ആരാധകരെ ആവേശത്തിലാഴ്ത്തി മാർവൽ സീരിസിലെ ‘അവഞ്ചേഴ്സ്: ഡൂംസ് ഡേ’ അവസാന ട്രെയിലർ റിലീസ് ചെയ്തു. അവഞ്ചേഴ്സിനൊപ്പം ഫന്റാസ്റ്റിക് ഫോർ, എക്സ് മെൻ ടീം തുടങ്ങിയ വമ്പൻ ആളുകളും ഈ ചിത്രത്തിലുണ്ട്.
‘അയൺ മാൻ’ താരം റോബർട് ഡൗണി ജൂനിയർ വില്ലനാകുന്നു എന്നതാണ് സിനിമയുടെ പ്രധാന ആകർഷണം. ലോകി, തോർ എന്നിവരെ കൂടാതെ ക്യാപ്റ്റൻ അമേരിക്കയും ഡൂംസ് ഡേയിൽ തിരിച്ചെത്തുന്നു.