x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചി​ത​റി​പ്പോയ കു​ടും​ബ വോ​ട്ട​ർ​മാ​രെ ഇ​പ്പോ​ൾ ഒ​ന്നി​പ്പി​ക്കി​ല്ല


Published: March 19, 2026 12:21 AM IST | Updated: March 19, 2026 12:21 AM IST

തി​രു​വ​ന​ന്ത​പു​രം: വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ചി​ത​റി​ക്കി​ട​ക്കു​ന്ന കു​ടും​ബാം​ഗ​ങ്ങ​ളെ ഒ​ന്നി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ ത​ത്കാ​ലം ഉ​പേ​ക്ഷി​ച്ചു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്.

വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പ​ല​യി​ട​ത്താ​യി കി​ട​ന്ന കു​ടും​ബ വോ​ട്ട​ർ​മാ​രെ ഒ​രി​ട​ത്താ​ക്കാ​ൻ തീ​വ്ര വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ൾ​ക്കു ശേ​ഷം തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ നീ​ക്കം തു​ട​ങ്ങി​യി​രു​ന്നു. എ​ന്നാ​ൽ, ഇ​തു വി​ജ​യി​ച്ചി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കേ കു​ടും​ബാം​ഗ​ങ്ങ​ളെ ക്ര​മ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചാ​ൽ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽനി​ന്ന് ആ​രെ​ങ്കി​ലും പു​റ​ത്തു​പോ​കു​മോ എ​ന്ന ആ​ശ​ങ്ക​യു​മു​ണ്ടാ​യി.

എ​ന്നാ​ൽ, പ​ല ബൂ​ത്തു​ക​ളി​ലാ​യി കി​ട​ക്കു​ന്ന കു​ടും​ബ വോ​ട്ട​ർ​മാ​ർ​ക്ക് ഒ​രു ബൂ​ത്തി​ൽ എ​ത്താ​ൻ ഫോം ​എ​ട്ട് പ്ര​കാ​രം അ​പേ​ക്ഷ ന​ൽ​കാ​നാ​കും. അ​പേ​ക്ഷ ന​ൽ​കി​യാ​ൽ ഇ​വ​രെ ഒ​രി​ട​ത്താ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ഡോ. ​ര​ത്ത​ൻ യു. ​കേ​ൽ​ക്ക​ർ പ​റ​ഞ്ഞു.

Tags : Election Commission voters' list Assembly elections Ratan Kelkar Kerala Assembly election Niyama Sabha Election

Recent News

Corehub Up