x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ത്തി​രി​പ്പു​കേ​ന്ദ്രം പു​ന​ർ​നി​ർ​മി​ക്ക​ണം


Published: June 22, 2026 11:03 PM IST | Updated: June 22, 2026 11:03 PM IST

തെ​ക്കേ​ത്തു​ക​വ​ല: മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് വാ​ഹ​ന​മി​ടി​ച്ച് ത​ക​ർ​ന്ന തെ​ക്കേ​ത്തു​ക​വ​ല​യി​ലെ കാ​ത്തി​രി​പ്പു​കേ​ന്ദ്രം പു​ന​ർ​നി​ർ​മി​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് ആ​രോ​പ​ണം.

ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലാ​ണ് പ്ര​ഭാ​ത​സ​വാ​രി​ക്കി​റ​ങ്ങി​യ മം​ഗ​ല​ത്ത് പ്ര​കാ​ശ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. അ​ദ്ദേ​ഹ​ത്തെ ഇ​ടി​ച്ചു​വീ​ഴ്ത്തി​യ കാ​ർ കാ​ത്തി​രി​പ്പു​കേന്ദ്രം ഇ​ടി​ച്ചു​ത​ക​ർ​ത്താ​ണ് നി​ന്ന​ത്.

പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ ഹൈ​വേ​യി​ലെ പ​ല കാ​ത്തി​രി​പ്പു​കേ​ന്ദ്ര​ങ്ങ​ൾ​ക്കും ഇ​തേ ദു​ര​വ​സ്ഥ ത​ന്നെ​യാ​ണ്. അ​പ​ക​ട​ത്തി​ൽ നാ​ശ​മു​ണ്ടാ​യ​വ ഒ​ന്നും പു​ന​ർ​നി​ർ​മി​ച്ചി​ട്ടി​ല്ല. ഇ​തേ ഹൈ​വേ​യി​ൽ ഇ​ള​ങ്ങു​ളം എ​സ്എ​ൻ​ഡി​പി ക​വ​ല​യി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ത​ക​ർ​ന്നു​കി​ട​ന്ന കാ​ത്തി​രി​പ്പു​കേ​ന്ദ്രം നി​വേ​ദ​ന​ങ്ങ​ൾ പ​ല​തു ന​ൽ​കി​യി​ട്ടും പു​ന​ർ​നി​ർ​മി​ച്ചി​ല്ല. 40,000 രൂ​പ ചെ​ല​വ​ഴി​ച്ച് എ​സ്എ​ൻ​ഡി​പി യോ​ഗ​മാ​ണ് പി​ന്നീ​ട് ഇ​ത് പു​ന​ർ​നി​ർ​മി​ച്ച​ത്.

Tags : rebuilt. Nattuvishesham district news

Recent News

Corehub Up