x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ത​മം​ഗ​ലം രൂ​പ​ത മ​ത​ബോ​ധ​ന ക​ണ്‍​വ​ന്‍​ഷ​ന്‍ ന​ട​ത്തി


Published: June 15, 2026 01:30 AM IST | Updated: June 15, 2026 01:30 AM IST

വാ​ഴ​ക്കു​ളം: കോ​ത​മം​ഗ​ലം രൂ​പ​ത മ​ത​ബോ​ധ​ന ക​ണ്‍​വ​ന്‍​ഷ​ന്‍ വി​ശ്വ​ജ്യോ​തി എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ ന​ട​ന്നു. ബി​ഷ​പ് മാ​ര്‍ ജോ​ര്‍​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​താ​ധ്യാ​പ​ന രം​ഗ​ത്ത് നി​സ്തു​ല സേ​വ​നം കാ​ഴ്ച​വ​ച്ച​വ​രെയും കെ​സി​ബി​സി​യു​ടെ മ​താ​ധ്യാ​പ​ക അ​വാ​ര്‍​ഡ് ക​ര​​സ്ഥ​മാ​ക്കി​യ വാ​ഴ​ക്കു​ളം ഇ​ട​വ​കാം​ഗം രാ​ജീ​വ് ജോ​സ​ഫി​നെ​യും ബി​ഷ​പ് ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.​

രൂ​പ​ത​യി​ലെ എ ഗ്രേ​ഡ് ക​ര​സ്ഥ​മാ​ക്കി​യ 42 സ​ണ്‍​ഡേ സ്‌​കൂ​ളു​ക​ള്‍​ക്ക് അ​വാ​ര്‍​ഡു​ക​ള്‍ ന​ല്‍​കി ആ​ദ​രി​ച്ചു. 20 ഇ​ട​വ​ക​ക​ളി​ലെ പി​ടി​എ​യ്ക്കും അ​വാ​ര്‍​ഡു​ക​ള്‍ ബിഷപ് ന​ല്‍​കി. മി​ക​ച്ച മ​താ​ധ്യാ​പ​ക​രെ പ​തി​നാ​ലു ഫൊറോ​ന​ക​ളില്‍നി​ന്ന് ഓ​രോ​രു​ത്ത​രെ തെ​ര​ഞ്ഞെ​ടു​ത്ത് അ​വാ​ര്‍​ഡ് ന​ല്‍​കി ആ​ദ​രി​ച്ചു. ഇ​തി​നു പു​റ​മേ രൂ​പ​ത​യി​ല്‍ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ മി​ക​വ് തെ​ളി​യി​ച്ച​വ​ര്‍​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും ക​ണ്‍​വ​ന്‍​ഷ​നി​ല്‍ വി​ത​ര​ണം ചെ​യ്തു.

വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ല്‍ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ​ഫ് ക​ല്ല​റയ്ക്ക​ല്‍ പ്ര​സം​ഗി​ച്ചു. വി​വി​ധ ഇ​ട​വ​ക​ക​ളി​ല്‍നി​ന്നാ​യി 1,800 അ​ധ്യാ​പ​ക​ര്‍ ക​ണ്‍​വ​ന്‍​ഷ​നി​ല്‍ പ​ങ്കെ​ടു​ത്തു.

Tags : nattu vishesham Kothamangalam-style religious

Recent News

Corehub Up