Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Restored

Palakkad

പാലത്തിന്‍റെ ത​ക​ർ​ന്ന കൈവരി പു​നഃസ്ഥാ​പി​ച്ചു

കൊ​ല്ല​ങ്കോ​ട്: പൊ​ക്കു​ന്നി​യി​ൽ സ്വ​കാ​ര്യ​ബ​സ് മ​റി​ഞ്ഞ് ത​ക​ർ​ന്ന പാ​ല​ത്തി​ന്‍റെ കൈ​വ​രി പു​നഃ​സ്ഥാ​പി​ച്ചു. ആ​റു​മാ​സംമു​ന്പാ​ണ് ക​നാ​ലി​ൽ വെ​ള്ള​മു​ള്ള സ​മ​യ​ത്ത് നി​യ​ന്ത്ര​ണം​വി​ട്ട സ്വ​കാ​ര്യ​ബ​സ് ക​നാ​ലി​ൽ മ​റി​ഞ്ഞ​ത്. ഇ​തി​ന​ക​ത്തു​ണ്ടാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ 20 പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.

സം​ഭ​വ​സ​മ​യ​ത്തു സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന യു​വാ​ക്ക​ളും നാ​ട്ടു​കാ​രും ക​നാ​ലി​ൽ വീ​ണ ബ​സി​ലു​ണ്ടാ​യി​രു​ന്ന​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി. കൈ​വ​രി ത​ക​ർ​ന്ന പാ​ല​ത്തി​ലു​ടെ വാ​ഹ​ന​യാ​ത്ര അ​പ​ക​ട​ഭീ​ഷ​ണി​യാ​വു​ന്ന​താ​യി ദീ​പി​ക വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. ഇ​ക്ക​ഴി​ഞ്ഞ​ദി​വ​സം പാ​ല​ത്തി​ന്‍റെ കൈ​വ​രി പു​നഃ​സ്ഥാ​പി​ച്ചു.

എ​ന്നാ​ൽ സ്വ​കാ​ര്യ​ബ​സ്, ച​ര​ക്കു​ലോ​റി​ക​ൾ ഉ​ൾ​പ്പെ​ടെ സ​ഞ്ചാ​രം തു​ട​ങ്ങി​യ​തോ​ടെ വീ​തി​കു​റ​ഞ്ഞ പാ​ലം ക​ട​ക്കു​ന്ന​ത് ഏ​റെ ശ്ര​മ​ക​ര​മാ​യി​രി​ക്കു​ക​യാ​ണ്. ഇ​രു​വ​ശ​ത്തും വാ​ഹ​ന​ങ്ങ​ൾ എ​ത്തി​യാ​ൽ മ​റി​ക​ട​ക്കാ​ൻ ഏ​റേ​സ​മ​യം വേ​ണ്ടി​വ​രും. പാ​ലം പൂ​ർ​ണ​മാ​യും പൊ​ളി​ച്ച് വീ​തി​കൂ​ട്ടി പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്ന​താ​ണ് യാ​ത്ര​ക്കാ​രു​ടേ​യും നാ​ട്ടു​കാ​രു​ടേ​യും ആ​വ​ശ്യം.

Latest News

Corehub Up