കണ്ണുർ: ലഹരി കടത്തുകാർക്കും വിതരണക്കാർക്കും രക്ഷപ്പെടാനും ജാമ്യം ലഭിക്കാനും ഒരുപാട് പഴുതുകളുള്ള 40 കൊല്ലം മുമ്പ് രൂപം നൽകിയ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോ ട്രാപിക്സ് സബ് സ്റ്റൈൻ ആക്ട് (എൻഡിപിഎസ്) ലഹരി മാഫിയകൾക്ക് ശിക്ഷ ഉറപ്പാക്കും വിധം കാലോചിത മാക്കണമെന്ന് ലഹരി നിർമാർജന സമിതി വനിതാ വിംഗ് കണ്ണൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി നടന്ന ജില്ലാ കമ്മിറ്റി യോഗം കണ്ണൂർ ബാഫഖി സൗധത്തിൽ വനിതാ വിംഗ് സംസ്ഥാന പ്രസിഡന്റ് രോഷ്നി ഖാലിദ് ഉദ്ഘാടനം ചെയ്തു.
എം.കെ. ഷബിതയുടെ അധ്യക്ഷത വഹിച്ചു. ഉമർ വിളക്കോട് മുഖ്യപ്രഭാഷണം നടത്തി. ഖാദർ മുണ്ടേരി, ഷറഫുന്നിസ, ഷബീന, ഉമൈസ തിരുവമ്പാടി, ഷമീമ, റുസീന, സക്കീന തെക്കയിൽ എന്നിവർ പ്രസംഗിച്ചു.