Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Resigned

ഒ​രു ഗ​വ. പ്ലീ​ഡ​ര്‍കൂ​ടി രാ​ജി​വ​ച്ചു

കൊ​​​​​ച്ചി: ഹൈ​​​​​ക്കോ​​​​​ട​​​​​തി​​​​​യി​​​​​ല്‍ ഒ​​​​​രു ഗ​​​​​വ. പ്ലീ​​​​​ഡ​​​​​ര്‍കൂ​​​​​ടി രാ​​​​​ജി​​​​​വ​​​​​ച്ചു. സീ​​​​​നി​​​​​യ​​​​​ര്‍ ഗ​​​​​വ. പ്ലീ​​​​​ഡ​​​​​റാ​​​​​യി നി​​​​​യ​​​​​മി​​​​​ക്ക​​​​​പ്പെ​​​​​ട്ട എം.​​​​​വി. ബി​​​​​പി​​​​​നാ​​​​ണു രാ​​​ജി​​​വ​​​ച്ച​​​ത്. ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന് കോ​​​​​ണ്‍​ഗ്ര​​​​​സു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​മി​​​​​ല്ലെ​​​​​ന്ന് ലോ​​​​​യേ​​​​​ഴ്‌​​​​​സ് കോ​​​​​ണ്‍​ഗ്ര​​​​​സി​​​​​ല്‍നി​​​​​ന്ന​​​​​ട​​​​​ക്കം ആ​​​​​രോ​​​​​പ​​​​​ണ​​​​​മു​​​​​യ​​​​​ര്‍​ന്നി​​​രു​​​ന്നു. ​​

ശ​​​​​ബ​​​​​രി​​​​​മ​​​​​ല സ്വ​​​​​ര്‍​ണ​​​​​ക്കൊ​​​​​ള്ള കേ​​​​​സി​​​​​ല്‍ പ്ര​​​​​തി​​​​​യാ​​​​​യ ചെ​​​​​ന്നൈ സ്മാ​​​​​ര്‍​ട്ട് ക്രി​​​​​യേ​​​​​ഷ​​​​​ന്‍​സി​​​​​നു​​​​വേ​​​​​ണ്ടി കോ​​​​​ട​​​​​തി​​​​​യി​​​​​ല്‍ ഹാ​​​​​ജ​​​​​രാ​​​​​യ കെ.​​​​​ബി. പ്ര​​​​​ദീ​​​​​പി​​​​​നെ ദേ​​​​​വ​​​​​സ്വം സ്‌​​​​​പെ​​​​​ഷ​​​​​ല്‍ ഗ​​​​​വ. പ്ലീ​​​​​ഡ​​​​​റാ​​​​​യി നി​​​​​യ​​​​​മി​​​​​ച്ച​​​​​ത് വി​​​​​വാ​​​​​ദ​​​​​മാ​​​​​യ​​​​​തി​​​​​നെ​​​​ത്തു​​​​ട​​​​​ര്‍​ന്ന് നേ​​​​​ര​​​​​ത്തേ രാ​​​​​ജി​​​​​വ​​​​​ച്ചി​​​​​രു​​​​​ന്നു.

സി​​​​​പി​​​​​ഐ ലോ​​​​​ക്ക​​​​​ല്‍ നേ​​​​​താ​​​​​വാ​​​​​ണെ​​​​​ന്ന ആ​​​​​രോ​​​​​പ​​​​​ണ​​​​​ത്തെ​​​​ത്തു​​​​​ട​​​​​ര്‍​ന്ന് സീ​​​​​നി​​​​​യ​​​​​ര്‍ ഗ​​​​​വ. പ്ലീ​​​​​ഡ​​​​​റാ​​​​​യി നി​​​​​യ​​​​​മി​​​​​ക്ക​​​​​പ്പെ​​​​​ട്ട പി. ​​​​​ദീ​​​​​പ്തി​​​​​യും നേ​​​​​ര​​​​​ത്തേ രാ​​​​​ജി​​​​​വ​​​​​ച്ചു. മൂ​​​​​വ​​​​​രു​​​​​ടെയും രാ​​​​​ജി സ്വീ​​​​​ക​​​​​രി​​​​​ച്ച് ഗ​​​​​വ. പ്ലീ​​​​​ഡ​​​​​ര്‍ സ്ഥാ​​​​​ന​​​​​ത്തു​​​​നി​​​​​ന്ന് ഒ​​​​​ഴി​​​​​വാ​​​​​ക്കി ക​​​​ഴി​​​​ഞ്ഞ ഒ​​​​​ന്നി​​​​​ന് സ​​​​​ര്‍​ക്കാ​​​​​ര്‍ ഉ​​​​​ത്ത​​​​​ര​​​​​വ് പു​​​​​റ​​​​​പ്പെ​​​​​ടു​​​​​വി​​​​​ച്ചു.

Kerala

യു​ഡി​എ​ഫി​ന് വോ​ട്ട് ചെ​യ്ത​തി​ന് പാ​ർ​ട്ടി സ​സ്പെ​ൻ​ഡ് ചെ​യ്തു; ചേ​ല​ക്ക​ര​യി​ലെ സി​പി​എം മെ​മ്പ​ർ രാ​ജി​വ​ച്ചു

തൃ​ശൂ​ർ: ചേ​ല​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ സി​പി​എം വാ​ർ​ഡ് മെ​മ്പ​ർ പി. ​രാ​മ​ച​ന്ദ്ര​ൻ രാ​ജി​വ​ച്ചു. പ​തി​നാ​റാം വാ​ർ​ഡി​ലെ മെ​മ്പ​റാ​യി​രു​ന്നു രാ​മ​ച​ന്ദ്ര​ൻ.

പാ​ർ​ട്ടി സ​സ്പെ​ൻ​ഷ​നി​ല‍ാ​യി​രു​ന്നു രാ​മ​ച​ന്ദ്ര​ൻ. പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ന് വോ​ട്ട് മാ​റി ചെ​യ്ത​തി​നാ​ണ് സ​സ്പെ​ൻ​ഷ​നി​ലാ​യ​ത്.

യു​ഡി​എ​ഫ് എ​ൽ​ഡി​എ​ഫ് ബ​ലാ​ബ​ലം ആ​യി​രു​ന്ന പ​ഞ്ചാ​യ​ത്തി​ൽ രാ​മ​ച​ന്ദ്ര​ന്‍റെ വോ​ട്ടോ​ടെ​യാ​ണ് യു​ഡി​എ​ഫി​ന് ഭ​ര​ണം ല​ഭി​ച്ച​ത്.

Kerala

കോ​ഴി​ക്കോ​ട് ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ന്‍.​വി.​ ബാ​ബു​രാ​ജ് രാ​ജി​വ​ച്ചു

കോ​ഴി​ക്കോ​ട്: കോ​ണ്‍​ഗ്ര​സി​ല്‍ വീ​ണ്ടും രാ​ജി. ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ന്‍.​വി. ബാ​ബു​രാ​ജ് രാ​ജി​വ​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്ഥാ​ന​വും പ്രാ​ഥ​മി​ക അം​ഗ​ത്വ​വും രാ​ജി​വെ​ക്കു​ന്ന​താ​യി ബാ​ബു​രാ​ജ് വ്യ​ക്ത​മാ​ക്കി.

നേ​ര​ത്തെ ന​ട​ക്കാ​വ് കൗ​ണ്‍​സി​ല​ര്‍ അ​ല്‍​ഫോ​ന്‍​സ രാ​ജി​വെ​ച്ച് ആം ​ആ​ദ്മി പാ​ര്‍​ട്ടി​യി​ല്‍ ചേ​ര്‍​ന്നി​രു​ന്നു. എ​ഐ​സി​സി സം​ഘ​ട​നാ ചു​മ​ത​ല​യു​ള്ള ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലി​നും ദീ​പാ ദാ​സ് മു​ന്‍​ഷി​ക്കും ബാ​ബു​രാ​ജ് പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.

നാ​ല​ര വ​ര്‍​ഷ​മാ​യി പാ​ര്‍​ട്ടി​യി​ല്‍ യാ​തൊ​രു പ്ര​വ​ര്‍​ത്ത​ന​വും ന​ട​ത്താ​ത്ത ഒ​രു മു​ന്‍ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റി​ന്‍റെ വാ​ര്‍​ഡ് 65ല്‍ ​നൂ​ലി​ല്‍ കെ​ട്ടി സ്ഥാ​നാ​ര്‍​ത്ഥി​യാ​ക്കി​യി​രി​ക്കു​ക​യാ​ണ്. പാ​ര്‍​ട്ടി​ക്ക​ല്ല, സി​സ്റ്റ​ത്തി​നാ​ണ് ത​ക​രാ​ര്‍. കോ​ഴി​ക്കോ​ട് സി​പി​ഐ​എം- കോ​ണ്‍​ഗ്ര​സ് നെ​ക്‌​സ​സാ​ണ്. അ​ഴി​മ​തി​യു​ടെ കൂ​ടാ​ര​ത്തി​ലെ പ​ങ്ക് ക​ച്ച​വ​ട​ക്കാ​രാ​ണ്. കോ​ണ്‍​ഗ്ര​സി​ല്‍ പ്ര​തി​ക​രി​ക്കാ​ന്‍ ആ​ളി​ല്ലാ​താ​യി', ബാ​ബു​രാ​ജ് പ​റ​ഞ്ഞു.

എ​ര​ഞ്ഞി​പ്പാ​ലം വാ​ര്‍​ഡി​ല്‍ കെ​പി​സി​സി മാ​ര്‍​ഗ​രേ​ഖ അ​ട്ടി​മ​റി​ച്ചെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വാ​ര്‍​ഡ് ക​മ്മ​റ്റി ആ​റ് പേ​രു​ക​ള്‍ ന​ല്‍​കി. എ​ന്നാ​ല്‍ പ​രാ​ജ​യം ഭ​യ​പ്പെ​ട്ട് ലി​സ്റ്റി​ലു​ണ്ടാ​യി​രു​ന്ന കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മ​റ്റൊ​രു വാ​ര്‍​ഡി​ലേ​ക്ക് പോ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Latest News

Corehub Up