Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Robbery Cases

Kasaragod

ക്ഷേ​ത്ര​മോ​ഷ​ണ​ക്കേ​സി​ലും പെ​രി​യ ക​വ​ര്‍​ച്ചാ കേ​സി​ലും പ്ര​തി​ക​ള്‍ പി​ടി​യി​ല്‍

ബേ​ക്ക​ല്‍: ബേ​ക്ക​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ന​ട​ന്ന മോ​ഷ​ണ​ക്കേ​സു​ക​ളി​ല്‍ മി​ന്ന​ല്‍ വേ​ഗ​ത്തി​ല്‍ പ്ര​തി​ക​ളെ പി​ടി​കൂ​ടി ബേ​ക്ക​ല്‍ പോ​ലീ​സ്. ഉ​ദു​മ​യി​ലെ ക്ഷേ​ത്ര​ത്തി​ല്‍ ഭ​ണ്ഡാ​രം ക​വ​ര്‍​ന്ന പ്ര​തി​യെ മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ വ​ല​യി​ലാ​ക്കി​യ പോ​ലീ​സ്, പെ​രി​യ​യി​ല്‍ ന​ട​ന്ന വ​ന്‍ ക​വ​ര്‍​ച്ച​യി​ലെ പ്ര​തി​ക​ളെ​യും സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി.

ഉ​ദു​മ കൊ​ങ്കി​ണി വ​ള​പ്പി​ല്‍ അ​മ്പ​ല​ത്തി​ല്‍ ന​ട​ന്ന ഭ​ണ്ഡാ​രം മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​യാ​യ ഉ​ദു​മ മാ​ര്‍​ക്ക​റ്റ് റോ​ഡ് സ്വ​ദേ​ശി കെ.​വി. സ​ജി​താ​ണ് (41) (കു​ളി​യ​ന്‍ സ​ജി​ത്) അ​റ​സ്റ്റി​ലാ​യ​ത്. ഫെ​ബ്രു​വ​രി 27നും ​മാ​ര്‍​ച്ച് ഒ​ന്നി​നും ഇ​ട​യി​ല്‍ അ​മ്പ​ല​ത്തി​ന്‍റെ വ​രാ​ന്ത​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ഭ​ണ്ഡാ​ര​മാ​ണ് പ്ര​തി ക​വ​ര്‍​ന്ന​ത്. എ​സ്‌​ഐ കെ. ​വി​നോ​ദ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​തി​വേ​ഗം തി​രി​ച്ച​റി​ഞ്ഞ​ത്. പ്ര​തി​യെ ചോ​ദ്യം ചെ​യ്ത ശേ​ഷം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി ഏ​ഴി​ന് പെ​രി​യ നാ​ല​ക്ര​യി​ലെ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ വീ​ട്ടി​ല്‍ നി​ന്ന് ആ​റേ​കാ​ല്‍ പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും ഒ​രു ല​ക്ഷം രൂ​പ​യും ക​വ​ര്‍​ന്ന കേ​സി​ലെ പ്ര​തി​ക​ളെ​യും പോ​ലീ​സ് പി​ടി​കൂ​ടി. പാ​ല​ക്കാ​ട് അ​യി​ലൂ​ര്‍ കു​ള​ക്ക​ല്‍​പ​റ​മ്പ് സ്വ​ദേ​ശി ജ​ലീ​ല്‍ (36), കാ​സ​ര്‍​ഗോ​ഡ് ആ​ല​മ്പാ​ടി മു​ണ്ടോ​ള്‍ സ്വ​ദേ​ശി അ​ബ്ദു​ള്‍ ല​ത്തീ​ഫ് (40) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. എ​സ്‌​ഐ​മാ​രാ​യ അ​ഖി​ല്‍ സെ​ബാ​സ്റ്റ്യ​ന്‍, യു. ​റോ​ഷി​ത്, ജി​എ​എ​സ്‌​ഐ പ്ര​സാ​ദ്, സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ പി.​പി. ഷൈ​ജു, മു​ഹ​മ്മ​ദ് ആ​രി​ഫ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ കു​ടു​ക്കി​യ​ത്.

Latest News

Corehub Up