എടത്വ: ക്രൈസ്തവ മതമേലധ്യക്ഷന്മാർക്ക് എതിരേ ബിജെപി നേതാക്കളായ പി.സി. ജോർജ്, ഷോൺ ജോർജ് എന്നിവർ നടത്തിയ അധിക്ഷേപപരമായ പരാമർശങ്ങളും ഭീഷണിപ്പെടുത്തലുകളും അപലപനീയമാണെന്നും ജനാധിപത്യ മൂല്യങ്ങൾക്കെതിരായ തുറന്ന വെല്ലുവിളിയാണെന്നും കോൺഗ്രസ് പ്രവർത്തക സമിതി അംഗവും എംപിയുമായ കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
മതസ്വാതന്ത്ര്യത്തെം തകർക്കാനുള്ള ലക്ഷ്യത്തോടെ ഇത്തരം പ്രസ്താവനകൾ നടത്തുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യമായ മത സൗഹാർദത്തെയും സഹിഷ്ണുതയെയും തകർക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം പരാമർശങ്ങൾ. സംഭവത്തിൽ ബന്ധപ്പെട്ട ബിജെപി നേതാക്കൾക്കെതിരേ ശക്തമായ നിയമനടപടികൾ സ്വീകരിക്കണം. ജനാധിപത്യ മൂല്യങ്ങളും മത സൗഹാർദവും സംരക്ഷിക്കാൻ സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
Tags : Insults against religious leaders