Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rising Again

Kasaragod

രാ​സ​വ​ളം വി​ല വീ​ണ്ടും ഉ​യ​രു​ന്നു; ക​ർ​ഷ​ക​ർ​ ആ​ശ​ങ്കയിൽ

കാ​ഞ്ഞ​ങ്ങാ​ട്: മ​ഴ മാ​റി കാ​ർ​ഷി​ക​വി​ള​ക​ളി​ൽ പ​ല​തി​നും വ​ളം ചേ​ർ​ക്കേ​ണ്ട സ​മ​യ​മാ​യ​പ്പോ​ഴേ​ക്കും രാ​സ​വ​ള​ങ്ങ​ളു​ടെ വി​ല വീ​ണ്ടും ഉ​യ​രു​ന്നു. ഒ​രു ചാ​ക്ക് ഫാ​ക്ടം​ഫോ​സി​ന് 50 രൂ​പ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വീ​ണ്ടും കൂ​ടി​യ​ത്.

1425 രൂ​പ​യാ​യി​രു​ന്ന​ത് 1475 രൂ​പ​യാ​യി. ക​ഴി​ഞ്ഞ ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ മാ​ത്രം ഒ​രു ചാ​ക്ക് ഫാ​ക്ടം​ഫോ​സി​ന് 125 രൂ​പ​യാ​ണ് കൂ​ടി​യ​ത്. ഇ​ഫ്കോ വ​ള​ത്തി​ന്‍റെ വി​ല 1400 രൂ​പ​യി​ൽ നി​ന്ന് 1450 രൂ​പ​യാ​യി. ഒ​രു ചാ​ക്ക് പൊ​ട്ടാ​ഷി​ന് 1800 രൂ​പ​യാ​യി. പൊ​ട്ടാ​ഷി​ന്‍റെ വി​ല​യി​ൽ 400 രൂ​പ​യു​ടെ വ​ർ​ധ​ന​വാ​ണ് ആ​റു​മാ​സ​ത്തി​നി​ടെ ഉ​ണ്ടാ​യ​ത്.

കേ​ന്ദ്ര സ​ർ​ക്കാ​ർ രാ​സ​വ​ള​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന സ​ബ്സി​ഡി​യി​ൽ ഗ​ണ്യ​മാ​യ കു​റ​വ് വ​രു​ത്തി​യ​താ​ണ് വി​ല കൂ​ടാ​ൻ കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. 2023-24 വ​ർ​ഷം 65,199 കോ​ടി രൂ​പ സ​ബ്സി​ഡി ഇ​ന​ത്തി​ൽ ന​ൽ​കി​യി​രു​ന്ന​ത് 2024-25 വ​ർ​ഷം 52,310 കോ​ടി​യാ​യും ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷം 49,000 കോ​ടി​യാ​യും വെ​ട്ടി​ക്കു​റ​ച്ച​താ​യി വ​ളം നി​ർ​മാ​ണ ക​മ്പ​നി​ക​ൾ പ​റ​യു​ന്നു.

വ​ർ​ധി​ച്ചു​വ​രു​ന്ന കൃ​ഷി​ച്ചെ​ല​വു​ക​ൾ​ക്കും കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​യി​ടി​വി​നും വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കു​മൊ​പ്പം രാ​സ​വ​ള​ങ്ങ​ളു​ടെ വി​ല കൂ​ടി കു​ത്ത​നെ ഉ​യ​രു​ന്ന​ത് ക​ർ​ഷ​ക​ർ​ക്ക് നി​രാ​ശ​യാ​കു​ക​യാ​ണ്. ജൈ​വ​വ​ള​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ലും വി​ല ഉ​യ​ർ​ന്നു​ത​ന്നെ നി​ൽ​ക്കു​ക​യാ​ണ്. ജൈ​വ​വ​ള​ങ്ങ​ൾ കൂ​ടി​യ അ​ള​വി​ൽ ഉ​പ​യോ​ഗി​ക്കേ​ണ്ടി​വ​രു​മെ​ന്ന പ്ര​ശ്ന​വു​മു​ണ്ട്.

തേ​ങ്ങ​യ്ക്കും കൊ​പ്ര​യ്ക്കും വി​ല ഉ​യ​ർ​ന്നു​ത​ന്നെ നി​ൽ​ക്കു​ന്ന​തി​നാ​ൽ ഇ​ത്ത​വ​ണ തെ​ങ്ങി​ൻ​തോ​ട്ട​ങ്ങ​ളി​ലു​ൾ​പ്പെ​ടെ വ​ള​പ്ര​യോ​ഗം ന​ട​ത്താ​ൻ മി​ക്ക​വാ​റും ക​ർ​ഷ​ക​ർ ഒ​രു​ങ്ങി​യ​താ​ണ്. ക​മു​കി​ൻ​തോ​ട്ട​ങ്ങ​ളി​ൽ കൃ​ത്യ​മാ​യി വ​ള​ങ്ങ​ളും മ​രു​ന്നു​ക​ളും ന​ൽ​കി​യി​ല്ലെ​ങ്കി​ൽ വ​രും​വ​ർ​ഷം ഉ​ത്പാ​ദ​ന​ക്കു​റ​വും രോ​ഗ​ബാ​ധ​യും കൂ​ടു​ത​ലാ​യേ​ക്കാ​മെ​ന്ന ആ​ശ​ങ്ക​യു​മു​ണ്ട്. നേ​ന്ത്ര​വാ​ഴ ക​ർ​ഷ​ക​രും വേ​ന​ൽ​ക്കാ​ല പ​ച്ച​ക്ക​റി കൃ​ഷി ന​ട​ത്തു​ന്ന​വ​രു​മെ​ല്ലാം വ​ള​ങ്ങ​ളു​ടെ വി​ല​യ്ക്കു മു​ന്നി​ൽ പ​ക​ച്ചു​നി​ൽ​ക്കു​ക​യാ​ണ്.

Latest News

Corehub Up