Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Road Should

Kottayam

ടോ​ൾ-​പാ​ലാം​ക​ട​വ് റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന്

മ​​റ​​വ​​ൻ​​തു​​രു​​ത്ത്: ഒ​​ന്ന​​ര​​പ​​തി​​റ്റാ​​ണ്ടാ​​യി ത​​ക​​ർ​​ന്നു കി​​ട​​ക്കു​​ന്ന ടോ​​ൾ-​​പാ​​ലാം​​ക​​ട​​വ് റോ​​ഡ് ഗ​​താ​​ഗ​​ത യോ​​ഗ്യ​​മാ​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യം ശ​​ക്ത​​മാ​​കു​​ന്നു.


ആ​​ല​​പ്പു​​ഴ,ചേ​​ർ​​ത്ത​​ല നി​​വാ​​സി​​ക​​ൾ​​ക്ക് വൈ​​ക്ക​​ത്തു നി​​ന്ന് കു​​ടി​​വെ​​ള്ളം ന​​ൽ​​കു​​ന്ന​​തി​​നാ​​യി കു​​ടി​​വെ​​ള്ള പ​​ദ്ധ​​തി യാ​​ഥാ​​ർ​​ഥ്യ​​മാ​​യ​​പ്പോ​​ൾ പ്ര​​ദേ​​ശ​​വാ​​സി​​ക​​ളു​​ടെ റോ​​ഡ് ഗ​​താ​​ഗ​​തം ദു​​രി​​ത​​പൂ​​ർ​​ണ​​മാ​​യി. 18വ​​ർ​​ഷ​​മാ​​യി മ​​റ​​വ​​ൻ​​തു​​രു​​ത്ത് നി​​വാ​​സി​​ക​​ളു​​ടെ പ്ര​​ധാ​​ന സ​​ഞ്ചാ​​ര പാ​​ത​​യാ​​യ ടോ​​ൾ-​​പാ​​ലാം​​ക​​ട​​വ് റോ​​ഡി​​നാ​​ണ് ഈ ​​ദു​​ർ​​ഗ​​തി.

2008ൽ ​​ചേ​​ർ​​ത്ത​​ല നി​​വാ​​സി​​ക​​ൾ​​ക്ക് ശു​​ദ്ധ​​ജ​​ലം എ​​ത്തി​​ക്കു​​ന്ന​​തി​​നാ​​യി ജ​​പ്പാ​​ൻ കു​​ടി​​വെ​​ള്ള പ​​ദ്ധ​​തി​​യു​​ടെ കൂ​​റ്റ​​ൻ കു​​ടി​​വെ​​ള്ള കു​​ഴ​​ലു​​ക​​ൾ സ്ഥാ​​പി​​ച്ച​​തോ​​ടെ​​യാ​​ണ് ടോ​​ൾ - പാ​​ലാം​​ക​​ട​​വ് റോ​​ഡി​​ന്‍റെ ശ​​നി​​ദ​​ശ ആ​​രം​​ഭി​​ച്ച​​ത്. ആ​​ദ്യം റോ​​ഡി​​ന്‍റെ തെ​​ക്കു​​ഭാ​​ഗം ചേ​​ർ​​ന്ന്കു​​ഴ​​ലു​​ക​​ൾ സ്ഥാ​​പി​​ച്ച് ചേ​​ർ​​ത്ത​​ല​​യി​​ലേ​​ക്ക് കു​​ടി​​വെ​​ള്ള വി​​ത​​ര​​ണം ആ​​രം​​ഭി​​ച്ചു.

എ​​ന്നാ​​ൽ പി​​ന്നീ​​ട് നി​​ര​​ന്ത​​ര​​മാ​​യി കു​​ഴ​​ലു​​ക​​ൾ പൊ​​ട്ടു​​ക​​യും റോ​​ഡു ത​​ക​​രു​​ക​​യും സ​​മീ​​പ​​വാ​​സി​​ക​​ൾ​​ക്ക് നാ​​ശ​​ന​​ഷ്ട​​ങ്ങ​​ൾ സം​​ഭ​​വി​​ക്കു​​ക​​യും ചെ​​യ്ത​​തോ​​ടെ നി​​ല​​വാ​​രം കു​​റ​​ഞ്ഞ ഈ ​​കു​​ഴ​​ലു​​ക​​ൾ റോ​​ഡി​​ന​​ടി​​യി​​ൽ ഉ​​പേ​​ക്ഷി​​ച്ചു. നി​​ല​​വി​​ൽ റെ​​യി​​ൽ​​പാ​​ള​​ങ്ങ​​ൾ പോ​​ലെ സ​​മാ​​ന്ത​​ര​​മാ​​യി പോ​​കു​​ന്ന ര​​ണ്ട് പ​​ടു​​കൂ​​റ്റ​​ൻ കു​​ഴ​​ലു​​ക​​ളു​​ടെ മു​​ക​​ളി​​ലൂ​​ടെ​​യാ​​ണ് റോ​​ഡ് നി​​ർ​​മി​​ച്ചി​​രി​​ക്കു​​ന്ന​​ത്.​​വ​​ർ​​ഷ​​ങ്ങ​​ളാ​​യി ത​​ക​​ർ​​ന്നു​​കി​​ട​​ക്കു​​ന്ന റോ​​ഡ് സ​​ഞ്ചാ​​ര​​യോ​​ഗ്യ​​മാ​​ക്കാ​​ത്ത അ​​ധി​​കൃ​​ത​​രു​​ടെ ന​​ട​​പ​​ടി​​യി​​ൽ ജ​​ന​​രോ​​ഷം ശ​​ക്ത​​മാ​​കു​​ക​​യാ​​ണ്. കാ​​ൽ​​ന​​ട​​യാ​​ത്ര പോ​​ലും ദു​​ഷ്ക​​ര​​മാ​​യ വി​​ധ​​ത്തി​​ൽ റോ​​ഡി​​ലു​​ട​​നീ​​ളം കു​​ഴി​​ക​​ൾ രൂ​​പ​​പ്പെ​​ട്ട് ഗ​​താ​​ഗ​​തം ദു​​രി​​ത പൂ​​ർ​​ണ​​മാ​​യി. നി​​ര​​ന്ത​​രം അ​​പ​​ക​​ട​​ങ്ങ​​ൾ​​ക്കി​​ട​​യാ​​ക്കു​​ന്ന റോ​​ഡ് ഗ​​താ​​ഗ​​ത യോ​​ഗ്യ​​മാ​​ക്കാ​​ൻ അ​​ടി​​യ​​ന്ത​​ര​​മാ​​യി അ​​ധി​​കൃ​​ത​​ർ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നാ​​ണ് നാ​​ട്ടു​​കാ​​രു​​ടെ ആ​​വ​​ശ്യം.

Latest News

Corehub Up