Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Roadwork

Idukki

നെ​ടു​ങ്ക​ണ്ടം-​ക​ട്ട​ക്കാ​ല റോ​ഡ് പ​ണി ഉ​പേ​ക്ഷി​ച്ചു

നെ​ടു​ങ്ക​ണ്ടം: പ്ര​ഖ്യാ​പ​ന​ങ്ങ​ളും വാ​ഗ്ദാ​ന​ങ്ങ​ളും മാ​ത്രം ബാ​ക്കി​യാ​ക്കി നെ​ടു​ങ്ക​ണ്ടം - മൈ​ന​ർ​സി​റ്റി - ക​ട്ട​ക്കാ​ല റോ​ഡ് പു​ന​ർ​നി​ർ​മാ​ണം പൂ​ർ​ണ​മാ​യി നി​ല​ച്ചു. ക​രാ​റു​കാ​ര​ൻ പ​ണി ഉ​പേ​ക്ഷി​ച്ച​തോ​ടെ ഇ​തു​വ​ഴി​യു​ള്ള യാ​ത്ര വ​ൻ ദു​രി​ത​മാ​യി മാ​റി. നാ​ലു​കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് 4.5 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ നി​ർ​മി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട റോ​ഡി​ന്‍റെ പ​ണി​യാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യു​ള്ള നാ​ട്ടു​കാ​രു​ടെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ 2023ലാ​ണ് റോ​ഡി​ന്‍റെ പു​ന​ർ​നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ, തു​ട​ക്കം മു​ത​ലേ പ​ല​ത​വ​ണ നി​ർ​ത്തി​വ​ച്ച പ​ണി ഇ​പ്പോ​ൾ പൂ​ർ​ണ​മാ​യും ഉ​പേ​ക്ഷി​ച്ച നി​ല​യി​ലാ​ണ്.

ആ​കെ നാ​ലു ക​ലു​ങ്കു​ക​ളു​ടെ നി​ർ​മാ​ണ​വും ഭാ​ഗി​ക​മാ​യി എ​ർ​ത്ത് വ​ർ​ക്കു​ക​ളും ചി​ല​യി​ട​ങ്ങ​ളി​ൽ ത​റ​യോ​ട് പാ​ക​ലു​മ​ല്ലാ​തെ കാ​ര്യ​മാ​യ ഒ​രു നി​ർ​മാ​ണ​വും ന​ട​ന്നി​ട്ടി​ല്ല. ഇ​തി​നി​ടെ നി​ർ​മി​ച്ച ഭാ​ഗ​ങ്ങ​ൾ പോ​ലും നി​ല​വി​ൽ പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന അ​വ​സ്ഥ​യി​ലാ​ണ്. മൈ​ന​ർ​സി​റ്റി, ക​ട്ട​ക്കാ​ല, ചാ​റ​ൽ​മേ​ട് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​ധാ​ന ഗ​താ​ഗ​ത മാ​ർ​ഗ​വും ചാ​റ​ൽ​മേ​ട് ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള ഏ​ക വ​ഴി​യു​മാ​ണി​ത്. നി​ര​വ​ധി സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളും നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളും രോ​ഗി​ക​ളും വ​യോ​ധി​ക​രു​മ​ട​ക്ക​മു​ള്ള​വ​ർ ദി​നം​പ്ര​തി ആ​ശ്ര​യി​ക്കു​ന്ന പാ​ത​യാ​ണി​ത്.

റോ​ഡി​ലെ കൂ​റ്റ​ൻ ഗ​ർ​ത്ത​ങ്ങ​ളി​ൽ മ​ഴ​വെ​ള്ളം കെ​ട്ടി​ക്കി​ട​ന്ന് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് പ​തി​വാ​ണ്. റോ​ഡി​ന്‍റെ ദ​യ​നീ​യാ​വ​സ്ഥ കാ​ര​ണം ഓ​ട്ടോ​റി​ക്ഷ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ട​ക വാ​ഹ​ന​ങ്ങ​ൾ ഇ​ങ്ങോ​ട്ടു സ​ർ​വീ​സ് ന​ട​ത്താ​ൻ മ​ടി​ക്കു​ക​യാ​ണ്. പ്ര​തി​ഷേ​ധ​ങ്ങ​ൾ ഉ​യ​രു​മ്പോ​ഴെ​ല്ലാം പ​ണി ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് ക​രാ​റു​കാ​ര​ൻ വാ​ക്ക് ന​ൽ​കു​മെ​ങ്കി​ലും ന​ട​പ്പാ​ക്കാ​റി​ല്ല. 15 ദി​വ​സം മു​മ്പ് എം​എ​ൽ​എ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ലും ഉ​ട​ൻ പ​ണി പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​യി​ല്ല. ‌

അ​ധി​കൃ​ത​രു​ടെ​യും ക​രാ​റു​കാ​ര​ന്‍റെ​യും വ​ഞ്ച​നാ​പ​ര​മാ​യ നി​ല​പാ​ടി​നെ​തി​രേ നാ​ട്ടു​കാ​രു​ടെ​യും പ്രാ​ദേ​ശി​ക ആ​ക്‌​ഷ​ൻ കൗ​ൺ​സി​ലി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ക​യാ​ണ്. റോ​ഡി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി പു​ന​രാ​രം​ഭി​ച്ചി​ല്ലെ​ങ്കി​ൽ ഉ​പ​രോ​ധം ഉ​ൾ​പ്പെ​ടെ​യു​ള്ള ശ​ക്ത​മാ​യ ബ​ഹു​ജ​ന പ്ര​ക്ഷോ​ഭ​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്ന് നാ​ട്ടു​കാ​ർ മു​ന്ന​റി​യി​പ്പു ന​ൽ​കി.

 

Latest News

Corehub Up