Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Reverse Gear

Alappuzha

ഇ​നി വ​ണ്ടി തി​രി​ച്ചെ​ടു​ക്കാ​ൻ റി​വേ​ഴ്സ് ഗി​യ​ർ ഇടേണ്ട

ഹ​രി​പ്പാ​ട്: തീ​പി​ടി​ത്ത​മോ അ​പ​ക​ട​ങ്ങ​ളോ ഉ​ണ്ടാ​യാ​ൽ സെ​ക്ക​ൻ​ഡു​ക​ൾ പോ​ലും നി​ർ​ണാ​യ​ക​മാ​ണ്. എ​ന്നാ​ൽ, അ​ടി​യ​ന്ത​ര സ​ന്ദേ​ശം ല​ഭി​ച്ചാ​ൽ ഫ​യ​ർ എ​ൻ​ജി​നു​മാ​യി പ്ര​ധാ​ന റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങു​ക എ​ന്ന​ത് ഹ​രി​പ്പാ​ട് ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ സം​ഘ​ത്തി​ന് നി​ല​വി​ൽ വ​ലി​യൊ​രു ക​ട​മ്പ​യാ​ണ്.

ഇ​ടു​ങ്ങി​യ വ​ഴി, ഇ​റ​ക്ക​ത്തി​ലെ മ​തി​ലു​ക​ൾ, എ​തി​രെ വ​രു​ന്ന മ​റ്റ് വാ​ഹ​ന​ങ്ങ​ൾ ദു​ര​ന്ത​മു​ഖ​ത്തേ​ക്ക് പാ​ഞ്ഞെ​ത്തേ​ണ്ട വാ​ഹ​നം റി​വേ​ഴ്സ് ഗി​യ​റി​ലി​ട്ട് ക​ഷ്ട​പ്പെ​ട്ട് പ്ര​ധാ​ന പാ​ത​യി​ലേ​ക്ക് ക​ട​ക്കു​മ്പോ​ഴേ​ക്കും നി​ർ​ണാ​യ​ക​മാ​യ മി​നി​റ്റു​ക​ളാ​ണ് റോ​ഡി​ൽ പൊ​ലി​യു​ന്ന​ത്. എ​ന്നാ​ൽ, നി​ർ​ദി​ഷ്ട സ്റ്റേ​ഷ​ൻ നി​ർ​മാ​ണ​ത്തി​നാ​യി ഭൂ​മി ഏ​റ്റെ​ടു​ത്ത് കൈ​മാ​റി​യ​തോ​ടെ ഈ ​വ​ലി​യ ആ​ധി​ക്കാ​ണ് ഒ​ടു​വി​ൽ ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കു​ന്ന​ത്.

ദേ​ശീ​യ​പാ​ത​യ്ക്കു സ​മീ​പം ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​നോ​ട് ചേ​ർ​ന്നു​ള്ള വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ലാ​ണ് നി​ല​വി​ൽ ഫ​യ​ർ സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പൊ​തു​ജ​ന​ങ്ങ​ളും ബി​എ​സ്എ​ൻ​എ​ൽ ജീ​വ​ന​ക്കാ​രും സ്ഥി​ര​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഈ ​വ​ഴി​ക്ക് വീ​തി വ​ള​രെ കു​റ​വാ​ണ്. സ്റ്റേ​ഷ​നി​ൽനി​ന്ന് റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന ഭാ​ഗ​ത്തെ മ​തി​ലു​ക​ളു​ടെ ത​ട​സം മൂ​ലം വ​ലി​യ ഫ​യ​ർ എ​ൻ​ജി​നു​ക​ൾ​ക്ക് ഒ​രൊ​റ്റ തി​രി​വി​ൽ മു​ന്നോ​ട്ട് പോ​കാ​ൻ സാ​ധി​ക്കി​ല്ല. ഒ​ന്നി​ല​ധി​കം ത​വ​ണ വ​ണ്ടി മു​ന്നോ​ട്ടും പു​റ​കോ​ട്ടും എ​ടു​ത്ത് ഏ​റെ പ്ര​യാ​സ​പ്പെ​ട്ടാ​ണ് വാ​ഹ​ന​ങ്ങ​ൾ പ്ര​ധാ​ന റോ​ഡി​ലേ​ക്ക് ക​ട​ക്കു​ന്ന​ത്. ഇ​തി​നി​ട​യി​ൽ എ​തി​രെ ഏ​തെ​ങ്കി​ലും വാ​ഹ​നം കൂ​ടി വ​ന്നാ​ൽ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും സ്തം​ഭി​ക്കു​ന്ന സ്ഥി​തി​യാ​ണ്.

നി​ല​വി​ലെ വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ൽ സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പുത​ന്നെ ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര​യി​ൽ പു​തി​യ സ​മു​ച്ച​യ​ത്തി​നാ​യി 30 സെ​ന്‍റ് ഭൂ​മി ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, വ​ലി​യ ഫ​യ​ർവാ​ഹ​ന​ങ്ങ​ൾ​ക്ക് സു​ഗ​മ​മാ​യി ക​ട​ന്നു​പോ​കാ​ൻ പ്ര​വേ​ശ​ന പാ​ത​യ്ക്ക് വീ​തി കു​റ​വാ​യി​രു​ന്നു.

തു​ട​ർ​ന്ന് ആ​ഭ്യ​ന്ത​രമ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല നേ​രി​ട്ട് ഇ​ട​പെ​ട്ട് ഭൂ​ഉ​ട​മ​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യാ​ണ് പ്ര​വേ​ശ​ന പാ​ത​യ്ക്കു​ള്ള ത​ട​സം പ​രി​ഹ​രി​ച്ച​ത്.

വ​ഴി​വി​ക​സ​ന​ത്തി​നാ​യി 1.33 സെ​ന്‍റ് ഭൂ​മി കൂ​ടി അ​ധി​ക​മാ​യി ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യ അ​ഞ്ചു കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് അ​ത്യാ​ധു​നി​ക സ​മു​ച്ച​യം ഉ​യ​രു​ന്ന​തോ​ടെ, വ​ഴി​ത്ത​ട​സ​ങ്ങ​ളി​ല്ലാ​തെ ഹ​രി​പ്പാ​ടി​ന്‍റെ ജീ​വ​നും സ്വ​ത്തി​നും അ​തി​വേ​ഗം സം​ര​ക്ഷ​ണ​മൊ​രു​ക്കാ​ൻ ഫ​യ​ർ​ഫോ​ഴ്സി​ന് സാ​ധി​ക്കും.

Latest News

Corehub Up