പുല്‍പ്പള്ളി: എവിസി അന്താരാഷ്ട്ര വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം കരസ്ഥമാക്കിയ ഇന്ത്യന്‍ ടീം അംഗം ജോണ്‍ ജോസഫ് ഈന്തുങ്കലിനെ കാര്യമ്പാതിയിലെ വസതിയില്‍ സന്ദര്‍ശിച്ച് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആദരിച്ചു.
കെപിസിസി ജനറല്‍ സെക്രട്ടറി കെ.എല്‍. പൗലോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ഡി. ജോണി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാര് മുഖ്യപ്രഭാഷണം നടത്തി. എന്‍.യു. ഉലഹന്നാന്, ജോമറ്റ് കോതവഴിക്കല്‍, ടി.പി. ശശിധരന്, ഗീത കുഞ്ഞിക്കൃഷ്ണന്, വര്‍ക്കി പാലക്കാട്ട്, മാത്യു ഉണ്ടശാംപറമ്പില്‍, മോഹനന് പുത്തന്‍കണ്ടത്തില്‍, തോമസ് പാഴൂക്കാല, സിജു പൗലോസ്, മോഹനന് ആച്ചനഹള്ളി, ലിജോ ജോര്‍ജ്, ഷിജോ കൊട്ടുകാപിള്ളി, ജോര്‍ജ് കൊല്ലിയില്‍, പി.വി. ഏലിയാസ്, ബാബു ജയശ്രീ, വില്‍സണ്‍ വേഴാമ്പുല്തോട്ടത്തില്, ഷിബു തേന്‍കുന്നേല്‍, സെലിന് മാനുവല്‍, കൃഷ്ണന്‍കുട്ടി മഞ്ഞപള്ളി, പാപ്പച്ചന് ഈന്തുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
പുല്‍പ്പള്ളി: എബിസി അന്താരാഷ്ട്ര വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ടീം അംഗം ജോണ്‍ ജോസഫിനെ വയനാട് സിറ്റി ക്ലബ് അനുമോദിച്ചു.
വോളിബോള്‍ മുന്‍ താരം പി.എ. ഡീവന്‍സ് ഷാള്‍ അണിയിച്ചു. ബെന്നി മാത്യു, സി.ഡി. ബാബു, ടി.ജെ. മാത്യു, ടി.എം. ജോര്‍ജ്, കെ.ജെ. ജോസ് എന്നിവര്‍ നേതൃത്വം നല്കി.
പുല്‍പ്പള്ളി: എവിസി മെന്‍സ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തിനായി മികച്ച പ്രകടനം കാഴ്ചവച്ച കാര്യമ്പാതി ഈന്തുങ്കല്‍ ജോണ്‍ ജോസഫ് കുടിയേറ്റ മേഖലയ്ക്ക് അഭിമാനമായി. ഈ യുവാവിന്റെയും കളിമികവിന്റെയും ഫലമാണ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ നേടിയ വെങ്കലം.
അഹമ്മദാബാദില്‍ നടന്ന എവിസി ചാമ്പ്യന്‍ഷിപ്പില്‍ ക്യാപ്റ്റന്‍ ജെറോം വിനീത് അടക്കം ഏഴ് മലയാളികളാണ് ഇന്ത്യന്‍ ജഴ്സിയണിഞ്ഞത്. ഇന്ത്യ കളിച്ച അഞ്ച് മത്സരങ്ങളിലും തകര്‍പ്പന്‍ പ്രകടനമാണ് ജോണ്‍ ജോസഫ് നടത്തിയത്. ജോസഫ്-ഷീജ ദമ്പതികളുടെ മകനാണ് ജോണ്‍ ജോസഫ്. തിരുവനന്തപുരത്ത് കെഎസ്ഇബിയിലാണ് ജോലി. സെപ്റ്റംബറില്‍ നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിനുള്ള പരിശീലനത്തിലാണ് ഇപ്പോള്‍ താരം. എവിസി ചാമ്പ്യന്‍ഷിപ്പിലെ വിജയത്തിനുശേഷം നാട്ടിലെത്തിയ താരത്തിന് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്വീകരണം ഒരുക്കിയിരുന്നു.വിവിധ സംഘടനകള്‍ സ്വീകരണം നല്‍കിവരികയാണ്.
പുല്‍പ്പള്ളി: വോളിബോള്‍ താരം കാര്യമ്പാതി ഈന്തുങ്കല്‍ ജോണ്‍ ജോസഫിനെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ച് തോണിച്ചാല്‍ സത്യജിത്ത് റേ ഇന്റര്‍നാഷണല്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട്(സിഫി) പ്രതിനിധികള്‍ ആദരിച്ചു. സിഫി അധ്യാപകരായ രാകേഷ് മുരളീധരന്, കെസിയ ജേക്കബ്, അബിന മാത്യു, പിആര്‍ഒ ജിബിന്‍ വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്കി.
Tags : nattu vishesham John Joseph respected.