Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Respected.

Wayanad

ജോ​ണ്‍ ജോ​സ​ഫി​നെ ആ​ദ​രി​ച്ചു

പു​ല്‍​പ്പ​ള്ളി: എ​വി​സി അ​ന്താ​രാ​ഷ്‌​ട്ര വോ​ളി​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ വെ​ങ്ക​ലം ക​ര​സ്ഥ​മാ​ക്കി​യ ഇ​ന്ത്യ​ന്‍ ടീം ​അം​ഗം ജോ​ണ്‍ ജോ​സ​ഫ് ഈ​ന്തു​ങ്ക​ലി​നെ കാ​ര്യ​മ്പാ​തി​യി​ലെ വ​സ​തി​യി​ല്‍ സ​ന്ദ​ര്‍​ശി​ച്ച് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ആ​ദ​രി​ച്ചു.


കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​എ​ല്‍. പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​ഡി. ജോ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ്കു​മാ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ന്‍.​യു. ഉ​ല​ഹ​ന്നാ​ന്‍, ജോ​മ​റ്റ് കോ​ത​വ​ഴി​ക്ക​ല്‍, ടി.​പി. ശ​ശി​ധ​ര​ന്‍, ഗീ​ത കു​ഞ്ഞി​ക്കൃ​ഷ്ണ​ന്‍, വ​ര്‍​ക്കി പാ​ല​ക്കാ​ട്ട്, മാ​ത്യു ഉ​ണ്ട​ശാം​പ​റ​മ്പി​ല്‍, മോ​ഹ​ന​ന്‍ പു​ത്ത​ന്‍​ക​ണ്ട​ത്തി​ല്‍, തോ​മ​സ് പാ​ഴൂ​ക്കാ​ല, സി​ജു പൗ​ലോ​സ്, മോ​ഹ​ന​ന്‍ ആ​ച്ച​ന​ഹ​ള്ളി, ലി​ജോ ജോ​ര്‍​ജ്, ഷി​ജോ കൊ​ട്ടു​കാ​പി​ള്ളി, ജോ​ര്‍​ജ് കൊ​ല്ലി​യി​ല്‍, പി.​വി. ഏ​ലി​യാ​സ്, ബാ​ബു ജ​യ​ശ്രീ, വി​ല്‍​സ​ണ്‍ വേ​ഴാ​മ്പു​ല്‍​തോ​ട്ട​ത്തി​ല്‍, ഷി​ബു തേ​ന്‍​കു​ന്നേ​ല്‍, സെ​ലി​ന്‍ മാ​നു​വ​ല്‍, കൃ​ഷ്ണ​ന്‍​കു​ട്ടി മ​ഞ്ഞ​പ​ള്ളി, പാ​പ്പ​ച്ച​ന്‍ ഈ​ന്തു​ങ്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

പു​ല്‍​പ്പ​ള്ളി: എ​ബി​സി അ​ന്താ​രാ​ഷ്‌​ട്ര വോ​ളി​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ വെ​ങ്ക​ലം നേ​ടി​യ ഇ​ന്ത്യ​ന്‍ ടീം ​അം​ഗം ജോ​ണ്‍ ജോ​സ​ഫി​നെ വ​യ​നാ​ട് സി​റ്റി ക്ല​ബ് അ​നു​മോ​ദി​ച്ചു.


വോ​ളി​ബോ​ള്‍ മു​ന്‍ താ​രം പി.​എ. ഡീ​വ​ന്‍​സ് ഷാ​ള്‍ അ​ണി​യി​ച്ചു. ബെ​ന്നി മാ​ത്യു, സി.​ഡി. ബാ​ബു, ടി.​ജെ. മാ​ത്യു, ടി.​എം. ജോ​ര്‍​ജ്, കെ.​ജെ. ജോ​സ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

പു​ല്‍​പ്പ​ള്ളി: എ​വി​സി മെ​ന്‍​സ് വോ​ളി​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ രാ​ജ്യ​ത്തി​നാ​യി മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച കാ​ര്യ​മ്പാ​തി ഈ​ന്തു​ങ്ക​ല്‍ ജോ​ണ്‍ ജോ​സ​ഫ് കു​ടി​യേ​റ്റ മേ​ഖ​ല​യ്ക്ക് അ​ഭി​മാ​ന​മാ​യി. ഈ ​യു​വാ​വി​ന്‍റെ​യും ക​ളി​മി​ക​വി​ന്‍റെ​യും ഫ​ല​മാ​ണ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ഇ​ന്ത്യ നേ​ടി​യ വെ​ങ്ക​ലം.

അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ ന​ട​ന്ന എ​വി​സി ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ക്യാ​പ്റ്റ​ന്‍ ജെ​റോം വി​നീ​ത് അ​ട​ക്കം ഏ​ഴ് മ​ല​യാ​ളി​ക​ളാ​ണ് ഇ​ന്ത്യ​ന്‍ ജ​ഴ്‌​സി​യ​ണി​ഞ്ഞ​ത്. ഇ​ന്ത്യ ക​ളി​ച്ച അ​ഞ്ച് മ​ത്സ​ര​ങ്ങ​ളി​ലും ത​ക​ര്‍​പ്പ​ന്‍ പ്ര​ക​ട​ന​മാ​ണ് ജോ​ണ്‍ ജോ​സ​ഫ് ന​ട​ത്തി​യ​ത്. ജോ​സ​ഫ്-​ഷീ​ജ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് ജോ​ണ്‍ ജോ​സ​ഫ്. തി​രു​വ​ന​ന്ത​പു​ര​ത്ത് കെ​എ​സ്ഇ​ബി​യി​ലാ​ണ് ജോ​ലി. സെ​പ്റ്റം​ബ​റി​ല്‍ ന​ട​ക്കു​ന്ന ഏ​ഷ്യ​ന്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​നു​ള്ള പ​രി​ശീ​ല​ന​ത്തി​ലാ​ണ് ഇ​പ്പോ​ള്‍ താ​രം. എ​വി​സി ചാ​മ്പ്യ​ന്‍​ഷി​പ്പി​ലെ വി​ജ​യ​ത്തി​നു​ശേ​ഷം നാ​ട്ടി​ലെ​ത്തി​യ താ​ര​ത്തി​ന് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​ര​ണം ഒ​രു​ക്കി​യി​രു​ന്നു.​വി​വി​ധ സം​ഘ​ട​ന​ക​ള്‍ സ്വീ​ക​ര​ണം ന​ല്‍​കി​വ​രി​ക​യാ​ണ്.

പു​ല്‍​പ്പ​ള്ളി: വോ​ളി​ബോ​ള്‍ താ​രം കാ​ര്യ​മ്പാ​തി ഈ​ന്തു​ങ്ക​ല്‍ ജോ​ണ്‍ ജോ​സ​ഫി​നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ല്‍ സ​ന്ദ​ര്‍​ശി​ച്ച് തോ​ണി​ച്ചാ​ല്‍ സ​ത്യ​ജി​ത്ത് റേ ​ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഫി​ലിം ഇ​ന്‍​സ്റ്റി​റ്റി​യൂ​ട്ട്(​സി​ഫി) പ്ര​തി​നി​ധി​ക​ള്‍ ആ​ദ​രി​ച്ചു. സി​ഫി അ​ധ്യാ​പ​ക​രാ​യ രാ​കേ​ഷ് മു​ര​ളീ​ധ​ര​ന്‍, കെ​സി​യ ജേ​ക്ക​ബ്, അ​ബി​ന മാ​ത്യു, പി​ആ​ര്‍​ഒ ജി​ബി​ന്‍ വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

 

Latest News

Corehub Up