Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Remains Unchanged

Kottayam

മാ​റ്റ​മി​ല്ലാ​തെ വ​ട്ടി​ത്ത​റ​മ​റ്റം- കി​ട​ങ്ങൂ​ർ റോ​ഡ്

അ​​യ​​ർ​​ക്കു​​ന്നം: വ​​ട്ടി​​ത്ത​​റ-​​മ​​റ്റം-​​കി​​ട​​ങ്ങൂ​​ർ റോ​​ഡ് ആ​ധു​നി​ക​രീ​തി​യി​ൽ ന​വീ​ക​ര​ിക്കണ​മെ​ന്ന് ആ​വ​ശ്യ​മു​യ​രു​ന്നു. അ​​യ​​ർ​​ക്കു​​ന്നം ടൗ​​ണി​​ലും മ​​റ്റ് പ്ര​​ധാ​​ന റോ​​ഡു​​ക​​ളി​​ലും ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്ക് രൂ​​ക്ഷ​​മാ​​കു​​ന്ന ഘ​​ട്ട​​ങ്ങ​​ളി​​ൽ ഫ​​ല​​പ്ര​​ദ​​മാ​​യ ബ​​ദ​​ൽ റോ​​ഡാ​​യി ഉ​​പ​​യോ​​ഗി​​ക്കാ​​ൻ ക​​ഴി​​യു​​ന്ന പാ​​ത​​യാ​​ണി​​ത്. തി​​രു​​വ​​ഞ്ചൂ​​ർ, ആ​​റു​​മാ​​നൂ​​ർ ഭാ​​ഗ​​ങ്ങ​​ളി​​ൽ നി​​ന്നെ​​ത്തു​​ന്ന​​വ​​ർ​​ക്ക് അ​​യ​​ർ​​ക്കു​​ന്ന​​ത്ത് എ​​ത്താ​​തെ​​ത​​ന്നെ ഏ​​റ്റു​​മാ​​നൂ​​ർ-​​പാ​​ലാ റോ​​ഡി​​ലെ കി​​ട​​ങ്ങൂ​​രി​​ലേ​​ക്ക് എ​​ളു​​പ്പ​​ത്തി​​ൽ എ​​ത്തി​​ച്ചേ​​രാ​​ൻ സ​​ഹാ​​യ​​ക​​ര​​വു​മാ​ണ്.

കൂ​​ടാ​​തെ, ക​​മ്പ​​നി​​ക്ക​​ട​​വ് പാ​​ലം പൂ​​ർ​​ണ​​തോ​​തി​​ൽ ഗ​​താ​​ഗ​​ത​​ത്തി​​നാ​​യി തു​​റ​​ന്നു​​കൊ​​ടു​​ക്കു​​ന്ന​​തോ​​ടെ റോ​​ഡി​ന്‍റെ പ്രാ​​ധാ​​ന്യം ഇ​​നി​​യും പ​​തി​​ന്മ​​ട​​ങ്ങ് വ​​ർ​​ധി​​ക്കും. ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് ഈ ​​പാ​​ത​​യെ ആ​​ശ്ര​​യി​​ക്കു​​ന്ന​​ത്.
എ​​ട്ടു​​മീ​​റ്റ​​റി​​ല​​ധി​​കം വീ​​തി​​യു​​ള്ള ഈ ​​പ്ര​​ധാ​​ന​​പാ​​ത​​യെ ബി​​എം ആ​​ൻ​​ഡ് ബി​​സി നി​​ല​​വാ​​ര​​ത്തി​​ലേ​​ക്ക് ഉ​​യ​​ർ​​ത്ത​​ണ​​മെ​​ന്ന നാ​​ട്ടു​​കാ​​രു​​ടെ വ​​ർ​​ഷ​​ങ്ങ​​ളാ​​യു​​ള്ള ആ​​വ​​ശ്യ​​ത്തി​​നു​​നേ​​രേ അ​​ധി​​കൃ​​ത​​ർ ക​​ണ്ണ​​ട​​യ്ക്കു​​ക​​യാ​​ണെ​​ന്ന ആ​​ക്ഷേ​​പം ശ​​ക്ത​​മാ​​ണ്. 50 വ​ർ​ഷ​മു​ന്പ് നി​ർ​മി​ച്ച റോ​​ഡ് ആ​​ധു​​നി​​ക നി​​ല​​വാ​​ര​​ത്തി​​ലേ​​ക്ക് ഉ​​യ​​ർ​​ത്താ​​ത്ത​​ത് കാ​​ര​​ണം കാ​​ലാ​​കാ​​ല​​ങ്ങ​​ളി​​ൽ ല​​ക്ഷ​​ക്ക​​ണ​​ക്കി​​ന് രൂ​​പ മു​​ട​​ക്കി താ​​ത്കാ​​ലി​​ക അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക​​ളും പാ​​ച്ച് വ​​ർ​​ക്കു​​ക​​ളും മാ​​ത്ര​​മാ​​ണ് അ​​ധി​​കൃ​​ത​​ർ ചെ​​യ്യു​​ന്ന​​ത്.
ഇ​​ത് പൊ​​തു​​ഖ​​ജ​​നാ​​വി​​ന്‍റെ ധൂ​​ർ​​ത്താ​​ണെ​​ന്നും ശാ​​ശ്വ​​ത പ​​രി​​ഹാ​​ര​​മാ​​യി റോ​​ഡ് ബി​​എം ആ​​ൻ​​ഡ് ബി​​സി നി​​ല​​വാ​​ര​​ത്തി​​ലേ​​ക്ക് ഉ​​യ​​ർ​​ത്താ​​ൻ അ​​ടി​​യ​​ന്ത​​ര ന​​ട​​പ​​ടി വേ​​ണ​​മെ​​ന്നു​​മാ​​ണ് നാ​​ട്ടു​​കാ​​രു​​ടെ ആ​​വ​​ശ്യം.

Latest News

Corehub Up