x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ൻ​ഡി​പി​എ​സ് ആ​ക്ട് പൊ​ളി​ച്ചെ​ഴു​ത​ണം: ല​ഹ​രി നി​ർ​മാ​ർ​ജ​ന സ​മി​തി


Published: June 28, 2026 07:36 AM IST | Updated: June 28, 2026 07:36 AM IST

ക​ണ്ണു​ർ: ല​ഹ​രി ക​ട​ത്തു​കാ​ർ​ക്കും വി​ത​ര​ണ​ക്കാ​ർ​ക്കും ര​ക്ഷ​പ്പെ​ടാ​നും ജാ​മ്യം ല​ഭി​ക്കാ​നും ഒ​രു​പാ​ട് പ​ഴു​തു​ക​ളു​ള്ള 40 കൊ​ല്ലം മു​മ്പ് രൂ​പം ന​ൽ​കി​യ നാ​ർ​ക്കോ​ട്ടി​ക് ഡ്ര​ഗ്‌​സ് ആ​ൻ​ഡ് സൈ​ക്കോ ട്രാ​പി​ക്സ് സ​ബ് സ്റ്റൈ​ൻ ആ​ക്ട് (എ​ൻ​ഡി​പി​എ​സ്) ല​ഹ​രി മാ​ഫി​യ​ക​ൾ​ക്ക് ശി​ക്ഷ ഉ​റ​പ്പാ​ക്കും വി​ധം കാ​ലോ​ചി​ത മാ​ക്ക​ണ​മെ​ന്ന് ല​ഹ​രി നി​ർ​മാ​ർ​ജ​ന സ​മി​തി വ​നി​താ വിം​ഗ് ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

അ​ന്താ​രാ​ഷ്‌ട്ര ല​ഹ​രി വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന ജി​ല്ലാ ക​മ്മി​റ്റി യോ​ഗം ക​ണ്ണൂ​ർ ബാ​ഫ​ഖി സൗ​ധ​ത്തി​ൽ വ​നി​താ വിം​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രോ​ഷ്നി ഖാ​ലി​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

എം.​കെ. ഷ​ബി​ത​യു​ടെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​മ​ർ വി​ള​ക്കോ​ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഖാ​ദ​ർ മു​ണ്ടേ​രി, ഷ​റ​ഫു​ന്നി​സ, ഷ​ബീ​ന, ഉ​മൈ​സ തി​രു​വ​മ്പാ​ടി, ഷ​മീ​മ, റു​സീ​ന, സ​ക്കീ​ന തെ​ക്ക​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Tags : nattu vishesham NDPS Act should repealed

Recent News

Corehub Up