വാഴക്കുളം: കോതമംഗലം രൂപത മതബോധന കണ്വന്ഷന് വിശ്വജ്യോതി എന്‍ജിനിയറിംഗ് കോളജില്‍ നടന്നു. ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ഉദ്ഘാടനം ചെയ്തു. മതാധ്യാപന രംഗത്ത് നിസ്തുല സേവനം കാഴ്ചവച്ചവരെയും കെസിബിസിയുടെ മതാധ്യാപക അവാര്‍ഡ് കരസ്ഥമാക്കിയ വാഴക്കുളം ഇടവകാംഗം രാജീവ് ജോസഫിനെയും ബിഷപ് ചടങ്ങില്‍ ആദരിച്ചു.
രൂപതയിലെ എ ഗ്രേഡ് കരസ്ഥമാക്കിയ 42 സണ്‍ഡേ സ്കൂളുകള്‍ക്ക് അവാര്‍ഡുകള്‍ നല്കി ആദരിച്ചു. 20 ഇടവകകളിലെ പിടിഎയ്ക്കും അവാര്‍ഡുകള്‍ ബിഷപ് നല്കി. മികച്ച മതാധ്യാപകരെ പതിനാലു ഫൊറോനകളില്‍നിന്ന് ഓരോരുത്തരെ തെരഞ്ഞെടുത്ത് അവാര്‍ഡ് നല്കി ആദരിച്ചു. ഇതിനു പുറമേ രൂപതയില്‍ വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്കുള്ള സമ്മാനങ്ങളും കണ്‍വന്‍ഷനില്‍ വിതരണം ചെയ്തു.
വികാരി ജനറാള്‍ മോണ്‍. പയസ് മലേക്കണ്ടത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തി. രൂപത ഡയറക്ടര്‍ ഫാ. ജോസഫ് കല്ലറയ്ക്കല്‍ പ്രസംഗിച്ചു. വിവിധ ഇടവകകളില്‍നിന്നായി 1,800 അധ്യാപകര്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്തു.