭാ​​ഗ​​ത്ത് ആ​​ന​​ക്കു​​ഴി നി​​റ​​ഞ്ഞൊ​​ഴു​​കി​​യി​​രു​​ന്നു. അ​​ന്ന് വ​​ലി​​യ ദു​​ര​​ന്തം ത​​ല​​നാ​​രി​​ഴ​​യ്ക്കാ​​ണ് ഒ​​ഴി​​വാ​​യ​​ത്.

വാ​​ര്യാ​​ട്ട് കോ​​ള​​നി മു​​ത​​ൽ ഇ​​ഞ്ച​​ക്കു​​ഴി വ​​രെ ഒ​​ന്ന​​ര കി​​ലോ​​മീ​​റ്റ​​റോ​​ളം ദൂ​​ര​​ത്തി​​ലാ​​ണ് ആ​​ന​​ക്കി​​ട​​ങ്ങു​​ക​​ൾ സ്ഥാ​​പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഇ​​തി​​ൽ കെ​​ട്ടി​​നി​​ൽ​​ക്കു​​ന്ന വെ​​ള്ളം പ്ര​​ദേ​​ശ​​ത്തെ നാ​​ല്പ​​തോ​​ളം കു​​ടും​​ബ​​ങ്ങ​​ൾ​​ക്കാ​​ണ് അ​​പ​​ക​​ട ഭീ​​ഷ​​ണി​​യാ​​യി മാ​​റി​​യി​​രി​​ക്കു​​ന്ന​​ത്. അ​​പ​​ക​​ട​​സാ​​ധ്യ​​ത മു​​ന്നി​​ൽ​​ക്ക​​ണ്ട് പ്ര​​ദേ​​ശ​​ത്തെ പ​​ല കു​​ടും​​ബ​​ങ്ങ​​ളും മ​​റ്റ് സ്ഥ​​ല​​ങ്ങ​​ളി​​ലേ​​ക്ക് താ​​മ​​സം മാ​​റ്റി. വ​​നം വ​​കു​​പ്പ് ഉ​​ദ്യോ​​ഗ​​സ്ഥ​​രെ വി​​വ​​രം അ​​റി​​യി​​ച്ച​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ഉ​​ദ്യോ​​ഗ​​സ്ഥ​​രെ​​ത്തി ആ​​ന​​ക്കി​​ട​​ങ്ങി​​ൽ നി​​ന്നു താ​​ഴേ​​ക്ക് ഹോ​​സ് സ്ഥാ​​പി​​ച്ചു. എ​​ന്നാ​​ൽ, ചെ​​റി​​യ ഹോ​​സി​​ലൂ​​ടെ കു​​റ​​ച്ചു വെ​​ള്ളം മാ​​ത്ര​​മാ​​ണ് ഇ​​പ്പോ​​ൾ പു​​റ​​ത്തേ​​ക്ക് ഒ​​ഴു​​കു​​ന്ന​​ത്. കി​​ട​​ങ്ങു​​ക​​ളു​​ടെ പ​​ല ഭാ​​ഗ​​ത്തും വ​​ലി​​യ ഹോ​​സു​​ക​​ൾ സ്ഥാ​​പി​​ച്ച് സ​​മീ​​പ​​ത്തെ തോ​​ട്ടി​​ലേ​​ക്ക് വെ​​ള്ളം ഒ​​ഴു​​ക്കി​​ക്ക​​ള​​ഞ്ഞാ​​ൽ മാ​​ത്ര​​മേ പ്ര​​ദേ​​ശ​​ത്തെ അ​​പ​​ക​​ട​​സാ​​ധ്യ​​ത ഒ​​ഴി​​വാ​​കു​​ക​​യു​​ള്ളൂ.

Latest News

Corehub Up