Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ramtemple

അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര​ത്തി​ലെ സം​ഭാ​വ​ന ത​ട്ടി​പ്പ്; കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം

ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര​ത്തി​ലെ സം​ഭാ​വ​ന ത​ട്ടി​പ്പി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം. ഏ​ഴാ​യി​ര​ത്തോ​ളം പേ​ജു​ള്ള കു​റ്റ​പ​ത്ര​മാ​ണ് എ​സ്ഐ​ടി സ​മ​ർ​പ്പി​ച്ച​ത്. കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന എ​ട്ട് പ്ര​തി​ക​ള്‍​ക്കെ​തി​രെ​യാ​ണ് കു​റ്റ​പ​ത്രം.

ത​ട്ടി​പ്പ് ന​ട​ന്നെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന 105 സം​ഭ​വ​ങ്ങ​ള്‍ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ടെ​ന്ന് കു​റ്റ​പ​ത്ര​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. 80 ല​ക്ഷ​ത്തോ​ളം രൂ​പ വീ​ണ്ടെ​ടു​ക്കാ​നാ​യെ​ന്നും കു​റ്റ​പ​ത്ര​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. അ​തേ​സ​മ​യം ആ​ദ്യ​ഘ​ട്ട​ത്തി​ൽ ആ​രോ​പ​ണം നേ​രി​ട്ടി​രു​ന്ന ട്ര​സ്റ്റ് മു​ന്‍ ഭാ​ര​വാ​ഹി​ക​ളെ​ല്ലാം സു​ര​ക്ഷി​ത​രാ​ണ്.

ച​മ്പ​ത് റാ​യ്, അ​നി​ല്‍ മി​ശ്ര തു​ട​ങ്ങി​യ പ്ര​മു​ഖ​ര്‍​ക്കെ​തി​രെ​യൊ​ന്നും കു​റ്റ​പ​ത്ര​ത്തി​ല്‍ പ​രാ​മ​ര്‍​ശ​മി​ല്ലെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം.

 

National

രാ​മ​ക്ഷേ​ത്ര​ത്തി​ന്‍റെ ഗോ​പു​ര​ത്തി​ൽ കാ​വി പ​താ​ക ഉ​യ​ർ​ത്തി പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര​ത്തി​ന്‍റെ ഗോ​പു​ര​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി കാ​വി പ​താ​ക ഉ​യ​ർ​ത്തി. ആ​ർ​എ​സ്എ​സ് മേ​ധാ​വി മോ​ഹ​ൻ ഭാ​ഗ​വ​ത്, യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

പ്ര​ധാ​ന ക്ഷേ​ത്ര​ത്തി​ൽ പ്രാ​ർ​ഥ​ന ന​ട​ത്തി ആ​ര​തി ഉ​ഴി​ഞ്ഞ ശേ​ഷ​മാ​ണ് മോ​ദി പ​താ​ക ഉ​യ​ർ​ത്തി​യ​ത്. പ​ത്ത​ടി ഉ​യ​ര​വും 20 അ​ടി നീ​ള​വു​മു​ള്ള​താ​ണു പ​താ​ക.

"നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള മു​റി​വാ​ണ് ഇ​ന്ന് ഉ​ണ​ങ്ങി​യ​ത്. ന​മ്മ​ൾ ശ്രീ​രാ​മ​ഭ​ഗ​വാ​നി​ൽ നി​ന്ന് പ​ഠി​ക്ക​ണം. അ​ദ്ദേ​ഹ​ത്തി‍​ന്‍റെ വ്യ​ക്തി​ത്വം മ​ന​സി​ലാ​ക്ക​ണം. അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്വ​ഭാ​വ​ഗു​ണ​ങ്ങ​ൾ സ്വാം​ശീ​ക​രി​ക്ക​ണം, 2047ൽ ​രാ​ജ്യം സ്വാ​ത​ന്ത്ര​ത്തി‍​ന്‍റെ നൂ​റാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​മ്പോ​ൾ ഒ​രു വി​ക​സി​ത രാ​ഷ്ട്രം കെ​ട്ടി​പ്പ​ടു​ക്ക​ണം. ഇ​ന്ത്യ​യു​ടെ അ​ടു​ത്ത ആ​യി​രം വ​ർ​ഷ​ത്തേ​ക്കു​ള്ള അ​ടി​ത്ത​റ ന​മ്മ​ൾ ശ​ക്ത​മാ​ക്ക​ണം'– മോ​ദി പ​റ​ഞ്ഞു.

191 അ​ടി ഉ​യ​ര​ത്തി​ലു​ള്ള ഗോ​പു​ര​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി പ​താ​ക ഉ​യ​ർ​ത്തി​യ​ത്. ത്രി​കോ​ണാ​കൃ​തി​യി​ലു​ള്ള പ​താ​ക​യി​ൽ ന​ടു​ക്ക് സൂ​ര്യ അ​ട​യാ​ള​വും അ​തി​നു​ള്ളി​ൽ ഓം ​ചി​ഹ്ന​വും ആ​ലേ​ഖ​നം ചെ​യ്തി​ട്ടു​ണ്ട്. ആ​ത്മാ​ഭി​മാ​നം, ഐ​ക്യം, സാം​സ്കാ​രി​ക തു​ട​ർ​ച്ച എ​ന്നി​വ​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​താ​ണ് പ​താ​ക.

Latest News

Corehub Up