തെക്കേത്തുകവല: മാസങ്ങൾക്ക് മുന്പ് വാഹനമിടിച്ച് തകർന്ന തെക്കേത്തുകവലയിലെ കാത്തിരിപ്പുകേന്ദ്രം പുനർനിർമിക്കാൻ പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിച്ചില്ലെന്ന് ആരോപണം.
കഴിഞ്ഞ ഏപ്രിലിലാണ് പ്രഭാതസവാരിക്കിറങ്ങിയ മംഗലത്ത് പ്രകാശ് അപകടത്തിൽ മരിച്ചത്. അദ്ദേഹത്തെ ഇടിച്ചുവീഴ്ത്തിയ കാർ കാത്തിരിപ്പുകേന്ദ്രം ഇടിച്ചുതകർത്താണ് നിന്നത്.
പുനലൂർ - മൂവാറ്റുപുഴ ഹൈവേയിലെ പല കാത്തിരിപ്പുകേന്ദ്രങ്ങൾക്കും ഇതേ ദുരവസ്ഥ തന്നെയാണ്. അപകടത്തിൽ നാശമുണ്ടായവ ഒന്നും പുനർനിർമിച്ചിട്ടില്ല. ഇതേ ഹൈവേയിൽ ഇളങ്ങുളം എസ്എൻഡിപി കവലയിൽ വർഷങ്ങളായി തകർന്നുകിടന്ന കാത്തിരിപ്പുകേന്ദ്രം നിവേദനങ്ങൾ പലതു നൽകിയിട്ടും പുനർനിർമിച്ചില്ല. 40,000 രൂപ ചെലവഴിച്ച് എസ്എൻഡിപി യോഗമാണ് പിന്നീട് ഇത് പുനർനിർമിച്ചത്.