Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Returns To Gains

നേട്ടത്തിൽ തിരിച്ചെത്തി ഓഹരി വിപണി

മും​​ബൈ: തു​​ട​​ർ​​ച്ച​​യാ​​യ ന​​ഷ്ട​​ദി​​ന​​ങ്ങ​​ൾ​​ക്കു​​ശേ​​ഷം ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​​വി​​പ​​ണി നേ​​ട്ട​​ത്തി​​ലേ​​ക്കു തി​​രി​​ച്ചെ​​ത്തി. പ്ര​​ധാ​​ന സൂ​​ചി​​ക​​ക​​ളാ​​യ സെ​​ൻ​​സെ​​ക്സും നി​​ഫ്റ്റി 50യും ​​ഉ​​യ​​ർ​​ന്ന നി​​ല​​യി​​ലാ​​ണ് വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്. യു​​എ​​സ് ട്ര​​ഷ​​റി ബോ​​ണ്ട് വ​​രു​​മാ​​ന​​ത്തി​​ൽ കു​​റ​​വ് വ​​ന്ന​​ത്, ഷോ​​ർ​​ട്ട് ക​​വ​​റിം​​ഗ്, ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​​വി​​പ​​ണി​​യി​​ലേ​​ക്ക് വി​​ദേ​​ശ നി​​ക്ഷേ​​പ​​ക​​രു​​ടെ വ​​ര​​വ് എ​​ന്നി​​വ ക​​രു​​ത്ത് പ​​ക​​ർ​​ന്നു.

തു​​ട​​ർ​​ച്ച​​യാ​​യ നാ​​ലു സെ​​ഷ​​നു​​ക​​ളി​​ലെ ഇ​​ടി​​വി​​നു​​ശേ​​ഷം സെ​​ൻ​​സെ​​ക്സ് 628 പോ​​യി​​ന്‍റ് (0.82 %) ഉ​​യ​​ർ​​ന്ന് 77,538 എ​​ന്ന നി​​ല​​യി​​ൽ വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ചു.ഏ​​ഴു സെ​​ഷ​​നു​​ക​​ളി​​ലെ തു​​ട​​ർ​​ച്ച​​യാ​​യ ഇ​​ടി​​വി​​നു വി​​രാ​​മ​​മി​​ട്ടു​​കൊ​​ണ്ട് നി​​ഫ്റ്റി 154 പോ​​യി​​ന്‍റ് (0.64 %) ഉ​​യ​​ർ​​ന്ന് 24,232ൽ ​​വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി.

വി​​ശാ​​ല വി​​പ​​ണി​​ക​​ളും ശ​​ക്ത​​മാ​​യ മു​​ന്നേ​​റ്റം ന​​ട​​ത്തി. നി​​ഫ്റ്റി മി​​ഡ്കാ​​പ് 100, നി​​ഫ്റ്റി സ്മോ​​ൾ​​കാ​​പ് സൂ​​ചി​​ക​​ക​​ൾ യ​​ഥാ​​ക്ര​​മം 0.41 ശ​​ത​​മാ​​ന​​വും 0.68 ശ​​ത​​മാ​​ന​​വും ഉ​​യ​​ർ​​ന്നു.

മേ​​ഖ​​ലാ സൂ​​ചി​​ക​​ക​​ളി​​ൽ നി​​ഫ്റ്റി മീ​​ഡി​​യ (2.13 %), നി​​ഫ്റ്റി റി​​യ​​ൽ​​റ്റി (1.41 %) എ​​ന്നി​​വ മി​​ക​​ച്ച പ്ര​​ക​​ട​​ന​​മാ​​ണ് ന​​ട​​ത്തി​​യ​​ത്. എ​​ന്നാ​​ൽ, പൊ​​തു​​മേ​​ഖ​​ല ബാ​​ങ്ക് ഓ​​ഹ​​രി​​ക​​ൾ ന​​ഷ്ട​​ത്തി​​ലേ​​ക്കു വീ​​ണു. എ​​ൻ​​എ​​സ്ഇ​​യി​​ൽ 2108 ഓ​​ഹ​​രി​​ക​​ൾ നേ​​ട്ട​​ത്തി​​ലും 1405 ഓ​​ഹ​​രി​​ക​​ൾ ന​​ഷ്ട​​ത്തി​​ലും വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ചു. 119 ഓ​​ഹ​​രി​​ക​​ളു​​ടെ വി​​ല​​യി​​ൽ മാ​​റ്റ​​മൊ​​ന്നു​​മു​​ണ്ടാ​​യി​​ല്ല.

വി​​പ​​ണി​​യു​​ടെ നേ​​ട്ട​​ത്തി​​ലു​​ള്ള കാ​​ര​​ണ​​ങ്ങ​​ൾ

ഈ ​​ആ​​ഴ്ച​​യു​​ടെ തു​​ട​​ക്ക​​ത്തി​​ൽ 30 വ​​ർ​​ഷ​​ത്തെ ട്ര​​ഷ​​റി ബോ​​ണ്ട് യീ​​ൽ​​ഡ് 2007 ശേ​​ഷ​​മു​​ള്ള ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന നി​​ര​​ക്കി​​ലെ​​ത്തി​​യി​​രു​​ന്നു. ഈ ​​കു​​ത്ത​​നെ​​യു​​ള്ള വ​​ർ​​ധ​​ന ത​​ട​​യു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി, ദീ​​ർ​​ഘ​​കാ​​ല ക​​ട​​പ്പ​​ത്ര​​ങ്ങ​​ളു​​ടെ തി​​രി​​ച്ചെ​​ടു​​ക്ക​​ൽ തു​​ക ഇ​​ര​​ട്ടി​​യാ​​ക്കു​​മെ​​ന്ന് യു​​എ​​സ് ട്ര​​ഷ​​റി വ്യ​​ക്ത​​മാ​​ക്കി. ഇ​​തി​​ന്‍റെ ഫ​​ല​​മാ​​യി യു​​എ​​സ് ബോ​​ണ്ട് വ​​രു​​മാ​​നം കു​​റ​​ഞ്ഞു.

ഇ​​ന്ത്യ​​ൻ വി​​പ​​ണി​​ക​​ളെ സം​​ബ​​ന്ധി​​ച്ചി​​ട​​ത്തോ​​ളം യു​​എ​​സ് ബോ​​ണ്ട് വ​​രു​​മാ​​നം കു​​റ​​യു​​ന്ന​​ത് വ​​ള​​ർ​​ന്നുവ​​രു​​ന്ന വി​​പ​​ണി​​ക​​ളി​​ലേ​​ക്ക് വി​​ദേ​​ശ നി​​ക്ഷേ​​പം ഒ​​ഴു​​കി​​യെ​​ത്തു​​ന്ന​​തി​​നു സ​​ഹാ​​യ​​ക​​മാ​​കും.

വി​​ദേ​​ശ സ്ഥാ​​പ​​ന നി​​ക്ഷേ​​പ​​ക​​ർ ഇ​​ന്ത്യ​​ൻ​​വി​​പ​​ണി​​യി​​ൽ തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടു ദി​​വ​​സം വാ​​ങ്ങ​​ലു​​കാ​​രാ​​യെ​​ത്തി​​യ​​ത് ക​​രു​​ത്താ​​യി. ബു​​ധാ​​നാ​​ഴ്ച 407 കോ​​ടി രൂ​​പ​​യു​​ടെ ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​​ക​​ളാ​​ണ് ഇ​​വ​​ർ വാ​​ങ്ങി​​യ​​ത്. വി​​ദേ​​ശ നി​​ക്ഷേ​​പ​​ക​​രു​​ടെ ക​​ട​​ന്നു​​വ​​ര​​വ് ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യി​​ൽ ദീ​​ർ​​ഘ​​നാ​​ള​​ത്തെ വി​​റ്റ​​ഴി​​ക്ക​​ലി​​നു​​ശേ​​ഷം പൊ​​തു​​വാ​​യ നി​​ക്ഷേ​​പ​​ക അ​​ന്ത​​രീ​​ക്ഷം മെ​​ച്ച​​പ്പെ​​ടു​​ത്താ​​ൻ സ​​ഹാ​​യി​​ക്കു​​ക​​യും ചെ​​യ്യും.

Latest News

Corehub Up