Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Retained

കൂടുതൽ അ​ഗ്‌​നി​വീ​റു​മാ​രെ നിലനിർത്തിയേക്കും

ന്യൂ​​​​ഡ​​​​ൽ​​​​ഹി: നാ​​​​ലു വ​​​​ർ​​​​ഷ​​​​ത്തെ സേ​​​​വ​​​​ന​​​​കാ​​​​ലാ​​​​വ​​​​ധി പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ​​​​ശേ​​​​ഷം സ​​​​ർ​​​​വീ​​​​സി​​​​ൽ നി​​​​ല​​​​നി​​​​ർ​​​​ത്താ​​​​വു​​​​ന്ന അ​​​​ഗ്‌​​​​നി​​​​വീ​​​​റു​​​ക​​​ളു​​​ടെ ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധി​​​​പ്പി​​​​ച്ചേ​​​​ക്കു​​​​മെ​​​​ന്ന് സൂ​​​​ച​​​​ന. ക​​​​ര, നാ​​​​വി​​​​ക, വ്യോ​​​​മ സേ​​​​ന​​​​ക​​​​ളി​​​​ൽ ഓ​​​​രോ ബാ​​​​ച്ചി​​​​ലെ​​​​യും 25 ശ​​​​ത​​​​മാ​​​​നം പേ​​​​രെ മാ​​​​ത്രം നി​​​​ല​​​​നി​​​​ർ​​​​ത്താ​​​​നാ​​​​ണു നി​​​​ല​​​​വി​​​​ലെ വ്യ​​​​വ​​​​സ്ഥ.

എ​​​​ന്നാ​​​​ൽ, നാ​​​​വി​​​​ക​​​സേ​​​​ന​​​​യി​​​​ൽ ഇ​​​​ത് 75 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണ്. ക​​​​ര​​​​സേ​​​​ന​​​​യും വ്യോ​​​​മ​​​​സേ​​​​ന​​​​യും നി​​​​ല​​​​നി​​​​ർ​​​​ത്തേ​​​​ണ്ട അ​​​​ഗ്‌​​​​നി​​​​വീ​​​​റു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം 50 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി ഉ​​​​യ​​​​ർ​​​​ത്താ​​​​ൻ ആവശ്യ​​​​പ്പെ​​​​ട്ടേ​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ട്.

അ​​​​ഗ്‌​​​​നി​​​​പ​​​​ഥ് പ​​​​ദ്ധ​​​​തി​​​​പ്ര​​​​കാ​​​​രം റി​​​​ക്രൂ​​​​ട്ട് ചെ​​​​യ്യ​​​​പ്പെ​​​​ട്ട അ​​​​ഗ്‌​​​​നി​​​​വീ​​​​റു​​​​മാ​​​​ർ 2023ന്‍റെ തു​​​​ട​​​​ക്ക​​​​ത്തി​​​​ലാ​​​​ണ് പ​​​​രി​​​​ശീ​​​​ല​​​​നം ആ​​​​രം​​​​ഭി​​​​ച്ച​​​​ത്. ഇ​​​​വ​​​​രു​​​​ടെ ആ​​​​ദ്യ​​​​ബാ​​​​ച്ചു​​​​ക​​​​ൾ ഈ ​​​​വ​​​​ർ​​​​ഷം അ​​​​വ​​​​സാ​​​​നം നാ​​​​ലു വ​​​​ർ​​​​ഷ​​​​ത്തെ കാ​​​​ലാ​​​​വ​​​​ധി പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കും.

നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം ആ​​​​ദ്യ​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ എ​​​​ല്ലാ​​​​വ​​​​രെ​​​​യും സ​​​​ർ​​​​വീ​​​​സി​​​​ൽ​​​​നി​​​​ന്ന് വി​​​​ട്ട​​​​യ​​​​യ്ക്കു​​​​മെ​​​​ങ്കി​​​​ലും താ​​​​ത്പ​​​​ര്യ​​​​മു​​​​ള്ള​​​​വ​​​​രെ യോ​​​​ഗ്യ​​​​ത​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ സേ​​​​ന​​​​യി​​​​ൽ നി​​​​യ​​​​മി​​​​ച്ചേ​​​​ക്കു​​ം.

ക​​​​ഴി​​​​ഞ്ഞ നാ​​​​ലു വ​​​​ർ​​​​ഷ​​​​മാ​​​​യി വി​​​​വി​​​​ധ സൈ​​​​നി​​​​ക​​​​നീ​​​​ക്ക​​​​ങ്ങ​​​​ളി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത​​​​വ​​​​രും പു​​​​തി​​​​യ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​ക​​​​ളും ആ​​​​യു​​​​ധ​​​​ങ്ങ​​​​ളും കൈ​​​​കാ​​​​ര്യം ചെ​​​​യ്യാ​​​​ൻ പ​​​​രി​​​​ച​​​​യ​​​​സ​​​​മ്പ​​​​ന്ന​​​​രു​​​​മാ​​​​യ സൈ​​​​നി​​​​ക​​​​രെ രാ​​​​ജ്യ​​​​ത്തി​​​​ന് ആ​​​​വ​​​​ശ്യ​​​​മാ​​​​ണെ​​​​ന്ന ചി​​​​ന്ത​​​​യുമാണ് അ​​​​ഗ്‌​​​​നി​​​​വീ​​​​റു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം വ​​​​ർ​​​​ധി​​​​പ്പി​​​​ക്ക​​​​ാൻ അ​​​​ധി​​​​കാ​​​​രി​​​​ക​​​​ളെ പ്രേരിപ്പിച്ച​​​​ത്.

Latest News

Corehub Up