Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sabarimala Erumeli Road

Kottayam

എ​രു​മേ​ലി ക​രി​മ്പി​ൻ​തോ​ട് പാ​ത​യി​ൽ ഇ​ന്ന് ര​ണ്ടാം​ഘ​ട്ട ശു​ചീ​ക​ര​ണം

എ​രു​മേ​ലി: മാ​ലി​ന്യ​ങ്ങ​ളി​ല്ലാ​ത്ത വ​ന​പാ​ത​യാ​യി എ​രു​മേ​ലി​യി​ലെ ക​ന​ക​പ്പ​ലം-​ക​രി​മ്പി​ൻ​തോ​ട്-​മു​ക്ക​ട റോ​ഡി​നെ മാ​റ്റി​യെ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് ര​ണ്ടാം​ഘ​ട്ട ശു​ചീ​ക​ര​ണം ന​ട​ത്തും. രാ​വി​ലെ ഒ​മ്പ​തി​ന് പ്ലാ​ച്ചേ​രി ഫോ​റ​സ്റ്റ് ഓ​ഫി​സി​ൽ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ ഒ​ത്തു​ചേ​ർ​ന്ന ശേ​ഷം ശു​ചീ​ക​ര​ണം തു​ട​ങ്ങും.

കോ​ട്ട​യം നേ​ച്ച​ർ സൊ​സൈ​റ്റി, ചെ​ങ്ങ​ന്നൂ​ർ ക്രി​സ്ത്യ​ൻ കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ്, ഭൂ​മി​ത്ര​സേ​ന ക്ല​ബ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ എ​രു​മേ​ലി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫി​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ശു​ചീ​ക​ര​ണം. പ്ലാ​ച്ചേ​രി ഭാ​ഗ​ത്ത്‌ വ​ന​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന പാ​ത​യി​ലും ഇ​ന്ന് ശു​ചീ​ക​ര​ണം ന​ട​ക്കും.

വ​നം വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ്യ​ഘ​ട്ട ശു​ചീ​ക​ര​ണം വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും എ​രു​മേ​ലി, മ​ണി​മ​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും പ​ങ്കാ​ളി​ത്ത​ത്തോ​ടെ ചെ​യ്തി​രു​ന്നു. വ​ൻ​തോ​തി​ൽ മാ​ലി​ന്യ​ങ്ങ​ൾ ഈ ​പാ​ത​യി​ൽ നി​റ​ഞ്ഞി​രു​ന്ന സ്ഥാ​ന​ത്ത് തു​ട​ർ​ച്ച​യാ​യി ശു​ചീ​ക​ര​ണ​വും ബോ​ധ​വ​ത്ക​ര​ണ പ്ര​ചാ​ര​ണ​ങ്ങ​ളും രാ​ത്രി​യി​ൽ വ​നം​വ​കു​പ്പി​ന്‍റെ പ​ട്രോ​ളിം​ഗും മൂ​ലം മാ​ലി​ന്യ​ങ്ങ​ൾ കു​റ​ഞ്ഞു തു​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്ന് റേ​ഞ്ച് ഓ​ഫീ​സ​ർ കെ.​വി. ര​തീ​ഷ്, ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫി​സ​ർ നെ​ജി​മോ​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു.

എ​രു​മേ​ലി പ​ഞ്ചാ​യ​ത്ത്‌ അ​ധി​കൃ​ത​ർ ക​രി​മ്പി​ൻ​തോ​ട് പാ​ത​യി​ൽ 15ഓ​ളം ബോ​ധ​വ​ത്ക​ര​ണ ബോ​ർ​ഡു​ക​ൾ മാ​ലി​ന്യം ഇ​ട​രു​തെ​ന്ന് മു​ന്ന​റി​യി​പ്പാ​യി സ്ഥാ​പി​ച്ചി​രു​ന്നു. ഈ ​ബോ​ർ​ഡു​ക​ളു​ടെ ചു​വ​ട്ടി​ൽ വ​രെ മാ​ലി​ന്യ​ങ്ങ​ൾ നി​ര​ന്ന കാ​ഴ്ച​യ്ക്ക് ഇ​പ്പോ​ൾ കു​റ​വു​ണ്ടെ​ങ്കി​ലും മാ​ലി​ന്യം എ​ത്തു​ന്ന​ത് നി​ല​യ്ക്കു​ന്നി​ല്ല. മാ​ലി​ന്യ​മു​ക്ത വ​ന​പാ​ത യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ ബോ​ധ​വ​ത്ക​ര​ണ​ങ്ങ​ൾ മാ​ത്ര​മാ​ക്കാ​തെ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ക​യും മാ​ലി​ന്യം ഇ​ടു​ന്ന​വ​രെ പി​ടി​കൂ​ടി നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Latest News

Corehub Up