Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Religious Leaders

മതമേലധ്യക്ഷന്മാർക്ക് എതിരേയുള്ള അധിക്ഷേപം അപലപനീയം: കൊടിക്കുന്നിൽ

എ​ട​ത്വ: ക്രൈ​സ്ത​വ മ​ത​മേ​ല​ധ്യ​ക്ഷ​ന്മാ​ർക്ക്​ എ​തി​രേ ബി​ജെ​പി നേ​താ​ക്ക​ളാ​യ പി.​സി. ജോ​ർ​ജ്, ഷോ​ൺ ജോ​ർ​ജ് എ​ന്നി​വ​ർ ന​ട​ത്തി​യ അ​ധി​ക്ഷേ​പ​പ​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ളും ഭീ​ഷ​ണി​പ്പെ​ടു​ത്ത​ലു​ക​ളും അ​പ​ല​പ​നീ​യ​മാ​ണെ​ന്നും ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ൾ​ക്കെ​തി​രാ​യ തു​റ​ന്ന വെ​ല്ലു​വി​ളി​യാ​ണെ​ന്നും കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​വും എം​പി​യു​മാ​യ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് പ​റ​ഞ്ഞു.

മ​ത​സ്വാ​ത​ന്ത്ര്യ​ത്തെ​ം ത​ക​ർ​ക്കാ​നു​ള്ള ല​ക്ഷ്യ​ത്തോ​ടെ ഇ​ത്ത​രം പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തു​ന്ന​ത് ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. കേ​ര​ള​ത്തി​ന്‍റെ സാം​സ്‌​കാ​രി​ക പാ​ര​മ്പ​ര്യ​മാ​യ മ​ത സൗ​ഹാ​ർ​ദ​ത്തെ​യും സ​ഹി​ഷ്ണു​ത​യെ​യും ത​ക​ർ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ് ഇ​ത്ത​രം പ​രാ​മ​ർ​ശ​ങ്ങ​ൾ. സം​ഭ​വ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട ബി​ജെ​പി നേ​താ​ക്ക​ൾ​ക്കെ​തി​രേ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം. ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ളും മ​ത സൗ​ഹാ​ർ​ദ​വും സം​ര​ക്ഷി​ക്കാ​ൻ സ​മൂ​ഹം ഒ​റ്റ​ക്കെ​ട്ടാ​യി നി​ല​കൊ​ള്ളേ​ണ്ട സ​മ​യ​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Latest News

Corehub Up