Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rankings

ഗില്ലിനെ പിന്നിലാക്കി ഏകദിന റാങ്കിംഗിൽ കോഹ്‌ലിയുടെ മുന്നേറ്റം

ദുബായ്: ഐസിസി ഏകദിന റാങ്കിംഗിൽ ശുഭ്മാൻ ഗില്ലിനെ മറികടന്ന് വിരാട് കോഹ്‌ലി. ദക്ഷിണാഫ്രിക്കക്കെതിരായ റാഞ്ചി ഏകദിനത്തിൽ സെഞ്ചുറി നേടിയതോടെയാണ് കോഹ്‌ലി ഗില്ലിനെ മറികടന്ന് നാലാം സ്ഥാനത്തെത്തിയത്. രോഹിത് ശർമ തന്നെയാണ് പുതിയ റാങ്കിംഗിലും ഒന്നാം സ്ഥാനത്ത്.

ആദ്യ അഞ്ച് സ്ഥാനങ്ങളിൽ മൂന്നും ഇന്ത്യൻ താരങ്ങളാണ്. പരിക്കുമൂലം ഏകദിന പരന്പരയിൽ കളിക്കാത്ത ശ്രേയസ് അയ്യർ ഒന്പതാം സ്ഥാനം നിലനിർത്തി. ന്യൂസിലൻഡിന്‍റെ ഡാരിൽ മിച്ചലാണ് രണ്ടാം സ്ഥാനത്തുള്ളത്.

അഫ്ഗാനിസ്ഥന്‍റെ ഇബ്രാഹിം സർദ്രാനാണ് മൂന്നാമത്. റാഞ്ചി ഏകദിനത്തിൽ അർധസെഞ്ചുറി നേടിയ കെ.എൽ. രാഹുൽ രണ്ട് സ്ഥാനം ഉയർന്ന് പതിനാലാം സ്ഥാനത്തെത്തി.

Latest News

Corehub Up