കോഴിക്കോട്: ട്രെയിനില്‍ ടിക്കറ്റ് ചോദിച്ച ടിടിഇയെ മർദിച്ച് യുവതി. ടിക്കറ്റെടുത്ത് റിസര്‍വേഷന്‍ കോച്ചില്‍ യാത്ര ചെയ്തത് ചോദ്യം ചെയ്തതിനാണ് യുവതി ടിടിഇയെ മര്‍ദിച്ചത്.
തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് സംസഭവമുണ്ടായത്. കോഴിക്കോട് ഫറൂഖ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും കയറിയ യുവതിയാണ് റിസര്‍വേഷന്‍ കമ്പാര്‍ട്ട്മെന്റിൽ ജനറല്‍ ടിക്കറ്റെടുത്ത് ഇരുന്നത്. ടിക്കറ്റ് പരിശോധനയ്ക്ക് എത്തിയ പാലക്കാട് ഡിവിഷന് കീഴിലുള്ള ടിടിഇ സുജിത്ത് പരിശോധനയ്ക്കിടെ യുവതിയുടെ സമീപത്തെത്തി ടിക്കറ്റ് ആവശ്യപ്പെട്ടു.
മാറി ഇരിക്കാന്‍ ആവശ്യപ്പെട്ടതോടെ യുവതി സുജിത്തിനെ മര്‍ദിച്ചുവെന്നാണ് വിവരം. ആക്രമണത്തില്‍ സുജിത്തിന്റെ മുഖത്തിന് പരുക്കേറ്റു. ഇദ്ദേഹം ഷൊര്‍ണൂരില്‍ ഇറങ്ങുകയും യുവതിക്കെതിരെ പരാതി സമര്‍പ്പിക്കുകയുമായിരുന്നു. എന്നാല്‍ ടിടിഇ തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് യുവതിയുടെ ആരോപണം.