Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Riyad

Middle East and Gulf

പ​ഴ​മ​യു​ടെ ആ​ഘോ​ഷ​വു​മാ​യി കേ​ളി "ക​ളി​ത്ത​ട്ട്'

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച മൂ​ന്നാ​മ​ത്തെ പ​രി​പാ​ടി​യാ​യ "ക​ളി​ത്ത​ട്ട്' പ​ഴ​മ​യു​ടെ നി​റ​വും രു​ചി​യും നി​റ​ഞ്ഞ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു.

മ​റ​വി​യി​ലേ​ക്കാ​ണ്ടു​പോ​യ പ​ഴ​യ​കാ​ല ക​ളി​ക​ളും നാ​ട​ൻ രു​ചി​ക​ളും കോ​ർ​ത്തി​ണ​ക്കി "ഓ​ർ​മ​ക​ളു​ടെ മു​റ്റ​ത്തേ​ക്ക് സ്വാ​ഗ​തം' എ​ന്ന ശീ​ർ​ഷ​ക​ത്തോ​ടെ ന​ട​ത്തി​യ പ​രി​പാ​ടി​ക​ൾ, പു​തു​ത​ല​മു​റ​യ്ക്ക് കൗ​തു​ക​വും പ​ഴ​യ ത​ല​മു​റ​യ്ക്ക് ഓ​ർ​മ്മ​ക​ളി​ലേ​ക്കു​ള്ള ഒ​രു മ​ധു​ര​യാ​ത്ര​യും സ​മ്മാ​നി​ച്ചു.

കു​ളം​ക​ര, ചാ​ക്കി​ലോ​ട്ടം, പൂ ​പ​റി​ക്കാ​ൻ പോ​രു​മോ, കു​ല കു​ല മു​ന്തി​രി, കു​പ്പി​യി​ൽ വെ​ള്ളം നി​റ​യ്ക്ക​ൽ, മ്യൂ​സി​ക്ക​ൽ ക്യാ​മ്പ്, വ​ള​യം മാ​റ്റ​ൽ, ഓ​ർ​മ​പ​രീ​ക്ഷ, ഷൂ​ട്ടൗ​ട്ട്, മി​ഠാ​യി പെ​റു​ക്ക​ൽ, ച​ട്ടി​യും പ​ന്തും, ലെ​മ​ൺ സ്പൂ​ൺ, അ​ന്താ​ക്ഷ​രി തു​ട​ങ്ങി​യ പ​തി​ന​ഞ്ചി​ല​ധി​കം ക​ളി​ക​ളി​ലൂ​ടെ കു​ട്ടി​ക​ളും കു​ടും​ബ​ങ്ങ​ളു​മ​ട​ങ്ങു​ന്ന പ്ര​വ​ർ​ത്ത​ക​ർ ആ​വേ​ശ​ത്തോ​ടെ പ​ങ്കെ​ടു​ത്തു.

ക​ഞ്ഞി​യും പ​യ​റും, ക​പ്പ​യും കാ​ന്താ​രി​യും, ഉ​പ്പി​ലി​ട്ട​ത്, ക​ട​ല​വ​റു​ത്ത​ത് എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള നാ​ട​ൻ വി​ഭ​വ​ങ്ങ​ൾ പ​രി​പാ​ടി​ക്ക് പ​ഴ​മ​യു​ടെ രു​ചി​ന​ൽ​കി ആ​ഘോ​ഷാ​ന്ത​രീ​ക്ഷ​വും പ​ക​ർ​ന്നു. മ​ലാ​സ് സ​ൺ​ലൈ​റ്റ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ അ​ര​ങ്ങേ​റി​യ പ​രി​പാ​ടി​ക​ൾ​ക്ക് കേ​ളി സി​ൽ​വ​ർ​ജു​ബി​ലീ സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ ഷാ​ജി റ​സാ​ഖ് ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി തു​ട​ക്കം കു​റി​ച്ചു.

കേ​ളി ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് ഗ​ഫൂ​ർ ആ​ന​മാ​ങ്ങാ​ട് അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങ് ര​ക്ഷാ​ധി​കാ​രി​യും ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി​യു​മാ​യ സീ​ബ കൂ​വോ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ ജോ​സ​ഫ് ഷാ​ജി, ഫി​റോ​ഷ് ത​യ്യി​ൽ, ച​ന്ദ്ര​ൻ തെ​രു​വ​ത്ത്, ഷ​മീ​ർ കു​ന്നു​മ്മ​ൽ, കേ​ളി കു​ടും​ബ​വേ​ദി പ്ര​സി​ഡ​ന്‍റ് പ്രി​യാ വി​നോ​ദ്, ട്ര​ഷ​റ​ർ ശ്രീ​ഷ സു​കേ​ഷ്, കേ​ളി ജോ​യി​ന്റ് ട്ര​ഷ​റ​ർ സു​നി​ൽ സു​കു​മാ​ര​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

കേ​ളി ആ​ക്ടിംഗ് സെ​ക്ര​ട്ട​റി മ​ധു ബാ​ലു​ശ്ശേ​രി ചൊ​ല്ലി​ക്കൊ​ടു​ത്ത മാ​ന​വീ​ക പ്ര​തി​ജ്ഞ​യോ​ടെ  പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. മ​ഞ്ഞ, ചു​വ​പ്പ്, നീ​ല, പ​ച്ച എ​ന്നീ നാ​ല് സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​ണ് മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച​ത്.

സീ​ബ കൂ​വോ​ട്, റ​ഫീ​ഖ് ചാ​ലി​യം, സ​തീ​ഷ് കു​മാ​ർ, ഷ​ബി അ​ബ്ദു​ൽ​സ​ലാം എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സ്ക്രീ​നിം​ഗ് ക​മ്മി​റ്റി ക​ളി​ക​ൾ നി​യ​ന്ത്രി​ച്ചു. മ​ധു ബാ​ലു​ശേ​രി സ്വാ​ഗ​ത​വും സി​ൽ​വ​ർ ജൂ​ബി​ലി ക​ൺ​വീ​ന​ർ സു​നി​ൽ കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Latest News

Corehub Up