Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ratan Kelkar

ചി​ത​റി​പ്പോയ കു​ടും​ബ വോ​ട്ട​ർ​മാ​രെ ഇ​പ്പോ​ൾ ഒ​ന്നി​പ്പി​ക്കി​ല്ല

തി​രു​വ​ന​ന്ത​പു​രം: വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ചി​ത​റി​ക്കി​ട​ക്കു​ന്ന കു​ടും​ബാം​ഗ​ങ്ങ​ളെ ഒ​ന്നി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ ത​ത്കാ​ലം ഉ​പേ​ക്ഷി​ച്ചു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്.

വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പ​ല​യി​ട​ത്താ​യി കി​ട​ന്ന കു​ടും​ബ വോ​ട്ട​ർ​മാ​രെ ഒ​രി​ട​ത്താ​ക്കാ​ൻ തീ​വ്ര വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ൾ​ക്കു ശേ​ഷം തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ നീ​ക്കം തു​ട​ങ്ങി​യി​രു​ന്നു. എ​ന്നാ​ൽ, ഇ​തു വി​ജ​യി​ച്ചി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കേ കു​ടും​ബാം​ഗ​ങ്ങ​ളെ ക്ര​മ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചാ​ൽ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽനി​ന്ന് ആ​രെ​ങ്കി​ലും പു​റ​ത്തു​പോ​കു​മോ എ​ന്ന ആ​ശ​ങ്ക​യു​മു​ണ്ടാ​യി.

എ​ന്നാ​ൽ, പ​ല ബൂ​ത്തു​ക​ളി​ലാ​യി കി​ട​ക്കു​ന്ന കു​ടും​ബ വോ​ട്ട​ർ​മാ​ർ​ക്ക് ഒ​രു ബൂ​ത്തി​ൽ എ​ത്താ​ൻ ഫോം ​എ​ട്ട് പ്ര​കാ​രം അ​പേ​ക്ഷ ന​ൽ​കാ​നാ​കും. അ​പേ​ക്ഷ ന​ൽ​കി​യാ​ൽ ഇ​വ​രെ ഒ​രി​ട​ത്താ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ഡോ. ​ര​ത്ത​ൻ യു. ​കേ​ൽ​ക്ക​ർ പ​റ​ഞ്ഞു.

Kerala

ബിഎൽഒ ജീവനൊടുക്കിയ സംഭവം; റി​​​​പ്പോ​​​​ർ​​​​ട്ട് കേ​​​​ന്ദ്ര തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ന്‍റെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലെ​​​​ന്ന് ര​​​​ത്ത​​​​ൻ കേൽ​​​​ക്ക​​​​ർ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ക​​​​ണ്ണൂ​​​​ർ പ​​​​യ്യ​​​​ന്നൂ​​​​രി​​​​ൽ ബി​​​​എ​​​​ൽ​​​​ഒ​​​​യാ​​​​യി​​​​രു​​​​ന്ന അ​​​​നീ​​​​ഷ് ജോ​​​​ർ​​​​ജ് ജീവനൊടുക്കിയതു മായി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ജി​​​​ല്ലാ ക​​​​ള​​​​ക്‌ടറു​​​​ടെ പ്രാ​​​​ഥ​​​​മി​​​​ക റി​​​​പ്പോ​​​​ർ​​​​ട്ട് കേ​​​​ന്ദ്ര തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​നു കൈ​​​​മാ​​​​റി​​​​യ​​​​താ​​​​യി മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഓ​​​​ഫീ​​​​സ​​​​ർ ര​​​​ത്ത​​​​ൻ യു. ​​​​കേൽ​​​​ക്ക​​​​ർ പ​​​​റ​​​​ഞ്ഞു.

കേ​​​​ന്ദ്ര തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ന്‍റെ നി​​​​ർ​​​​ദേ​​​​ശ​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​കും ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ തു​​​​ട​​​​ർന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​ക. സം​​​​ഭ​​​​വ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ക​​​​ള​​​​ക്‌ടറു​​​​ടെ പ്രാ​​​​ഥ​​​​മി​​​​ക റി​​​​പ്പോ​​​​ർ​​​​ട്ട് മാ​​​​ത്ര​​​​മാ​​​​ണു ല​​​​ഭി​​​​ച്ച​​​​ത്. അ​​​​ന്തി​​​​മ റി​​​​പ്പോ​​​​ർ​​​​ട്ട് ഇ​​​​നി​​​​യും വ​​​​രാ​​​​നിരി​​​​ക്കു​​​​ന്ന​​​​തേ​​​​യു​​​​ള്ളൂവെ​​​​ന്നും മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഓ​​​​ഫീ​​​​സ​​​​ർ പ​​​​റ​​​​ഞ്ഞു.

അ​​​​നീ​​​​ഷിന് ഔ​​​​ദ്യോ​​​​ഗി​​​​ക ത​​​​ല​​​​ത്തി​​​​ൽ ഒ​​​​രു​​​​വി​​​​ധ സ​​​​മ്മ​​​​ർ​​​​ദ​​​​വും ഉ​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നാ​​​​ണ് ജി​​​​ല്ലാ ഇ​​​​ല​​​​ക്‌ടറ​​​​ൽ ഓ​​​​ഫീ​​​​സ​​​​ർ കൂ​​​​ടി​​​​യാ​​​​യ ജി​​​​ല്ലാ ക​​​​ള​​​​ക്‌ടറു​​​​ടെ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്ന​​​​ത്. ഔ​​​​ദ്യോ​​​​ഗി​​​​ക കൃ​​​​ത്യ​​നി​​​​ർ​​​​വ​​​​ഹ​​​​ണ​​​​ത്തി​​​​ൽ അ​​​​നീ​​​​ഷ് ജോ​​​​ർ​​​​ജ് വീ​​​​ഴ്ച വ​​​​രു​​​​ത്തി​​​​യി​​​​രു​​​​ന്നി​​​​ല്ല. ഔ​​​​ദ്യോ​​​​ഗി​​​​ക സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​നു പു​​​​റ​​​​ത്ത് മ​​​​റ്റെ​​​​ന്തെ​​​​ങ്കി​​​​ലും ഭീ​​​​ഷ​​​​ണി​​​​ക​​​​ളോ സ​​​​മ്മ​​​​ർ​​​​ദ​​​​ങ്ങ​​​​ളോ ഉ​​​​ണ്ടാ​​​​യി​​​​ട്ടു​​​​ണ്ടോ​​​​യെ​​​​ന്ന് പോ​​​​ലീ​​​​സ് അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ൽ മാ​​​​ത്ര​​​​മേ വ്യ​​​​ക്ത​​​​മാ​​​​കു​​​​ക​​​​യു​​​​ള്ളൂ​​​​വെ​​​​ന്നും ക​​​​ള​​​​ക്‌ടറു​​​​ടെ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നു.

Latest News

Corehub Up