Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rice Cultivation

Palakkad

നെ​ൽ​കൃ​ഷി​ക്കു വെ​ള്ള​മി​ല്ലാ​തെ ക​ർ​ഷ​ക​ർ വ​ല​യു​ന്നു

ചി​റ്റൂ​ർ: കാ​ല​വ​ർ​ഷം ആ​രം​ഭി​ച്ച് മൂ​ന്നാ​ഴ്ച​ക​ൾ പി​ന്നി​ട്ടി​ട്ടും മ​ഴ മാ​റി​നി​ൽ​ക്കു​ന്ന​തി​ൽ നെ​ൽ​ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ൽ. കു​ള​ങ്ങ​ളും മ​റ്റു ജ​ലാ​ശ​യ​ങ്ങ​ളു​മെ​ല്ലാം വ​ര​ൾ​ച്ച​യു​ടെ പി​ടി​യി​ൽ​ത​ന്നെ.

ക​ർ​ഷ​ക​രി​ൽ പ​ല​രും കു​ഴ​ൽ​കി​ണ​ർ വെ​ള്ളം ഉ​പ​യോ​ഗി​ച്ചു ഞാ​റു​പാ​കി​യി​ട്ടു​ണ്ട്. മ​റ്റു ക​ർ​ഷ​ക​രി​പ്പോ​ഴും മൂ​ല​ത്ത​റ റെ​ഗു​ലേ​റ്റ​റി​ൽ നി​ന്നു​ള്ള വെ​ള്ള​ത്തി​നാ​യി കാ​ത്തി​രി​പ്പാ​ണ്. മ​ഴ​ക്കാ​ല​ത്തും മ​ഴ മാ​റി​നി​ൽ​ക്കു​ന്ന സ്ഥ​ല​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ചി​റ്റൂ​ർ താ​ലൂ​ക്ക് പ്ര​ദേ​ശ​ങ്ങ​ൾ. മ​ഴ​ക്കു​റ​വ് പ​രി​ഗ​ണി​ച്ച് മി​ക്ക ക​ർ​ഷ​ക​രും പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു​മു​ന്നേ തെ​ങ്ങ്, ക​വു​ങ്ങ് കൃ​ഷി​യി​ലേ​ക്കു തി​രി​ഞ്ഞി​രു​ന്നു.
പ​ര​ന്പ​രാ​ഗ​ത​മാ​യി നെ​ൽ​കൃ​ഷി ചെ​യ്തി​രു​ന്ന​വ​ർ മാ​ത്ര​മാ​ണ് ഇ​പ്പോ​ഴും രം​ഗ​ത്തു​ള്ള​ത്. നെ​ല്ലു​സം​ഭ​ര​ണ​ത്തി​ലെ പ്ര​തി​സ​ന്ധി​യെ ത​ര​ണം ചെ​യ്താ​ണ് ഇ​ത്ത​വ​ണ​യും ക​ർ​ഷ​ക​ർ നെ​ൽ​കൃ​ഷി​ക്ക് ത​യാ​റെ​ടു​ക്കു​ന്ന​ത്. ഇ​തി​നി​ടെ​യാ​ണ് മ​ഴ​ക്കു​റ​വ് വ​ല്ലാ​തെ വ​ല​യ്ക്കു​ന്ന​ത്.

Latest News

Corehub Up