റാന്നി: നിയോജകമണ്ഡലത്തിലെ 31 ഗ്രാമീണ റോഡുകളുടെ നിര്മാണത്തിന് ഭരണാനുമതിയായതായി പ്രമോദ് നാരായണ് എംഎല്എ അറിയിച്ചു 2025 -26 സംസ്ഥാന ബജറ്റില് ഉള്പ്പെടുത്തി ഇവയുടെ പുനരുദ്ധാരണത്തിനായി നാലുകോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. നേരത്തേ 16 റോഡുകള്ക്ക് രണ്ടു കോടി രൂപ അനുവദിച്ചതിനു പുറമേയാണ് ഇപ്പോള് നാലു കോടി രൂപ കൂടി അനുവദിച്ചിരിക്കുന്നത്.
മാമ്പാറ വാത്തേത്തുമണ്ണില്പടി - തോപ്പില് പടി, ളാഹ - അമ്മന്കോവില് ചമ്പക്കര റോഡ്, വാലുപ്പാറ - മാമ്പ്രക്കുഴി റോഡ്, നാറാണംതോട് - സുമതിപ്പടി- നെല്ലിമല റോഡ്, കോന്നാത്ത് പടി - നെല്ലിമല റോഡ്, മടന്തമണ്- ആറാട്ടുമണ് പുള്ളിക്കല്ല് - ഇടമുറി റോഡ്, വലിയകുളം നാലുപങ്ക് ജംഗ്ഷന് - കനകക്കുന്ന് റോഡ്, ചാത്തന്തറ ശ്മശാനം സെന്റ്തോമസ് പള്ളിപ്പടി റോഡ്, മണ്ണടിശാല - വള്ളിക്കാവ് റോഡ്, കോളനി ഓഫീസ് പടി - വൈദ്യര്മുക്ക് റോഡ്, പൂക്കോട്ടുപടി തലച്ചിറപ്പടി റോഡ, ഏറാട്ടുകുന്ന് - പരവേലി, കമ്പനിപ്പടി - വട്ടപ്പാറപ്പടി, ചെറുകാവ് - ഒളികല്ല് റോഡ്,
മണക്കാലം പള്ളി - ഗുരുമന്ദിരം റോഡ്, പ്ലാച്ചേരി - ആറൊന്നില് പടി - പുത്തന്പുരയ്ക്കല് പടി, മഞ്ചേരി ക്കുഴി - പാലച്ചുവട് സ്കൂള് റോഡ്, വാലുപുരയിടത്തില്പടി - പുന്നശേരില് പടി റോഡ്, ഏഴോലി - പുതുവല് തടം - എബനേസര് കോര്ട്ട്, ആയുര്വേദ ആശുപത്രിപ്പടി - പുള്ളോലിപ്പടി, പോസ്റ്റ് ഓഫീസ് പടി - ആറ്റശേരിയില്പടി, കൂടത്തുമണ്ണില് പടി - നീലത്തില് പടി, കോണ്ടൂര് പടി പനച്ചിക്കല് റോഡ്, കാവുങ്കല്പടി- പീടികയില് പടി റോഡ്, മനപ്പാട്ടുപടി - കൊല്ലന്റെ പടി, അമ്പലത്തുംപടി - കുളം മില്മാപടി റോഡ്, അങ്കണവാടി പടി- മലമ്പാറ അംബേദ്കര് കോളനി റോഡ്, ഇളവാ - ഊട്ടുകുളം, അറിഞ്ഞിക്കല് - കുഴിക്കാട് റോഡ്, ആശ്രമം - മുളക്കല് റോഡ്.
പുതുക്കട - മണക്കയം റോഡിന്റെ രണ്ടാംഘട്ടത്തിന് ടെന്ഡര് ക്ഷണിച്ചു
റാന്നി: പുതുക്കട - മണക്കയം റോഡിന്റെ രണ്ടാംഘട്ടം ടെന്ഡര് ക്ഷണിച്ചു. ബജറ്റില് ഉള്പ്പെടുത്തി മൂന്നു കോടി രൂപയാണ് രണ്ടാംഘട്ടത്തില് അനുവദിച്ചിരുന്നത്. മണക്കയം പാലം മുതലുള്ള റാന്നി നിയോജകമണ്ഡലത്തിന്റെ ഭാഗമാണ് ഇതില് ഉള്പ്പെടുക. ബിഎംബിസി നിലവാരത്തിലുള്ള ടാറിംഗ് എല്എസ്ജിഡി പത്തനംതിട്ട എന്ജിനീയറിംഗ് വിഭാഗമാണ് നിര്വഹിക്കുക. നേരത്തേ ബജറ്റില് 1.20 കോടി രൂപ അനുവദിച്ച പ്രവൃത്തിയുടെ കരാര് ആയിട്ടുണ്ട്.
ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പുതുക്കട - ചിറ്റാര് റോഡ് വര്ഷങ്ങളായി തകര്ന്നു കിടക്കുകയാണ്. ഇതിന്റെ പുനരുദ്ധാരണം ജില്ലാ പഞ്ചായത്തിന് അസാധ്യമായ സാഹചര്യത്തിലാണ് നാട്ടുകാരുടെ ആവശ്യപ്രകാരം പ്രമോദ് നാരായണ് എംഎല്എ ബജറ്റില് ഉള്പ്പെടുത്തി ഫണ്ട് വകയിരുത്തിയത്. രണ്ട് പ്രവൃത്തിയും കഴിഞ്ഞ് റോഡിന്റെ അവശേഷിച്ച ഭാഗം ടാറിംഗ് നടത്തുന്നതിന് ഒരു കോടി രൂപ ഇത്തവണത്തെ ബജറ്റില് ഉള്പ്പെടുത്തിയിട്ടുണ്ട്.
Tags : nattu vishesham Government approves rural roads