Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Respectful Language

വി​മ​ർ​ശ​നം മാ​ന്യ​മാ​യ ഭാ​ഷ​യി​ൽ വേ​ണം: ഉ​പ​രാ​ഷ്‌ട്ര​പ​തി

കോ​​​​ട്ട​​​​യം: നൂ​​​​റ്റി​​​​നാ​​​​ല്‍പ​​​​തു വ​​​​ര്‍ഷം മു​​​​ട​​​​ക്ക​​​​മി​​​​ല്ലാ​​​​തെ പ്ര​​​​സാ​​​​ധ​​​​നം ചെ​​​​യ്യ​​​​പ്പെ​​​​ടു​​​​ന്ന ദീ​​​​പി​​​​ക ഒ​​​​രു വി​​​​സ്മ​​​​യ​​​​മാ​​​​ണ്. 140 വ​​​​ര്‍ഷം മു​​​​മ്പ് എ​​​​ന്‍റെ ഗ്രാ​​​​മ​​​​ത്തി​​​​ല്‍ വൈ​​​​ദ്യു​​​​തി വെ​​​​ളി​​​​ച്ചം എ​​​​ത്തി​​​​യി​​​​രു​​​​ന്നി​​​​ല്ല. മൂ​​​​ന്നാം ക്ലാ​​​​സ് വ​​​​രെ പ​​​​ഠി​​​​ച്ച​​​​വ​​​​രും ഗ്രാ​​​​മ​​​​ത്തി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​ല്ല. ഗ്രാ​​​​മ​​​​ത്തി​​​​ല്‍ പ​​​​ത്താം ക്ലാ​​​​സ് പാ​​​​സാ​​​​യ ആ​​​​ദ്യ​​​​ത്തെ​​​​യാ​​​​ള്‍ എ​​​​ന്‍റെ അ​​​​ച്ഛ​​​​നാ​​​​യി​​​​രു​​​​ന്നു. ദീ​​​​പി​​​​ക ശ​​​​തോ​​​​ത്ത​​​​ര റൂ​​​​ബി ജൂ​​​​ബി​​​​ലി ആ​​​​ഘോ​​​​ഷ ഉ​​​​ദ്ഘാ​​​​ട​​​​ന​​​​പ്ര​​​​സം​​​​ഗ​​​​ത്തി​​​​ല്‍ ഉ​​​​പ​​​​രാ​​​​ഷ്‌​​ട്ര​​​​പ​​​​തി ​​​​സി.​​​​പി. രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ന്‍ ഓ​​​​ര്‍മ​​​​ക​​​​ള്‍ പ​​​​ങ്കു​​വ​​​​ച്ചു.

വി​​​​മ​​​​ര്‍ശ​​​​ന​​​​ങ്ങ​​​​ളെ ഉ​​​​ള്‍ക്കൊ​​​​ള്ളാ​​​​ന്‍ ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ള്‍ക്ക് ബാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന്‍ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ പ്ര​​​​സം​​​​ഗ​​​​ത്തി​​​​ല്‍ പ​റ​ഞ്ഞ​തി​നെ ഉ​പ​രാ​ഷ്‌​ട്ര​പ​തി പി​ന്തു​ണ​ച്ചു. വി​​​​മ​​​​ര്‍ശ​​​​ന​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​യാ​​​​ല്‍ മാ​​​​ത്ര​​​​മേ സ​​​​മൂ​​​​ഹ​​​​ത്തി​​​​ല്‍ സ​​​​ത്യം പു​​​​ല​​​​രു​​​​ക​​​​യു​​​​ള്ളു. ഇ​​​​ഷ്ട​​​​മു​​​​ള്ള​​​​വ​​​​രെ പ്ര​​​​കീ​​​​ര്‍ത്തി​​​​ക്കു​​​​ക​​​​യും ഇ​​​​ഷ്ട​​​​മി​​​​ല്ലാ​​​​ത്ത​​​​വ​​​​രെ വി​​​​മ​​​​ര്‍ശി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന​​​​തി​​​​ല്‍ കാ​​​​ര്യ​​​​മി​​​​ല്ല. തെ​​​​റ്റു​​​​കാ​​​​ണി​​​​ക്കു​​​​ന്ന ഭ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി​​​​ക​​​​ളെ മാ​​​​ന്യ​​​​മാ​​​​യ ഭാ​​​​ഷ​​​​യി​​​​ല്‍ വി​​​​മ​​​​ര്‍ശി​​​​ക്കു​​​​ന്ന​​​​താ​​​​ണ് പ​​​​ത്ര​​​​ധ​​​​ര്‍മം.

ലോ​​​​ക​​​​ത്തി​​​​ലെ ത​​​​ന്നെ ഏ​​​​റ്റ​​​​വും ക്ലേ​​​​ശ​​​​ക​​​​ര​​​​മാ​​​​യി ജോ​​​​ലി​​​​യി​​​​ലൊ​​​​ന്നാ​​​​ണ് രാ​​​​ഷ‌​​ട്രീ​​​​യ​​​​പ്ര​​​​വ​​​​ര്‍ത്ത​​​​നം. അ​​​​സാ​​​​ധ്യ​​​​മാ​​​​യ​​​​ത് സാ​​​​ധ്യ​​​​മാ​​​​ക്കു​​​​ക​​​​യെ​​​​ന്ന​​​​താ​​​​ണ് രാ​​​​ഷ്‌​​ട്രീ​​​​യ​​​​പ്ര​​​​വ​​​​ര്‍ത്ത​​​​ന​​​​ത്തി​​​​ന്‍റെ പൊ​​​​രു​​​​ള്‍. പൗ​​​​ര​​​​ന്‍മാ​​​​രെ​​​​ന്ന നി​​​​ല​​​​യി​​​​ല്‍ നേ​​​​താ​​​​ക്ക​​​​ളെ​​​​യും ഭ​​​​ര​​​​ണാ​​​​ധി​​​​ക​​​​ളെ​​​​യും വി​​​​മ​​​​ര്‍ശി​​​​ക്കാ​​​​ന്‍ ജ​​​​ന​​​​ങ്ങ​​​​ള്‍ക്ക് ക​​​​ട​​​​മ​​​​യും അ​​​​വ​​​​കാ​​​​ശ​​​​വു​​​​മു​​​​ണ്ട്. തെ​​​​റ്റു തി​​​​രു​​​​ത്തും വ​​​​രെ വി​​​​മ​​​​ര്‍ശ​​​​നം തു​​​​ട​​​​രു​​​​ക​​​​യും വേ​​​​ണം. ദീ​​​​പി​​​​ക ധാ​​​​ര്‍മി​​​​ക​​​​ത​​​​യി​​​​ല്‍ ഉ​​​​റ​​​​ച്ച് പ​​​​ത്ര​​​​ധ​​​​ര്‍മം നി​​​​റ​​​​വേ​​​​റ്റു​​​​ന്നു​​​​ണ്ടെ​​​​ന്ന തി​​​​രി​​​​ച്ച​​​​റി​​​​വാ​​​​ണ് ഈ ​​​​ച​​​​ട​​​​ങ്ങി​​​​ലേ​​​​ക്ക് വ​​​​രാ​​​​ന്‍ എ​​​​നി​​​​ക്കു നി​​​​മി​​​​ത്ത​​​​മാ​​​​യ​​​​ത്.

കാ​​​​ലാ​​​​വ​​​​സ്ഥ മോ​​​​ശ​​​​മാ​​​​ണെ​​​​ങ്കി​​​​ല്‍ ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​റി​​​​ല്‍ കൊ​​​​ച്ചി​​​​യി​​​​ല്‍നി​​​​ന്ന് കോ​​​​ട്ട​​​​യ​​​​ത്തേ​​​​ക്ക് പോ​​​​കാ​​​​നാ​​​​കു​​​​മോ എ​​​​ന്ന് പ്രിന്‍സി​​​​പ്പൽ സെ​​​​ക്ര​​​​ട്ട​​​​റി ശ​​​​നി​​​​യാ​​​​ഴ്ച രാ​​​​ത്രി എ​​​​ന്നോ​​​​ട് ആ​​​​ശ​​​​ങ്ക പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു. വേ​​​​ണ്ടി​​​​വ​​​​ന്നാ​​​​ല്‍ കോ​​​​ട്ട​​​​യ​​​​ത്തേ​​​​ക്കും തി​​​​രി​​​​ച്ചു​​​​മു​​​​ള്ള യാ​​​​ത്ര റോ​​​​ഡ് മാ​​​​ര്‍ഗ​​​​മാ​​​​ക്കാ​​​​മെ​​​​ന്ന് ഞാ​​​​ന്‍ നി​​​​ര്‍ദേ​​​​ശി​​​​ച്ചു. അ​​​​തി​​​​നു​​​​ള്ള ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ള്‍ ഉ​​​​ട​​​​ന്‍ ചെ​​​​യ്യാ​​​​ന്‍ ഞാ​​​​ന്‍ പ​​​​റ​​​​ഞ്ഞു. കാ​​​​ലാ​​​​വ​​​​സ്ഥ അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യ​​​​തോ​​​​ടെ എ​​​​നി​​​​ക്കും ഗ​​​​വ​​​​ര്‍ണ​​​​ര്‍ക്കും മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​ക്കും ഒ​​​​രു​​​​മി​​​​ച്ച് ഹെ​​​​ലി​​​​കോ​​​​പ്റ്റ​​റി​​​​ല്‍ ഇ​​​​വി​​​​ടേ​​​​ക്ക് കൃ​​​​ത്യ​​​​സ​​​​മ​​​​യ​​​​ത്തു​​​​ത​​​​ന്നെ എ​​​​ത്തി​​​​ച്ചേ​​​​രാ​​​​ന്‍ ക​​​​ഴി​​​​ഞ്ഞ​​​​തി​​​​ല്‍ സ​​​​ന്തോ​​​​ഷം.

ന​​​​സ്രാ​​​​ണി ദീ​​​​പി​​​​ക ആ​​​​ദ്യ​​​​മാ​​​​യി അ​​​​ച്ച​​​​ടി​​​​ച്ച മ​​​​ര​​​​പ്ര​​​​സ് കാ​​​​ണാ​​​​നി​​​​ട​​​​യാ​​​​യ​​​​പ്പോ​​​​ള്‍ എ​​​​നി​​​​ക്കു വി​​​​സ്മ​​​​യം തോ​​​​ന്നി. ഇ​​​​ന്നും അ​​​​ത് ഭ​​​​ദ്ര​​​​മാ​​​​യി സം​​​​ര​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന​​​​തി​​​​ല്‍ സ​​​​ന്തോ​​​​ഷം തോ​​​​ന്നി. മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ള്‍ക്കു​​​​മു​​​​ണ്ട് ഒ​​​​രു മി​​​​ഷ​​​​ന്‍ ദൗ​​​​ത്യം. ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ അ​​​​വ​​​​കാ​​​​ശ സം​​​​ര​​​​ക്ഷ​​​​ണം, പാ​​​​ര്‍ശ്വ​​​​വ​​​​ത്ക​​​​രി​​​​ക്ക​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​ടെ ഉ​​​​ന്ന​​​​മ​​​​നം, സാ​​​​മൂ​​​​ഹി​​​​ക നീ​​​​തി ഉ​​​​റ​​​​ക്കാ​​​​ക്ക​​​​ല്‍, മ​​​​ത​​​​സൗ​​​​ഹാ​​​​ര്‍ദം ഊ​​​​ട്ടി​​​​വ​​​​ള​​​​ര്‍ത്തു​​​​ക എ​​​​ന്നി​​​​വ​​​​യൊ​​​​ക്കെ ഇ​​​​തി​​​​ല്‍ പ്ര​​​​ധാ​​​​ന​​​​മാ​​​​ണ്. സ്വ​​​​ന്തം സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​​ന്‍റെ ഉ​​​​ന്ന​​​​മ​​​​നം​​പോ​​​​ലെ മ​​​​റ്റു സ​​​​മു​​​​ദാ​​​​യ​​​​ങ്ങ​​​​ളു​​​​ടെ ഉ​​​​ന്ന​​​​മ​​​​ന​​​​ത്തി​​​​ലും നാം ​​​​ല​​​​ക്ഷ്യം വ​​​​യ്ക്ക​​​​ണം.

വ​​​​സു​​​​ധൈവ​​​​കു​​​​ടും​​​​ബ​​​​കം എ​​​​ന്ന​​​​ത് അ​​​​പ്പോ​​​​ള്‍ മാ​​​​ത്ര​​​​മേ സാ​​​​ധ്യ​​​​മാ​​​​കു. മാ​​​​ന​​​​വി​​​​ക​​​​ത​​​​യും സ​​​​മൂ​​​​ഹ​​ന​​​​ന്മ​​​​യും പു​​​​ല​​​​ര​​​​ണം. തെ​​​​റ്റും ശ​​​​രി​​​​യും എ​​​​ന്താ​​​​ണെ​​​​ന്ന് സ​​​​മൂ​​​​ഹ​​​​ത്തെ അ​​​​റി​​​​യി​​​​ക്കു​​​​ന്ന​​​​തി​​​​ല്‍ ദീ​​​​പി​​​​ക സ​​​​ത്യ​​​​സ​​​​ന്ധ​​​​മാ​​​​യ പ​​​​ത്ര​​​​പ്ര​​​​വ​​​​ര്‍ത്ത​​​​ന​​​​മാ​​​​ണ് ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. പ​​​​ത്രം ഉ​​​​ട​​​​മ​​​​യു​​​​ടെ നി​​​​ല​​​​പാ​​​​ടി​​​​ല്‍ അ​​​​ധി​​​​ഷ്ഠി​​​​ത​​​​മാ​​​​യി മാ​​​​ത്ര​​​​മേ പ​​​​ല മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലും റി​​​​പ്പോ​​​​ര്‍ട്ട​​​​ര്‍മാ​​​​ര്‍ക്കും എ​​​​ഡി​​​​റ്റ​​​​ര്‍മാ​​​​ര്‍ക്കും പ്ര​​​​വ​​​​ര്‍ത്തി​​​​ക്കാ​​​​നാ​​​​കൂ. എ​​​​ന്നാ​​​​ല്‍ ദീ​​​​പി​​​​ക വ​​​​സ്തു​​​​ത​​​​യി​​​​ല്‍ അ​​​​ധി​​​​ഷ്ഠിത​​​​മാ​​​​യ വാ​​​​ര്‍ത്ത സ​​​​ത്യ​​​​സ​​​​ന്ധ​​​​മാ​​​​യി ത​​​​യാ​​​​റാ​​​​ക്കാ​​​​ന്‍ റി​​​​പ്പോ​​​​ര്‍ട്ട​​​​ര്‍മാ​​​​ര്‍ക്ക് സ്വാ​​​​ത​​​​ന്ത്ര്യം ന​​​​ല്‍കു​​​​ന്ന പ​​​​ത്ര​​​​മാ​​​​ണ്.

വാ​​​​ര്‍ത്ത​​​​യി​​​​ല്‍ വെ​​​​ള്ളം ചേ​​​​ര്‍ക്കാ​​​​ന്‍ ദീ​​​​പി​​​​ക അ​​​​നു​​​​വ​​​​ദി​​​​ക്കി​​​​ല്ല. ശാ​​​​സ്ത്ര​​​​വി​​​​ക​​​​സ​​​​നം, പ​​​​രി​​​​സ്ഥി​​​​തി​​​​സം​​​​ര​​​​ക്ഷ​​​​ണം തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യി​​​​ല്‍ വ​​​​ലി​​​​യ ച​​​​ല​​​​ന​​​​ങ്ങ​​​​ള്‍ സൃ​​​​ഷ്ടി​​​​ക്കാ​​​​ന്‍ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ള്‍ ചാ​​​​ല​​​​ക​​​​ശ​​​​ക്തി​​​​യാ​​​​ണ്. ജ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ ശു​​​​ഭാ​​​​പ്തി​​​​വി​​​​ശ്വാ​​​​സം ജ​​​​നി​​​​പ്പി​​​​ക്കു​​​​ക​​​​യെ​​​​ന്ന​​​​ത് വ​​​​ലി​​​​യ പ​​​​ത്ര​​​​ധ​​​​ര്‍മ​​​​മാ​​​​ണ്. ഒ​​​​രു​​​​മ​​​​യോ​​​​ടെ നി​​​​ല​​​​കൊ​​​​ണ്ട് ദേ​​​​ശ വി​​​​ക​​​​സ​​​​ന​​​​സം​​​​രം​​​​ഭ​​​​ങ്ങ​​​​ളി​​​​ല്‍ പ​​​​ങ്കാ​​​​ളി​​​​ക​​​​ളാ​​​​കാ​​​​ന്‍ ജ​​​​ന​​​​ങ്ങ​​​​ള്‍ മു​​​​ന്നോ​​​​ട്ടു​​​​വ​​​​ര​​​​ണ​​മെ​​ന്നും ഉ​​പ​​രാ​​ഷ്‌​​ട്ര​​പ​​തി സി.​​പി. രാ​​ധാ​​കൃ​​ഷ്ണ​​ൻ ഉ​​ദ്ബോ​​ധി​​പ്പി​​ച്ചു.

Latest News

Corehub Up