Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Read Out

അ​​​ഭി​​​മ​​​ന്യു കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ളെ കു​​​റ്റ​​​പ​​​ത്രം വാ​​​യി​​​ച്ച് കേ​​​ള്‍പ്പി​​​ച്ചു

കൊ​​​ച്ചി: എ​​​റ​​​ണാ​​​കു​​​ളം മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജ് വി​​​ദ്യാ​​​ര്‍ഥി​​​യാ​​​യി​​​രു​​​ന്ന അ​​​ഭി​​​മ​​​ന്യു​​​വി​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ളെ കോ​​​ട​​​തി​​​യി​​​ല്‍ കു​​​റ്റ​​​പ​​​ത്രം വാ​​​യി​​​ച്ചു കേ​​​ള്‍പ്പി​​​ച്ചു. കേ​​​സി​​​ലെ വി​​​ചാ​​​ര​​​ണ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​ന്‍റെ മു​​​ന്നോ​​​ടി​​​യാ​​​യാ​​​ണു എ​​​റ​​​ണാ​​​കു​​​ളം പ്രി​​​ന്‍സി​​​പ്പ​​​ല്‍ സെ​​​ഷ​​​ന്‍സ് കോ​​​ട​​​തി​​​യി​​​ല്‍ കു​​​റ്റ​​​പ​​​ത്രം വാ​​​യി​​​ച്ചു കേ​​​ള്‍പ്പി​​​ക്ക​​​ല്‍ ന​​​ട​​​ന്ന​​​ത്.

ഇ​​​തി​​​നാ​​​യി ആ​​​ദ്യ​​​ഘ​​​ട്ടം വി​​​ചാ​​​ര​​​ണ നേ​​​രി​​​ടു​​​ന്ന 16 പ്ര​​​തി​​​ക​​​ളും ഇ​​​ന്ന​​​ലെ കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​യി. ക്രി​​​മി​​​ന​​​ല്‍ റൂ​​​ള്‍സ് 19(4) പ്ര​​​കാ​​​ര​​​മു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ള്‍ക്കാ​​​യി കേ​​​സ് 24ലേ​​​ക്ക് മാ​​​റ്റി.

ഇ​​​തു​​​പ്ര​​​കാ​​​രം കു​​​റ്റ​​​പ​​​ത്രം ത​​​യാ​​​റാ​​​ക്കാ​​​ന്‍ ആ​​​ശ്ര​​​യി​​​ക്കാ​​​തി​​​രു​​​ന്ന രേ​​​ഖ​​​ക​​​ളും സാ​​​ക്ഷി​​​മൊ​​​ഴി​​​ക​​​ളു​​​മ​​​ട​​​ക്കം അ​​​ന്ന് കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കാ​​​നും നി​​​ര്‍ദേ​​​ശി​​​ച്ചു.

എ​​​സ്എ​​​ഫ്‌​​​ഐ, കാ​​​മ്പ​​​സ് ഫ്ര​​​ണ്ട് പ്ര​​​വ​​​ര്‍ത്ത​​​ക​​​ര്‍ ത​​​മ്മി​​​ലു​​​ണ്ടാ​​​യ ത​​​ര്‍ക്ക​​​ത്തെ​​​ത്തു​​​ട​​​ര്‍ന്ന് 2018 ജൂ​​​ലൈ ര​​​ണ്ടി​​​ന് അ​​​ഭി​​​മ​​​ന്യു​​​വി​​​നെ വെ​​​ട്ടി​​​യും കു​​​ത്തി​​​യും കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നാ​​​ണു കേ​​​സ്.

കു​​​റ്റ​​​കൃ​​​ത്യ​​​ത്തി​​​ല്‍ നേ​​​രി​​​ട്ടു പ​​​ങ്കെ​​​ടു​​​ത്ത​​​താ​​​യി ക​​​ണ്ടെ​​​ത്തി​​​യ പ്ര​​​തി​​​ക​​​ളാ​​​ണ് ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ല്‍ വി​​​ചാ​​​ര​​​ണ നേ​​​രി​​​ടു​​​ന്ന​​​ത്.

Latest News

Corehub Up