ഡാമിന്റെ മധ്യഭാഗത്തുള്ള തകരാറിലായ എട്ടാമത്തെ ഷട്ടർ
കോതമംഗലം: കാലവർഷം കനത്തിട്ടും ഭൂതത്താന്‍കെട്ട് ഡാമിന്റെ തകരാറിലായ ഒരു ഷട്ടറിന്റെ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല. ഡാമിന്റെ എട്ടാമത്തെ ഷട്ടര്‍ കഴിഞ്ഞ ഏപ്രിലിൽ ആദ്യം പൊട്ടിവീണതാണ്. ചെയിന്‍ പൊട്ടി കൗണ്ടര്‍വെയിറ്റ് താഴേക്ക് പതിക്കുകയായിരുന്നു. ഇതോടെ ഷട്ടറും അടഞ്ഞു.
പതിനഞ്ച് ഷട്ടറുകളില്‍ ഈ ഒരെണ്ണം മാത്രമാണ് ഇപ്പോള്‍ അടഞ്ഞുകിടക്കുന്നത്. അതിശക്തമായാണ് വെള്ളം താഴേക്ക ഒഴുകുന്നത്. കൂടുതല്‍ ഒഴുക്കുള്ള മധ്യ ഭാഗത്താണ് തകര്‍ന്ന ഷട്ടറിന്റെ സ്ഥാനം. ഈ ഷട്ടറില്‍ വെള്ളം ശക്തമായി വന്നിടിക്കുന്നുണ്ട്.
ഇതുവഴി ഷട്ടറിലുണ്ടാകുന്ന സമ്മര്‍ദം ഡാമിനെയും ബാധിക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. തകര്‍ന്ന ഷട്ടറിന്റെ അറ്റകുറ്റപണിക്കുള്ള നടപടികള്‍ പെരിയാര്‍വാലിയിലെ മെക്കാനിക്കല്‍ വിഭാഗമാണ് സ്വീകരിക്കേണ്ടത്. പത്ത് വര്‍ഷം മുമ്പ് മുഴുവന്‍ ഷട്ടറുകളുടെയും സമ്പൂര്‍ണ അറ്റകുറ്റപണികള്‍ നടത്തിയിരുന്നു. പിന്നീട് പരിപാലനത്തിലുണ്ടായ വീഴ്ചയാണ് ചെയിന്‍ പൊട്ടിവീഴാന്‍ കാരണമെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.
Tags : Nattuvishesham Districtnews remains closed