Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Remains Closed

Ernakulam

ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ കാ​ന്‍റീ​ൻ പൂട്ടിയി​ട്ട് ഒ​രു വ​ർ​ഷം; പൗ​രാ​വ​കാ​ശ സ​മി​തി പ്ര​വ​ർ​ത്ത​ക​ർ സൂപ്രണ്ടിനെ ഉ​പ​രോ​ധി​ച്ചു

ആ​ലു​വ: ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ അ​ടി​ച്ചു പൂ​ട്ടി​യ കാ​ന്‍റീ​ൻ എ​ത്ര​യും വേ​ഗം തു​റ​ന്നു പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി ടെ​ൻ​ഡ​ർ വി​ളി​ക്കാ​തെ നീ​ട്ടി​ക്കൊ​ണ്ടു പോ​കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നെ പൗ​രാ​വ​കാ​ശ സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ർ​ത്ത​ക​ർ ഉ​പ​രോ​ധി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ന​ല്ല രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​ന്നി​രു​ന്ന കാ​ന്‍റീ​ൻ അ​ട​ച്ചു പൂ​ട്ടി​യി​ട്ട് ഒ​രു വ​ർ​ഷം പി​ന്നി​ട്ടു.
നി​ത്യേ​ന ഒ​പി വി​ഭാ​ഗ​ത്തി​ൽ എ​ത്തു​ന്ന രോ​ഗി​ക​ൾ​ക്കും ഡ​യാ​ലി​സി​സി​നെ​ത്തു​ന്ന​വ​ർ , പ്ര​സ​വാ​ന​ന്ത​ര ചി​കി​ത്സ​ക​ൾ​ക്കാ​യി എ​ത്തു​ന്ന​വ​ർ തു​ട​ങ്ങി എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ൾ​ക്കും ഉ​പ​കാ​ര​പ്ര​ദ​മാ​യി​രു​ന്ന​താ​ണ് കാ​ന്‍റീ​ൻ. എ​ന്നാ​ൽ ടെ​ൻ​ഡ​ർ കാ​ലാ​വ​ധി ക​ഴി​ഞ്ഞ് നി​ല​വി​ലു​ണ്ടാ​യി​രു​ന്ന കാ​ന്‍റീ​ൻ പൂ​ട്ടി​പ്പോ​യ​തോ​ടെ ദു​രി​ത​ത്തി​ലാ​യി.

ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​ന് ആ​ശു​പ​ത്രി​ക്ക് പു​റ​ത്തു​ള്ള ഹോ​ട്ട​ലു​ക​ളി​ൽ പോ​യി അ​മി​ത​വി​ല കൊ​ടു​ത്ത് വാ​ങ്ങി ക​ഴി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ് ഉ​ള്ള​ത്. ഏ​താ​നും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ പ്ര​ഭാ​ത ഭ​ക്ഷ​ണ​വും ഒ​ഴി​വു ദി​വ​സ​ങ്ങ​ളി​ൽ ഉ​ച്ച ഭ​ക്ഷ​ണ​വും കൊ​ടു​ക്കു​ന്ന​താ​ണ് രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സം.

രോ​ഗി​ക​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പൗ​രാ​വ​കാ​ശ സം​ര​ക്ഷ​ണ സ​മി​തി ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ട​പെ​ടു​വാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് സെ​ക്ര​ട്ട​റി സാ​ബു പ​രി​യാ​ര​ത്ത് പ​റ​ഞ്ഞു.

എ​ത്ര​യും വേ​ഗം കാ​ന്‍റീ​ൻ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് പൗ​രാ​വ​കാ​ശ സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ർ​ത്ത​ക​ർ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നെ ഉ​പ​രോ​ധി​ക്കു​ക​യും നി​വേ​ദ​നം ന​ൽ​കു​ക​യും ചെ​യ്തു .

നി​വേ​ദ​ന​ത്തി​ന്‍റെ കോ​പ്പി​ക​ൾ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, ആ​രോ​ഗ്യ മ​ന്ത്രി, സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ, ജി​ല്ലാ ക​ള​ക്ട​ർ എ​ന്നി​വ​ർ​ക്ക് ന​ൽ​കി​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.എ​ത്ര​യും വേ​ഗം അ​നു​യോ​ജ്യ​രാ​യ ആ​ളു​ക​ളെ ക​ണ്ടെ​ത്തി ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളി​ലൂ​ടെ കാ​ന്‍റീ​ൻ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് തു​ട​ർ സ​മ​ര​പ​രി​പാ​ടി​ക​ൾ ന​ട​ത്തു​മെ​ന്നും സ​മി​തി അ​റി​യി​ച്ചു.

Latest News

Corehub Up