കൂടരഞ്ഞി: നിരോധിത പുകയില ഉത്പന്നങ്ങളുടെ വിൽപന തടയുന്നതിന്റെ ഭാഗമായി താമരശേരി എക്സൈസ് ഓഫീസിന്റെയും കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ കൂടരഞ്ഞി പഞ്ചായത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തി.
നിയമലംഘനം കണ്ടെത്തുന്ന പക്ഷം നിയമാനുസൃതമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. താമരശേരി എക്സൈസ് ഇൻസ്പെക്ടർ ഇ.പി. വിപിൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി.സി. മനോജ് കുമാർ, പ്രിവന്റീവ് ഓഫീസർ ജി. ബൈജു, വനിതാ സിവിൽ എക്സൈസ് ഓഫീസർ അശ്മില ഷെറിൻ, സിവിൽ എക്സൈസ് ഓഫീസർ ബവിൻ, കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ കെ.ബി. ശ്രീജിത്ത് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.