കുടിവെള്ളം മുടങ്ങും
മലപ്പുറം: കേരള വാട്ടർ അഥോറിറ്റി കൊണ്ടോട്ടി സെക്ഷനു കീഴിലെ ഇരട്ടമൂഴി റോ വാട്ടർ പന്പ് ഹൗസിലെ സിടിപിടി യൂണിറ്റ് മാറുന്നതിന്റെ ഭാഗമായി മൂന്ന്, നാല് തിയതികളിൽ പന്പിംഗ് തടസപ്പെടുന്നതിനാൽ രാമനാട്ടുകര, കൊണ്ടോട്ടി നഗരസഭകളിലും ചീക്കോട്, മുതുവല്ലൂർ, കുഴിമണ്ണ, പുളിക്കൽ, പള്ളിക്കൽ, ചെറുകാവ്, വാഴയൂർ, വാഴക്കാട് പഞ്ചായത്തുകളിലും കുടിവെള്ള വിതരണം ഭാഗികമായി തടസപ്പെടും.
പരീക്ഷ മാറ്റി
മലപ്പുറം: കേരള പബ്ലിക് സർവീസ് കമ്മീഷൻ മലപ്പുറം ജില്ലയിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് നാല്, അഞ്ച് തിയതികളിൽ ക്ലാരി ആർആർആർഎഫ് ഗ്രൗണ്ടിൽ നടത്താനിരുന്ന കായികക്ഷമത പരീക്ഷ മാറ്റിവച്ചതായി ജില്ലാ പിഎസ്സി ഓഫീസർ അറിയിച്ചു. പുതുക്കിയ തിയതിയും സമയവും പിന്നീട് അറിയിക്കും.
മലപ്പുറം: സംസ്ഥാനത്ത് കനത്ത മഴയായതിനാൽ ഇന്ന് നടത്താനിരുന്ന അയ്യങ്കാളി ടാലന്റ് സെർച്ച് സ്കോളർഷിപ്പ് പരീക്ഷ മാറ്റി. പുതിയ തിയതി പിന്നീട് അറിയിക്കും.