Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Riot

ചാമ്പ്യൻസ് ലീഗ് കിരീടനേട്ടം; വിജയാഹ്ലാദം കലാപമായി

പാ​രീ​സ്: ഫ്രാ​ൻ​സി​ലെ പാ​രീ​സ് സെ​ൻ ജെ​ർ​മെ​യ്ൻ (പി​എ​സ്ജി) ഫു​ട്ബോ​ൾ ക്ല​ബ് ഇം​ഗ്ല​ണ്ടി​ലെ ആ​ഴ്സ​ണ​ൽ ക്ല​ബ്ബി​നെ തോ​ല്പി​ച്ച് ചാ​ന്പ്യ​ൻ​സ് ലീ​ഗ് കി​രീ​ടം ചൂ​ടി​യ​തി​നു പി​ന്നാ​ലെ ആ​രാ​ധ​ക​ർ ന​ട​ത്തി​യ ആ​ഹ്ലാ​ദ​പ്ര​ക​ട​ന​ങ്ങ​ൾ വ​ലി​യ അ​ക്ര​മ​ത്തി​ൽ ക​ലാ​ശി​ച്ചു.

57 പോ​ലീ​സു​കാ​ർ അ​ട​ക്കം 219 പേ​ർ​ക്കു പ​രി​ക്കേ​റ്റ​താ​യി ഫ്ര​ഞ്ച് സ​ർ​ക്കാ​ർ അ​റി​യി​ച്ചു. ഇ​തി​ൽ എ​ട്ടു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.780 പേ​രെ അ​റ​സ്റ്റ് ചെ​യ്തെ​ന്നും ഇ​തി​ൽ 450ല​ധി​കം പേ​ർ ക​സ്റ്റ​ഡി​യി​ൽ തു​ട​രു​ന്നു​ണ്ടെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

ക്ല​ബ് ആ​രാ​ധ​ക​ർ ഉ​പ​രോ​ധി​ച്ച റോ​ഡി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. ക്ല​ബ് ആ​രാ​ധ​ക​ർ റോ​ഡി​ലി​ട്ട കോ​ൺ​ക്രീ​റ്റ് ക​ട്ട​യി​ൽ ഇ​യാ​ളു​ടെ മോ​ട്ടോ​ർ​സൈ​ക്കി​ൾ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ശ​നി​യാ​ഴ്ച ഹം​ഗ​റി​യി​ലെ ബു​ഡാ​പെ​സ്റ്റി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ന്‍റെ ത​ത്സ​മ​യ സം​പ്രേ​ഷ​ണം കാ​ണാ​നാ​യി പാ​രീ​സി​ലെ ഷാം​പ്സ് എ​ലീ​സി അ​വ​ന്യൂ​വി​ൽ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് പി​എ​സ്ജി ആ​രാ​ധ​ക​ർ ത​ടി​ച്ചു​കൂ​ടി​യി​രു​ന്നു. പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ 4-3ന് ​പി​എ​സ്ജി ജ​യി​ച്ച​തോ​ടെ ആ​ഹ്ലാ​ദ​പ്ര​ക​ട​ന​ങ്ങ​ൾ തു​ട​ങ്ങി.

ആ​രാ​ധ​ക​ർ പോ​ലീ​സി​നു നേ​ർ​ക്ക് പ​ട​ക്ക​ങ്ങ​ൾ എ​റി​യു​ക​യും ഇ​ല​ക്‌​ട്രി​ക് സ്കൂ​ട്ട​റു​ക​ൾ തീ​വ​ച്ചു ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു. പോ​ലീ​സ് ക​ണ്ണീ​ർ​വാ​ത​കം പ്ര​യോ​ഗി​ച്ചാ​ണ് നേ​രി​ട്ട​ത്. ആ​റു വാ​ഹ​ന​ങ്ങ​ളും ര​ണ്ട് ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ളും ന​ശി​ച്ച​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ ചാ​ന്പ്യ​ൻ​സ് ലീ​ഗി​ലും പി​എ​സ്ജി​യാ​ണ് ക​പ്പ് നേ​ടി​യ​ത്. ഇ​തേ​ത്തു​ട​ർ​ന്നു​ള്ള ആ​ഹ്ലാ​ദ​പ്ര​ക​ട​ന​വും വ​ലി​യ അ​ക്ര​മ​ത്തി​ലാ​ണു ക​ലാ​ശി​ച്ചി​രു​ന്നു; ര​ണ്ടു പേ​ർ മ​രി​ക്കു​ക​യും 500 പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മു​ണ്ടാ​യി.

അ​ക്ര​മം ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ഇ​ക്കു​റി ഫ്ര​ഞ്ച് സ​ർ​ക്കാ​ർ വ​ലി​യ തോ​തി​ൽ മു​ൻ​ക​രു​ത​ലെ​ടു​ത്തി​രു​ന്നു. പാ​രീ​സ് ന​ഗ​ര​ത്തി​ൽ മാ​ത്രം 6000 പോ​ലീ​സു​കാ​രെ വി​ന്യ​സി​ച്ചു.

Latest News

Corehub Up