പൈക: ഗ്രാമീണ റോഡുകളുടെ നിര്‍മാണത്തിന് മുന്‍ഗണന നല്‍കുമെന്ന് മാണി സി. കാപ്പന് എംഎല്‍എ. എലിക്കുളം അമ്പലംപടി-തോക്കനാട്ടുപടി റോഡിലെ പാലം വീതികൂട്ടി പുനരുദ്ധരിക്കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എലിക്കുളം ഭഗവതി ക്ഷേത്രം മാനേജര്‍ ടി.എസ്. രഘു അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട്, വാര്‍ഡംഗം സി. മനോജ് മഠത്തില്‍, ദേവസ്വം സെക്രട്ടറി കെ.ആര്. രമേഷ് കണ്ണമുണ്ടയില്‍, എം. രാമചന്ദ്രന് നായര്‍ കൊടിപറമ്പില്‍, ടി.കെ. വിശ്വനാഥന് നായര്‍ തകിടിയേല്‍, ബി. ശശിധരന് നായര്‍ കണയംപുറത്ത് എന്നിവര്‍ പ്രസംഗിച്ചു.