Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Road Destroyed

Kozhikode

ത​ക​ര്‍​ന്ന് ത​രി​പ്പ​ണ​മാ​യി ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന റോ​ഡ്

കോ​ര്‍​ട്ട് റോ​ഡി​ലൂ​ടെ ആ​രും പോ​കേ​ണ്ട​ന്നാ​ണോ?

കോ​ഴി​ക്കോ​ട്: ദി​വ​സം ആ​യി​ര​ത്തി​ല​ധി​കം വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​ന്ന വ​ലി​യ​ങ്ങാ​ടി, സെ​ന്‍​ട്ര​ല്‍ മാ​ര്‍​ക്ക​റ്റ്, ജി​ല്ലാ കോ​ട​തി എ​ന്നി​വ സ്ഥി​തി ചെ​യ്യു​ന്ന കോ​ര്‍​ട്ട് റോ​ഡ്-​ചെ​റൂ​ട്ടി റോ​ഡ് ജം​ഗ്ഷ​ന്‍ ത​ക​ര്‍​ന്നി​ട്ട് ഒ​രു വ​ര്‍​ഷ​ത്തി​ന് മു​ക​ളി​ലാ​യെ​ങ്കി​ലും തി​രി​ഞ്ഞു​നോ​ക്കാ​തെ അ​ധി​കൃ​ത​ര്‍. വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍​ക്കും ചെ​റി​യ വാ​ഹ​ന​ങ്ങ​ള്‍​ക്കും ഒ​രു​പോ​ലെ ക​ട​ന്നു​പോ​കാ​ന്‍ പ്ര​യാ​സ​മാ​യ രീ​തി​യി​ലാ​ണ് നി​ല​വി​ലെ റോ​ഡി​ന്‍റെ അ​വ​സ്ഥ. കോ​ര്‍​ട്ട് റോ​ഡി​ല്‍ നി​ന്ന് വ​ലി​യ​ങ്ങാ​ടി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​യി​ട​ത്താ​ണ് റോ​ഡ് കൂ​ടു​ത​ലാ​യി ത​ക​ര്‍​ന്നി​രി​ക്കു​ന്ന​ത്. ഇ​വി​ടെ റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി​യി​ട്ട് ഒ​രു വ​ർ​ഷ​ത്തി​ന് മു​ക​ളി​ലാ​യെ​ന്ന് വ്യാ​പാ​രി​ക​ൾ ആ​രോ​പി​ച്ചു.

അ​പ​ക​ട​ങ്ങ​ള്‍ തു​ട​ര്‍​ക്ക​ഥ​യാ​കു​മ്പോ​ഴും വാ​ഹ​ന​ങ്ങ​ള്‍​ക്ക് ഒ​രു​ത​ര​ത്തി​ലും ക​ട​ന്നു​പോ​കാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​കു​മ്പോ​ഴും സ​മീ​പ​ത്തെ ഗു​ഡ്‌​സ് ഡ്രൈ​വ​ര്‍​മാ​ര്‍ ചേ​ര്‍​ന്ന് ക​ല്ലും മ​ണ്ണു​മി​ട്ട് കു​ഴി​ക​ള്‍ അ​ട​യ്ക്കു​ക​യാ​ണ് പ​തി​വ്. ചെ​റി​യ കാ​റു​ക​ളു​ടെ അ​ടി​ത​ട്ടു​ന്ന​ത് ഇ​വി​ടെ നി​ത്യ​സം​ഭ​വ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്ന് സ​മീ​പ​ത്തെ വ്യാ​പാ​രി​യാ​യ കെ.​പി. അ​ര​വി​ന്ദാ​ക്ഷ​ന്‍ പ​റ​ഞ്ഞു. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ ഇ​വി​ടെ മ​റി​ഞ്ഞ് അ​പ​ക​ടം സം​ഭ​വി​ക്കാ​റു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

കോ​ഴി​ക്കോ​ട്ടെ ഏ​റ്റ​വും വ​ലി​യ വ്യാ​പാ​ര​കേ​ന്ദ്ര​മാ​ണ് വ​ലി​യ​ങ്ങാ​ടി. ച​ര​ക്കു​മാ​യി നൂ​റു​ക​ണ​ക്കി​ന് വ​ലി​യ വാ​ഹ​ന​ങ്ങ​ൾ വ​ലി​യ​ങ്ങാ​ടി​യി​ലും സ​മീ​പ​ത്തെ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റി​ലും എ​ത്താ​റു​ണ്ട്. റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ കാ​ര​ണം അ​വ ഇ​വി​ടെ കു​ടു​ങ്ങി​ക്കി​ട​ന്ന് ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​പ​പ്പെ​ടു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണ്.

ജി​ല്ലാ​കോ​ട​തി​യ​ട​ക്കം പ്ര​ധാ​ന​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ള്‍ ഈ ​ജം​ഗ്ഷ​ന് സ​മീ​പ​ത്താ​യി സ്ഥി​തി ചെ​യ്യു​ന്നു​ണ്ട്. കോ​ട​തി​യി​ലേ​ക്കു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രും മേ​യ​റു​മ​ട​ക്കം ഈ ​റോ​ഡി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​വ​രാ​ണെ​ന്നും റോ​ഡ് ന​ന്നാ​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രൊ​ന്നും ഇ​തു​വ​രെ​യും യാ​തൊ​രു​വി​ധ​ത്തി​ലു​മു​ള്ള ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും വ​ലി​യ​ങ്ങാ​ടി​യി​ലെ വ്യാ​പാ​രി​ക​ള്‍ ആ​രോ​പി​ച്ചു.

ഒ​രു മ​ഴ പെ​യ്താ​ല്‍ റോ​ഡ് കു​ള​മാ​കും

പ​ത്ത് മി​നി​റ്റ് മ​ഴ പെ​യ്യു​മ്പോ​ഴേ​ക്കും ഇ​വി​ടെ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടു​മെ​ന്ന് ഗു​ഡ്‌​സ് ഡ്രൈ​വ​റാ​യ രാ​മ​ദാ​സ​ന്‍ പ​റ​ഞ്ഞു. മ​ഴ മാ​റി​യാ​ലും വെ​ള്ള​ക്കെ​ട്ട് ഒ​ഴി​ഞ്ഞു​പോ​കാ​ന്‍ മ​ണി​ക്കൂ​റു​ക​ളോ​ളം സ​മ​യ​മെ​ടു​ക്കും.

സ​മീ​പ​ത്തെ ഓ​വു​ചാ​ല്‍ വ​ലു​താ​ക്കാ​ത്ത​താ​ണ് ഈ ​വെ​ള്ള​ക്കെ​ട്ടി​ന് കാ​ര​ണം. ഓ​വു​ചാ​ലി​ന്‍റെ വീ​തി​യും ഉ​യ​ര​വും വ​ര്‍​ധി​പ്പി​ച്ചാ​ല്‍ മാ​ത്ര​മെ ഇ​തി​ന് പ​രി​ഹാ​ര​മാ​കു​ക​യു​ള്ളൂ. ഓ​വു​ചാ​ല്‍ വൃ​ത്തി​യാ​ക്കാ​ത്ത​തി​നാ​ല്‍ ക​ന​ത്ത മ​ഴ പെ​യ്യു​മ്പോ​ള്‍ അ​ത് നി​റ​ഞ്ഞ് മു​ഴു​വ​ന്‍ മാ​ലി​ന്യ​വും റോ​ഡി​ലേ​ക്ക് പ​ര​ക്കും. ഇ​തു​വ​ഴി പോ​കു​ന്ന കാ​ല്‍​ന​ട യാ​ത്ര​ക്കാ​ര്‍​ക്ക് വ​ലി​യ പ്ര​യാ​സ​മാ​ണ് ഇ​ത് സൃ​ഷ്ടി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Latest News

Corehub Up