Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Respects

എസ്. ജാ​​​ന​​​കി​​​ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് ജനസാഗരം

മൈ​​​​​സൂ​​​​​രു: ജ​​​​​ന​​​​​സാ​​​​​ഗ​​​​​ര​​​​​ത്തെ സാ​​​​​ക്ഷി​​​​​നി​​​​​ർ​​​​​ത്തി ഗാ​​​​​ന​​​​​കോ​​​​​കി​​​​​ലം എ​​​​​സ്.​​​ ജാ​​​​​ന​​​​​കി അ​​ഗ്നി​​യി​​​​​ൽ ല​​​​​യി​​​​​ച്ചു. ക​​​​​ർ​​​​​ണാ​​​​​ട​​​​​ക സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ പൂ​​​​​ർ​​​​​ണ​​സം​​​​​സ്ഥാ​​​​​ന ബ​​​​​ഹു​​​​​മ​​​​​തി​​​​​ക​​​​​ളോ​​​​​ടെ​​ മൈ​​​​​സൂ​​​​​രു​​​​​വി​​​​​ലെ ക​​​​​നി​​​​​യ​​​​​ന​​​​​ഹു​​​​​ണ്ടി ഫാം ​​​​​ഹൗ​​​​​സി​​​​​ലാ​​​യി​​​രു​​​ന്നു സം​​​​​സ്കാ​​​രം. വേ​​​​​ദ​​​​​മ​​​​​ന്ത്ര​​​​​ങ്ങ​​​ളു​​​ടെ അ​​​​​ക​​​​​ന്പ​​​​​ടി​​​​​യി​​​ൽ പേ​​​​​ര​​​​​ക്കു​​​​​ട്ടി അ​​​​​പ്‌​​​​​സ​​​​​രയാ​​​ണു ചി​​​​​ത​​​​​യി​​​​​ൽ തി​​​​​രി​​​​​കൊ​​​​​ളു​​​​​ത്തി​​​യ​​​ത്.

പ​​​​തി​​​​വു​​​​വേ​​​​ഷ​​​​മാ​​​​യ വെ​​​​ള്ള കോ​​​​ട്ട​​​​ണ്‍സാ​​​​രി​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ന്ത്യ​​​​യാ​​​​ത്ര​​​​യി​​​​ലും എ​​​​സ്. ജാ​​​​ന​​​​കി​​​​യെ അ​​​​ണി​​​​യി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. പി​​​​ങ്ക് റോ​​​​സാ​​​​പ്പൂ​​​​ക്ക​​​​ള്‍ തു​​​​ന്നി​​​​ച്ചേ​​​​ര്‍ത്ത സാ​​​​രി​​​​യു​​​​ടെ ക​​​​ര​​​​ക​​​​ളി​​​​ൽ തി​​​​രു​​​​പ്പ​​​​തി ഭ​​​​ഗ​​​​വാ​​​​ന്‍റെ ചി​​​ത്ര​​​വും ആ​​​​ലേ​​​​ഖ​​​​നം ചെ​​​​യ്തി​​​​രു​​​​ന്നു, ഏ​​​​റെ ഇ​​​​ഷ്ട​​​​മു​​​​ള്ള കൃ​​​​ഷ്ണ​​​​വി​​​​ഗ്ര​​​​ഹം ഗാ​​​​യി​​​​ക​​​​യു​​​​ടെ വ​​​​ലം​​​​കൈ​​​​യി​​​​ലും. തെ​​​​ലു​​​​ങ്ക് ബ്രാ​​​​ഹ്മ​​​​ണ ആ​​​​ചാ​​​​ര​​​​പ്ര​​​​കാ​​​​ര​​​​മാ​​​​യി​​​​രു​​​​ന്നു ച​​​ട​​​ങ്ങു​​​ക​​​ൾ. മ​​​​രു​​​​മ​​​​ക​​​​ള്‍ ഉ​​​​മ മു​​​​ര​​​​ളി കൃ​​​​ഷ്ണ, അ​​​​പ്‌​​​​സ​​​​ര​​​​യു​​​​ടെ ഭ​​​​ര്‍ത്താ​​​​വ് ഗ​​​​ണേ​​​​ഷ് എ​​​​ന്നി​​​​വ​​​​രും അ​​​ന്ത്യ​​​ക​​​ർ​​​മ​​​ങ്ങ​​​ളി​​​ൽ പ​​​​ങ്കാ​​​​ളി​​ക​​ളാ​​​​​​യി.

കേ​​​​ര​​​​ള​​​​ത്തി​​​​നു​​​​വേ​​​​ണ്ടി ഉ​​​​ന്ന​​​​ത​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​മ​​​​ന്ത്രി റോ​​​​ജി എം.​​ ​​ജോ​​​​ൺ സം​​​സ്കാ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത് അ​​​​ന്തി​​​​മോ​​​​പ​​​​ചാ​​​​രം അ​​​​ര്‍​പ്പി​​​​ച്ചു. ക​​​​​​ർ​​​​​​ണാ​​​​​​ട​​​​​​ക സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​ന്‍റെ ഔ​​​​​​ദ്യോ​​​​​​ഗി​​​​​​ക പ്ര​​​​​​തി​​​​​​നി​​​​​​ധി​​​​​​യാ​​​​​​യി മ​​​​​​ന്ത്രി യ​​​​​​തീ​​​​​​ന്ദ്ര സി​​​​​​ദ്ധ​​​​​​രാ​​​​​​മ​​​​​​യ്യ​​​​​യും ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു.

ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ 8.45 മു​​​​ത​​​​ൽ മൈ​​​​​സൂ​​​​​രു മ​​​​​ഹാ​​​​​രാ​​​​​ജാ​​​​​സ് കോ​​​​​ള​​​​​ജ് മൈ​​​​​താ​​​​​ന​​​ത്ത് പൊ​​​തു​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നു​​​വ​​​ച്ച മൃ​​​ത​​​ദേ​​​ഹ​​​ത്തി​​​ൽ സി​​​​​നി​​​​​മാ, രാ​​​​​ഷ്‌​​​​​ട്രീ​​​​​യ മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ലെ പ്ര​​​​​മു​​​​​ഖ​​​​​ര​​​​​ട​​​​​ക്കം പ​​​​​തി​​​​​നാ​​​​​യി​​​​​ര​​​​​ങ്ങ​​​​​ളാ​​​​​ണ് അ​​​ന്ത്യോ​​​പ​​​ചാ​​​രം അ​​​ർ​​​പ്പി​​​ച്ച​​​ത്.

പി​​​​ന്ന​​​​ണി​​​​ഗാ​​​​യ​​​​ക​​​​രാ​​​​യ ചി​​​​ത്ര, സു​​​​ജാ​​​​ത മോ​​​​ഹ​​​​ന്‍, വി​​​​ജ​​​​യ് പ്ര​​​​കാ​​​​ശ്, രാ​​​​ജേ​​​​ശ് കൃ​​​​ഷ്ണ​​​​ന്‍, സം​​​​ഗീ​​​​ത​​​​സം​​​​വി​​​​ധാ​​​​യി​​​​ക ഹം​​​​സ​​​​ലേ​​​​ഖ, ന​​​​ട​​​​ന്മാ​​​​രാ​​​​യ ശ്രീ​​​​നാ​​​​ഥ്, വി​​​​നോ​​​​ദ് രാ​​​​ജ്, ക​​​​ര്‍ണാ​​​​ട​​​​ക ഫി​​​​ലം ചേം​​​​ബ​​​​ര്‍ പ്ര​​​​സി​​​​ഡ​​​​ന്‍റ് ജ​​​​യ​​​​മാ​​​​ല, ന​​​​ടി ഭാ​​​​ര​​​​തി വി​​​​ഷ്ണു​​​​വ​​​​ര്‍ധ​​​​ന്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ ഗാ​​​യി​​​ക​​​യ്ക്കു യാ​​​ത്രാ​​​മൊ​​​ഴി​​​യു​​​മാ​​​യെ​​​ത്തി.

വൈ​​​​​കു​​​​​ന്നേ​​​​​രം നാ​​​​​ല​​​​​ര​​​​​യോ​​​​​ടെ പൊ​​​​​തു​​​​​ദ​​​​​ർ​​​​​ശ​​​​​നം അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ച്ച് മൃ​​​​​ത​​​​​ദേ​​​​​ഹം ഫാം ​​​​​ഹൗ​​​​​സി​​​​​ലേ​​​​ക്കു കൊ​​​​​ണ്ടു​​​​​വ​​​​​രിക യായിരുന്നു.

Latest News

Corehub Up