x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​വി​രു​ദ്ധ ലോ​ഗോ പ്ര​കാ​ശ​നം ചെയ്തു


Published: July 7, 2026 08:16 AM IST | Updated: July 7, 2026 08:16 AM IST

മാ​ന​ന്ത​വാ​ടി: ക​ല്ലോ​ടി സെ​ന്‍റ് ജോ​സ​ഫ് ഹൈ​സ്കൂ​ളി​ൽ ല​ഹ​രി​വി​രു​ദ്ധ ലോ​ഗോ പ്ര​കാ​ശ​നം, ന​വ​രം​ഗം 2കെ26 ​എ​ന്ന പേ​രി​ൽ വി​ജ​യോ​ത്സ​വം, ന​വാ​ഗ​ത​ർ​ക്ക് സ്വീ​ക​ര​ണം എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു.

വി​ജ​യോ​ത്സ​വം എ​ട​വ​ക പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. "ബി​യോ​ണ്ട് ദ ​ബ​സ്’ ലോ​ഗോ മാ​നേ​ജ​ർ ഫാ. ​സ​ജി കോ​ട്ടാ​യി​ൽ പ്രി​ൻ​സി​പ്പ​ൽ ബ്രി​ജേ​ഷ് ബാ​ബു​വി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.
എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ടി. ​അ​ശോ​ക് കു​മാ​ർ ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശം ന​ൽ​കി. ലീ​ല ബാ​ല​ൻ, ജം​ഷീ​റ ഷി​ഹാ​ബ്, പി.​ജി. രോ​ഷ്നി, സി.​ജെ. ഷി​ജോ, ജ​മി​നി ജോ​സ്, ലി​യോ​ണ്‍ ഷാ​ജ്, അ​ന്ന സ​ക്ക​റി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ അ​നു​മോ​ദി​ച്ചു.

ഗൈ​ഡ്സ് യൂ​ണി​റ്റ് അം​ഗ​ങ്ങ​ൾ ഫ്ളാ​ഷ് മോ​ബ് അ​വ​ത​രി​പ്പി​ച്ചു. മ​ക്ക​ളെ അ​റി​യാ​ൻ എ​ന്ന വി​ഷ​യ​ത്തി​ൽ സൗ​ഹൃ​ദ ക്ല​ബ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ എ​സ്. ര​മ്യ ക്ലാ​സെ​ടു​ത്തു. സ്റ്റാ​ഫ് സെ​ക്ര​ട്ട​റി മ​നോ​ജ് ആ​ന്‍റ​ണി ന​ന്ദി പ​റ​ഞ്ഞു.

Tags : nattu vishesham Anti-alcohol logo released

Recent News

Corehub Up