ചിറ്റൂർ: കാലവർഷം ആരംഭിച്ച് മൂന്നാഴ്ചകൾ പിന്നിട്ടിട്ടും മഴ മാറിനിൽക്കുന്നതിൽ നെൽകർഷകർ പ്രതിസന്ധിയിൽ. കുളങ്ങളും മറ്റു ജലാശയങ്ങളുമെല്ലാം വരൾച്ചയുടെ പിടിയിൽതന്നെ.
കർഷകരിൽ പലരും കുഴൽകിണർ വെള്ളം ഉപയോഗിച്ചു ഞാറുപാകിയിട്ടുണ്ട്. മറ്റു കർഷകരിപ്പോഴും മൂലത്തറ റെഗുലേറ്ററിൽ നിന്നുള്ള വെള്ളത്തിനായി കാത്തിരിപ്പാണ്. മഴക്കാലത്തും മഴ മാറിനിൽക്കുന്ന സ്ഥലമായി മാറിയിരിക്കുകയാണ് ചിറ്റൂർ താലൂക്ക് പ്രദേശങ്ങൾ. മഴക്കുറവ് പരിഗണിച്ച് മിക്ക കർഷകരും പതിറ്റാണ്ടുകൾക്കുമുന്നേ തെങ്ങ്, കവുങ്ങ് കൃഷിയിലേക്കു തിരിഞ്ഞിരുന്നു.
പരന്പരാഗതമായി നെൽകൃഷി ചെയ്തിരുന്നവർ മാത്രമാണ് ഇപ്പോഴും രംഗത്തുള്ളത്. നെല്ലുസംഭരണത്തിലെ പ്രതിസന്ധിയെ തരണം ചെയ്താണ് ഇത്തവണയും കർഷകർ നെൽകൃഷിക്ക് തയാറെടുക്കുന്നത്. ഇതിനിടെയാണ് മഴക്കുറവ് വല്ലാതെ വലയ്ക്കുന്നത്.
Tags : rice cultivation