കടുത്തുരുത്തി: ലോക കാഴ്ചദിനത്തോടനുബന്ധിച്ച് മുതിർന്ന പൗരന്മാരുടെ നേത്രാരോഗ്യ സംരക്ഷണത്തിനായി പ്രത്യേക പദ്ധതിയുമായി എസ്ആർഎസ് ഐ ഹോസ്പിറ്റൽ. ഇന്നുമുതൽ നവംബർ അഞ്ചു വരെ 60 വയസിന് മുകളിലുള്ളവർക്ക് സൗജന്യ നേത്രപരിശോധനയും പ്രത്യേക നിരക്കിലുള്ള ചികിത്സാ ആനുകൂല്യങ്ങളും ലഭ്യമാക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
സൗജന്യ കൺസൾട്ടേഷൻ ഉൾപ്പെടുന്ന പ്രത്യേക നേത്രപരിചരണ ക്യാമ്പാണ് ഒരുക്കിയിരിക്കുന്നത്. ശസ്ത്രക്രിയകൾക്ക് 25 ശതമാനം വരെ ഇളവും കണ്ണ് പരിശോധനകൾക്കും മറ്റ് അന്വേഷണങ്ങൾക്കും പത്തു ശതമാനം മുതൽ 25 ശതമാനം വരെ ഇളവും ലഭ്യമാകും. കടുത്തുരുത്തി ബ്ലോക്ക് ജംഗ്ഷനിലെ എസ്ആർഎസ് ഐ ഹോസ്പിറ്റലിൽ രാവിലെ ഒന്പതുമുതൽ വൈകുന്നേരം ആറുവരെയാണ് പ്രവർത്തനസമയം. ഫോൺ: 6282285787.