Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Reminiscent

ക​ര​സേ​ന​യി​ൽ യൂ​ണി​ഫോം പ​രി​ഷ്കാ​രം

ന്യൂ​​​ഡ​​​ൽ​​​ഹി: കൊ​​​ളോ​​​ണി​​​യ​​​ൽ കാ​​​ല​​​ത്തെ ഓ​​​ർ​​​മി​​​പ്പി​​​ക്കു​​​ന്ന യൂ​​​ണി​​​ഫോം രീ​​​തി​​​ക​​​ളി​​​ൽ​​​നി​​​ന്നു മാ​​​റാ​​​ൻ ക​​​ര​​​സേ​​​ന. രാ​​​ജ്യ​​​ത്തി​​​ന്‍റെ പ്രൗ​​​ഢി നി​​​ല​​​നി​​​ർ​​​ത്തി കൂ​​​ടു​​​ത​​​ൽ പ്ര​​​ഫ​​​ഷ​​​ണ​​​ൽ രീ​​​തി​​​യി​​​ലേ​​​ക്ക് യൂ​​​ണി​​​ഫോം മാ​​​റ്റാ​​​നാ​​​ണു തീ​​​രു​​​മാ​​​നം.

പ​​​രേ​​​ഡ് റി​​​വ്യൂ ചെ​​​യ്യു​​​ന്ന ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ വാ​​​ളു​​​ക​​​ൾ നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും കൊ​​​ണ്ടു​​​പോ​​​ക​​​ണം, ഓ​​​ഫീ​​​സേ​​​ഴ്സ് മെ​​​സി​​​ലെ യൂ​​​ണി​​​ഫോ​​​മി​​​നൊ​​​പ്പം പൗ​​​ച്ച് ബെ​​​ൽ​​​റ്റു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്ക​​​ണം എ​​​ന്നീ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ഒ​​​ഴി​​​വാ​​​ക്കി.

കൂ​​​ടാ​​​തെ ത​​​ദ്ദേ​​​ശീ​​​യ​​​മാ​​​യ ജാ​​​ക്ക​​​റ്റ് (ബ​​​ൻ​​​ഡി ജാ​​​ക്ക​​​റ്റ്) ഫോ​​​ർ​​​മ​​​ൽ വ​​​സ്ത്ര​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ക്കി. അ​​​നു​​​മ​​​തി​​​യി​​​ല്ലാ​​​തെ താ​​​ടി വ​​​ള​​​ർ​​​ത്തു​​​ന്ന​​​ത്, ടാ​​​റ്റു, ശ​​​രീ​​​രം തു​​​ള​​​ച്ചു​​​ള്ള ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യു​​​ടെ വി​​​ല​​​ക്ക് തു​​​ട​​​രും.

ത​​​ണു​​​പ്പു​​​കാ​​​ല​​​ത്ത് ജോ​​​ലി​​​സ​​​മ​​​യ​​​ങ്ങ​​​ളി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന യൂ​​​ണി​​​ഫോ​​​മി​​​ലും പ​​​രി​​​ഷ്കാ​​​രം വ​​​രു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ബാ​​​റ്റി​​​ൽ ജാ​​​ക്ക​​​റ്റ് ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന പു​​​തി​​​യ വി​​​ന്‍റ​​​ർ വ​​​ർ​​​ക്കിം​​​ഗ് യൂ​​​ണി​​​ഫോ​​​മാ​​​ണ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

2029ന് ​​​മു​​​ന്പാ​​​യി പു​​​തി​​​യ പ​​​രി​​​ഷ്കാ​​​ര​​​ങ്ങ​​​ൾ പൂ​​​ർ​​​ണ​​​മാ​​​യും ന​​​ട​​​പ്പാ​​​ക്കാ​​​നാ​​​ണു സേ​​​ന ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.

റി​​​പ്പ​​​ബ്ലി​​​ക് ദി​​​നം, സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​നം, ക​​​ര​​​സേ​​​നാ ദി​​​നം, ഗാ​​​ർ​​​ഡ് ഓ​​​ഫ് ഓ​​​ണ​​​ർ തു​​​ട​​​ങ്ങി​​​യ ഔ​​​ദ്യോ​​​ഗി​​​ക ച​​​ട​​​ങ്ങു​​​ക​​​ളി​​​ൽ പ​​​രേ​​​ഡ് ക​​​മാ​​​ൻ​​​ഡ​​​ർ​​​മാ​​​ർ, ക​​​ണ്ടി​​​ൻജ​​​ന്‍റ് ക​​​മാ​​​ൻ​​​ഡ​​​ർ​​​മാ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ വാ​​​ൾ കൈ​​​വ​​​ശം വ​​​യ്ക്കു​​​ന്ന​​​ത് തു​​​ട​​​രും.

Latest News

Corehub Up