Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Royal Challengers Bangalore

ചി​ന്ന​സ്വാ​മി​യി​ൽ ആ​ർ​സി​ബി ക​രു​ത്ത്; ല​ഖ്നൗ​വി​നെ അ​ഞ്ച് വി​ക്ക​റ്റി​ന് ത​ക​ർ​ത്തു

ബെം​ഗ​ളൂ​രു: സ്വ​ന്തം ത​ട്ട​ക​ത്തി​ൽ ആ​വേ​ശ​ക​ര​മാ​യ പ്ര​ക​ട​ന​വു​മാ​യി റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബെം​ഗ​ളൂ​രു. ല​ഖ്നൗ സൂ​പ്പ​ർ ജ​യ​ന്‍റ്സ് ഉ​യ​ർ​ത്തി​യ 147 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ആ​ർ​സി​ബി മ​റി​ക​ട​ന്നു. വി​ജ​യ​ത്തോ​ടെ ത​ങ്ങ​ളു​ടെ നെ​റ്റ് റ​ൺ​റേ​റ്റ് മെ​ച്ച​പ്പെ​ടു​ത്താ​നും ബെം​ഗ​ളൂ​രു​വി​നാ​യി.

ബാ​റ്റ​ർ​മാ​രെ തു​ണ​യ്ക്കു​ന്ന ചി​ന്ന​സ്വാ​മി​യി​ലെ പി​ച്ചി​ൽ ല​ഖ്നൗ ബാ​റ്റി​ങ് നി​ര ഒ​രി​ക്ക​ൽ കൂ​ടി പ​രാ​ജ​യ​പ്പെ​ടു​ന്ന​താ​ണ് ക​ണ്ട​ത്. നി​ശ്ചി​ത ഓ​വ​റി​ൽ അ​വ​ർ​ക്ക് 146 റ​ൺ​സ് മാ​ത്ര​മേ ക​ണ്ടെ​ത്താ​നാ​യു​ള്ളൂ. മ​യാ​ങ്ക് യാ​ദ​വ് ടീ​മി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​ത് അ​വ​ർ​ക്ക് ആ​ത്മ​വി​ശ്വാ​സം ന​ൽ​കി​യെ​ങ്കി​ലും സ്കോ​ർ ബോ​ർ​ഡി​ൽ പ്ര​തി​ഫ​ലി​ച്ചി​ല്ല. 160-170 റ​ൺ​സ് എ​ങ്കി​ലും പ്ര​തി​രോ​ധി​ക്കാ​ൻ വേ​ണ്ടി​യി​രു​ന്ന സ്ഥാ​ന​ത്താ​ണ് ല​ഖ്നൗ കു​റ​ഞ്ഞ സ്കോ​റി​ലൊ​തു​ങ്ങി​യ​ത്.

മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ആ​ർ​സി​ബി​ക്ക് വി​രാ​ട് കോ​ഹ്‌​ലി മി​ക​ച്ച തു​ട​ക്കം ന​ൽ​കി. ആ​ദ്യ ആ​റ് ഓ​വ​റു​ക​ളി​ൽ ത​ന്നെ ബൗ​ണ്ട​റി​ക​ളു​മാ​യി ക​ളം നി​റ​ഞ്ഞ കോ​ഹ്‌​ലി 49 റ​ൺ​സെ​ടു​ത്ത് വി​ജ​യ​ത്തി​ലേ​ക്കു​ള്ള വ​ഴി എ​ളു​പ്പ​മാ​ക്കി. വി​രാ​ട് പു​റ​ത്താ​യ ശേ​ഷം ക​ളി അ​ല്പം മ​ന്ദ​ഗ​തി​യി​ലാ​യെ​ങ്കി​ലും ര​ജ​ത് പാ​ട്ടി​ദാ​റും ജി​തേ​ഷ് ശ​ർ​മ​യും ചേ​ർ​ന്ന് തു​ട​ർ​ച്ച​യാ​യി അ​ഞ്ച് ബൗ​ണ്ട​റി​ക​ൾ നേ​ടി വി​ജ​യം ഉ​റ​പ്പി​ച്ചു.

ജ​യ​ത്തി​ന​ടു​ത്തെ​ത്തി നി​ൽ​ക്കെ പാ​ട്ടി​ദാ​റും ജി​തേ​ഷും ഒ​രേ ഓ​വ​റി​ൽ പു​റ​ത്താ​യ​ത് ബെം​ഗ​ളൂ​രു​വി​നെ ഒ​ന്ന് വി​റ​പ്പി​ച്ചു. എ​ന്നാ​ൽ ടീം ​ഡേ​വി​ഡും റൊ​മാ​രി​യോ ഷെ​പ്പേ​ർ​ഡും ചേ​ർ​ന്ന് കൂ​ടു​ത​ൽ അ​പ​ക​ട​ങ്ങ​ളി​ല്ലാ​തെ ടീ​മി​നെ ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ചു.

മും​ബൈ ഇ​ന്ത്യ​ൻ​സി​നെ​തി​രെ​യു​ള്ള ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ പ​രി​ക്കേ​റ്റ് മൈ​താ​നം വി​ട്ട വി​രാ​ട് കോ​ഹ്‌​ലി​യും റാ​സി​ഖ് ദാ​റും ഈ ​മ​ത്സ​ര​ത്തി​ൽ പൂ​ർ​ണ കാ​യി​ക​ക്ഷ​മ​ത​യോ​ടെ തി​രി​ച്ചെ​ത്തി​യ​ത് ആ​രാ​ധ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​യി. തോ​ൽ​വി ല​ഖ്നൗ​വി​ന്‍റെ പ്ലേ ​ഓ​ഫ് പ്ര​തീ​ക്ഷ​ക​ൾ​ക്ക് തി​രി​ച്ച​ടി​യാ​വു​ക​യാ​ണ്. ല​ഖ്നൗ​വി​ന്‍റെ ബാ​റ്റിം​ഗ് നി​ര​യി​ലെ സ്ഥി​ര​ത​യി​ല്ലാ​യ്മ വ​രും മ​ത്സ​ര​ങ്ങ​ളി​ൽ അ​വ​ർ​ക്ക് വ​ലി​യ ആ​ശ​ങ്ക​യാ​ണ് ന​ൽ​കു​ന്ന​ത്.

Latest News

Corehub Up