Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Road Damaged

Wayanad

ആ​റാം​മൈ​ൽ - കു​റി​ച്യ​ർ​മ​ല റോ​ഡ് ത​ക​ർ​ന്നു

വൈ​ത്തി​രി: ആ​റാം​മൈ​ൽ - കു​റി​ച്യ​ർ​മ​ല റോ​ഡ് ത​ക​ർ​ന്ന​തോ​ടെ പ്ര​ദേ​ശ​ത്തെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ ക​ടു​ത്ത യാ​ത്രാ​ദു​രി​ത​ത്തി​ലാ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് റോ​ഡി​ലു​ട​നീ​ളം കൂ​റ്റ​ൻ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. കാ​ൽ​ന​ട​യാ​ത്ര പോ​ലും അ​സാ​ധ്യ​മാ​യ രീ​തി​യി​ലാ​ണ് റോ​ഡി​ന്‍റെ നി​ല​വി​ലെ അ​വ​സ്ഥ. അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ ആം​ബു​ല​ൻ​സു​ക​ൾ​ക്കോ മ​റ്റ് വാ​ഹ​ന​ങ്ങ​ൾ​ക്കോ പ്ര​ദേ​ശ​ത്തേ​ക്ക് എ​ത്തി​ച്ചേ​രാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്.

റോ​ഡി​ന്‍റെ ദു​ര​വ​സ്ഥ കാ​ര​ണം ഓ​ട്ടോ, ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ ഈ ​വ​ഴി​ക്ക് സ​ർ​വീ​സ് ന​ട​ത്താ​ൻ മ​ടി​ക്കു​ന്ന​തി​നാ​ൽ സ്കൂ​ൾ കു​ട്ടി​ക​ളും വ​യോ​ധി​ക​രും കി​ലോ​മീ​റ്റ​റു​ക​ൾ ന​ട​ന്നാ​ണ് പ്ര​ധാ​ന പാ​ത​യി​ലെ​ത്തു​ന്ന​ത്. ജ​ന​പ്ര​തി​നി​ധി​ക​ളും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രും നി​ര​ന്ത​രം വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​ത​ല്ലാ​തെ ശാ​ശ്വ​ത​മാ​യ ഒ​രു പ​രി​ഹാ​ര​വും കാ​ണു​ന്നി​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​രോ​പി​ക്കു​ന്നു. റോ​ഡി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്തി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കാ​നാ​ണ് നാ​ട്ടു​കാ​രു​ടെ തീ​രു​മാ​നം.

District News

എ​ട​ത്വ-​പു​തു​ക്ക​രി-മാ​ന്പു​ഴ​ക്ക​രി റോ​ഡ് തകർന്നു

രാ​മ​ങ്ക​രി: മ​ഴ ശ​ക്തി​പ്പെ​ട്ട​തോ​ടെ എ​ട​ത്വ-​പു​തു​ക്ക​രി- മാ​ന്പു​ഴ​ക്ക​രി റോ​ഡ് വീ​ണ്ടും ചെ​ളി​ക്കു​ള​മാ​യി. മാ​ന്പു​ഴ​ക്ക​രി മു​ത​ൽ എ​ട​ത്വ വ​രെ ഏ​ഴ​ര കി​ലോ​മീ​റ്റ​റോ​ളം ദൈ​ർ​ഘ്യം വ​രു​ന്ന റോ​ഡി​ൽ ക​ള​ങ്ങ​ര മു​ത​ൽ മാ​ന്പുഴ​ക്ക​രി പാ​ല​ത്തി​നുതാ​ഴെ വ​രെ വ​രു​ന്ന വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​ണ് വ​ലി​യ പാ​താ​ള​ക്കുഴി​ക​ൾ രൂ​പ​പ്പെട്ടി​ട്ടു​ള്ള​ത്. അ​തി​നാ​ൽ സൈ​ക്കി​ൾ യാ​ത്രാ​ക്കാ​രാ​യ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​രും അ​പ​ക​ട​ത്തി​ൽപ്പെടു ന്നത് നിത്യസംഭവമാണ്.

ഭാ​ര​വാ​ഹ​ന​ങ്ങ​ൾ നി​ര​ന്ത​രം സ​ഞ്ച​രി​ക്കു​ന്ന​തി​നാ​ൽ റോ​ഡി​ലെ കു​ഴി​ക​ളു​ടെ എ​ണ്ണ​വും വ​ർ​ധി​ച്ചി​ട്ടു​ണ്ട്. എ​ട​ത്വ, ത​ല​വ​ടി, മു​ട്ടാ​ർ, രാ​മ​ങ്ക​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന റോ​ഡ് 2018ലെ​യും 19ലെ​യും വെ​ള്ള​പ്പൊ​ക്ക​ത്തെത്തുട​ർ​ന്നാ​ണ് ഈ ​വി​ധം ത​ക​ർ​ന്ന​ത്. ഓ​രോ മ​ഴ​ക്കാ​ല​ത്തും മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത നി​റ​യു​ന്ന​തി​നാ​ൽ ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടാ​നെ​ന്ന​വ​ണ്ണം അ​റ്റ​കു​റ്റപ്പ​ണി​ക​ൾ ന​ട​ത്താ​ൻ മാ​ത്ര​മാ​ണ് അ​ധി​കാ​രി​ക​ൾ പ​ല​പ്പോ​ഴും ത​യാറാ​യി​ട്ടു​ള്ള​ത്.

വീ​യ​പു​ര​ത്തുനി​ന്ന് ആ​രം​ഭി​ച്ച് എ​ട​ത്വ, പു​തു​ക്ക​രി, മാ​ന്പുഴ​ക്ക​രി, കി​ട​ങ്ങ​റ, വാ​ല​ടി വ​ഴി മു​ള​യ്ക്കാംതു​രു​ത്തി​യി​ലെ​ത്തു​ന്ന മൊ​ത്ത​ത്തി​ൽ 21.5 കി​ലോ​മീ​റ്റ​റോ​ളം ദൈ​ർ​ഘ്യം വ​രു​ന്ന റോ​ഡിന്‍റെ ന​വീ​ക​ര​ണ​ത്തി​നാ​യി റീ​ബി​ൽ​ഡ് കേ​ര​ള ഇ​നി​ഷേ​റ്റി​വ് പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി 132 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ക​ഴി​ഞ്ഞ വേ​ന​ലി​ന് ആ​രം​ഭി​ച്ച നി​ർ​മാണ ജോ​ലി​ക​ൾ ഇ​നി​യും എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല.

ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി റോ​ഡി​നെ​യും തി​രു​വ​ല്ല-​അ​ന്പ​ല​പ്പു​ഴ റോ​ഡി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ഈ ​റോ​ഡി​ലൂ​ടെ ദി​വ​സേ​ന നൂ​റുക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. ക​ള​ങ്ങ​ര യു​വ​താ​ര വാ​യ​ന​ശാ​ല​യ്ക്കും പു​തു​ക്ക​രി ജം​ഗ്ഷനു സ​മീ​പ​വു​മാ​യി വേ​ണ്ട​ത്ര ഉ​യ​ര​മി​ല്ലാ​ത്ത​തി​നാ​ൽ പ​ല​സ്ഥ​ല​ത്തും മ​ഴ​ക്കാ​ല​ത്ത് വെ​ള്ളം ക​യ​റി യാ​ത്ര ത​ട​സ​പ്പെ​ടു​ന്ന സ്ഥി​തി​യാ​ണ്.

ഇ​ത്ത​രം സ്ഥ​ല​ങ്ങ​ളെ​ല്ലാം ആ​വ​ശ്യ​ത്തി​ന് മ​ണ്ണി​ട്ടുയ​ർ​ത്താ​നും പു​ന​ർ​നി​ർ​മാണജോ​ലി​ക​ൾ എ​ത്ര​യും വേ​ഗം പൂ​ർ​ത്തീക​രി​ക്കാ​നും അ​ധി​കൃ​ത​ർ ത​യാറാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ്ര​ധാ​ന ആ​വ​ശ്യം. റോ​ഡി​ന്‍റെ പു​ന​ർ​നി​ർ​മാണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​വ​ശ​ത്തും പു​രോ​ഗ​മി​ക്കു​ന്ന ക​ല്ലു​കെ​ട്ടി​നെ​ക്കു​റി​ച്ചും ആ​ക്ഷേ​പം ശ​ക്ത​മാ​ണ്.

District News

റോ​ഡ് ത​ക​ര്‍​ന്നു; ന​ന്നാ​ക്കി​യി​ല്ലെ​ങ്കി​ൽ സ​മ​ര​മെ​ന്ന് പൗ​രാ​വ​കാ​ശ സ​മി​തി

പാ​ലാ: ക​രൂ​ര്‍ പ​ഞ്ചാ​യ​ത്ത് ഒ​മ്പ​താം വാ​ര്‍​ഡി​ലെ ചൂ​ര​നോ​ലി​ക്കു​ന്നേ​ല്‍ കോ​ള​നി ഭാ​ഗ​ത്തേ​ക്ക് പാ​ലാ-​ഉ​ഴ​വൂ​ര്‍ റോ​ഡി​ല്‍​നി​ന്ന് ആ​രം​ഭി​ക്കു​ന്ന അ​ല്ല​പ്പാ​റ-​ചൂ​ര​നോ​ലി​ക്കു​ന്നേ​ല്‍ റോ​ഡ് ത​ക​ര്‍​ന്നു കാ​ല്‍​ന​ട​ക്കാ​ര്‍​ക്കു​പോ​ലും സ​ഞ്ച​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. നി​ര​വ​ധി കു​ടും​ബ​ങ്ങ​ളും തൊ​ഴി​ല്‍​സ്ഥാ​പ​ന​ങ്ങ​ളു​മു​ള്ള പ്ര​ദേ​ശ​ത്തേ​ക്കു​ള്ള ഏ​ക റോ​ഡാ​ണി​ത്.

അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ല്‍ റോ​ഡ് ത​ക​ര്‍​ന്നി​രി​ക്കു​ക​യാ​ണ്. റോ​ഡി​ന്‍റെ ഒ​രു​വ​ശം എ​ട്ട് അ​ടി​യോ​ളം താ​ഴ്ച​യി​ലാ​ണ്. വാ​ഹ​ന​ങ്ങ​ള്‍ കു​ഴി​ക​ളി​ല്‍ ചാ​ടാ​തെ വെ​ട്ടി​ക്കു​മ്പോ​ള്‍ താ​ഴ്ച​യി​ലേ​ക്ക് പ​തി​ക്കാ​ൻ സാ​ധ്യ​ത ഏ​റെ​യാ​ണ്. പ​ല​ത​വ​ണ പ​രാ​തി​ക​ള്‍ ന​ല്‍​കി​യി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്നു.

റോ​ഡി​ന്‍റെ ത​ക​ര്‍​ച്ച പ​രി​ഹ​രി​ക്കാ​ന്‍ പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ള്‍ ത​യാ​റാ​കാ​ത്ത​പ​ക്ഷം സ​മ​രം ന​ട​ത്താ​ന്‍ പൗ​രാ​വ​കാ​ശ സ​മി​തി തീ​രു​മാ​നി​ച്ച​താ​യി പ്ര​സി​ഡ​ന്‍റ് ജോ​യി ക​ള​രി​ക്ക​ല്‍, സി​റി​യ​ക് ജ​യിം​സ്, കെ.​എ​സ്. അ​ജി, പി.​കെ. ജ​യ്‌​മോ​ന്‍, അ​ല​ക്സാ​ണ്ട​ര്‍ ജോ​സ​ഫ്, എ.​സി. മ​നോ​ജ്, ടി.​കെ. ശ​ശി​ധ​ര​ന്‍ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.

Latest News

Corehub Up