കൊല്ലം: കൊല്ലം കടയ്ക്കല്‍ മുക്കുന്നം മന്നാനിയാ ബനാത്ത് യത്തീംഖാനയിലെ വിദ്യാര്‍ഥികള്‍ക്കായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ബസ് വാങ്ങി നല്കി. കടയ്ക്കല്‍ അബ്ദുള്‍ അസീസ് മൗലവി നേതൃത്വം നല്കുന്ന മന്നാനിയാ ബനാത്ത് യത്തീംഖാനയിലെ വിദ്യാർഥികളുടെ യാത്രാ ക്ലേശമാണ് ഇതോടെ പരിഹരിക്കപ്പെട്ടത്.
25 വര്‍ഷമായി വിദ്യാലയത്തില്‍ ഓടിക്കൊണ്ടിരുന്ന ബസ് ഉപയോഗ ശൂന്യമായതോടെയാണു പുതിയ ബസിനായി ലുലു ഗ്രൂപ്പ് ചെയര്‍മാന്റെ മുന്നില്‍ അഭ്യര്‍ഥന എത്തിയത്.
ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും ജാമിഅ മന്നാനിയ ചെയര്‍മാനുമായ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി ലുലു പ്രതിനിധികളില്‍ നിന്ന് താക്കോല്‍ ഏറ്റുവാങ്ങി.ലുലു ദക്ഷിണ കേരളം തമിഴ്നാട് ഡയറക്ടര്‍ ജോയി ഷഡാനന്ദന്, ലുലു മീഡിയ ഹെഡ് എന്‍.ബി. സ്വരാജ് എന്നിവര്‍ പങ്കെടുത്തു.