Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sabarimala Swarnapali

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള; എല്ലാ പ്ര​തി​കളും പു​റ​ത്ത്

കൊ​​​​ല്ലം: ശ​​​​ബ​​​​രി​​​​മ​​​​ല സ്വ​​​​ര്‍​ണ​​​​ക്കൊ​​​​ള്ള കേ​​​​സി​​​​ല്‍ ജ​​​​യി​​​​ലി​​​​ല്‍ ക​​​​ഴി​​​​യു​​​​ന്ന അ​​​​വ​​​​സാ​​​​ന പ്ര​​​​തി​​​​യും പു​​​​റ​​​​ത്ത്. റി​​​​മാ​​​​ന്‍​ഡി​​​​ല്‍ ക​​​​ഴി​​​​ഞ്ഞി​​​​രു​​​​ന്ന ദേ​​​​വ​​​​സ്വം ബോ​​​​ര്‍​ഡ് മു​​​​ന്‍ അം​​​​ഗം കെ.​​​​പി. ശ​​​​ങ്ക​​​​ര​​​​ദാ​​​​സി​​​​നു കൊ​​​​ല്ലം വി​​​​ജി​​​​ല​​​​ന്‍​സ് കോ​​​​ട​​​​തി സ്വാ​​​​ഭാ​​​​വി​​​​ക ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ച്ചു.

ഇ​​​​ന്ന​​​​ലെ വൈ​​​​കു​​​​ന്നേ​​​​ര​​​​ത്തോ​​​​ടെ ജ​​​​യി​​​​ല്‍ മോ​​​​ചി​​​​ത​​​​നാ​​​​യി. അ​​​​റ​​​​സ്റ്റി​​​​ലാ​​​​യി 90 ദി​​​​വ​​​​സം പൂ​​​​ര്‍​ത്തി​​​​യാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് കെ.​​​​പി. ശ​​​​ങ്ക​​​​ര​​​​ദാ​​​​സ് ക​​​​ട്ടി​​​​ള​​​​പ്പാ​​​​ളി കേ​​​​സി​​​​ലും ദ്വാ​​​​ര​​​​പാ​​​​ല​​​​ക കേ​​​​സി​​​​ലും സ്വാ​​​​ഭാ​​​​വി​​​​ക ജാ​​​​മ്യം തേ​​​​ടി​​​​യ​​​​ത്.

2026 ജ​​​​നു​​​​വ​​​​രി​​​​യി​​​​ലാ​​​​ണ് എ​​​​സ്ഐ​​​​ടി സം​​​​ഘം ശ​​​​ങ്ക​​​​ര​​​​ദാ​​​​സി​​​​നെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. ആ​​​​രോ​​​​ഗ്യാ​​​​വ​​​​സ്ഥ ചൂ​​​​ണ്ടി കാ​​​​ണി​​​​ച്ച് നേ​​​​ര​​​​ത്തെ ന​​​​ട​​​​ത്തി​​​​യ ജാ​​​​മ്യ നീ​​​​ക്കം കോ​​​​ട​​​​തി ത​​​​ള്ളി​​​​യി​​​​രു​​​​ന്നു. തു​​​​ട​​​​ര്‍​ന്നാ​​​​ണ് റി​​​​മാ​​​​ന്‍​ഡ് കാ​​​​ലാ​​​​വ​​​​ധി 90 ദി​​​​വ​​​​സം പൂ​​​​ര്‍​ത്തി​​​​യാ​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ സ്വാ​​​​ഭാ​​​​വി​​​​ക ജാ​​​​മ്യ​​​​ത്തി​​​​ന് അ​​​​പേ​​​​ക്ഷ സ​​​​മ​​​​ര്‍​പ്പി​​​​ച്ച​​​​ത്.

ശ​​​​ബ​​​​രി​​​​മ​​​​ല സ്വ​​​​ര്‍​ണ കേ​​​​സി​​​​ല്‍ 13 പ്ര​​​​തി​​​​ക​​​​ളി​​​​ല്‍ 12 പേ​​​​രെ​​​​യാ​​​​ണ് എ​​​​സ്ഐ​​​​ടി അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. അ​​​​തി​​​​ല്‍ ഒ​​​​മ്പ​​​​തു​​​​പേ​​​​ര്‍​ക്കു സ്വ​​​​ഭാ​​​​വി​​​​ക ജാ​​​​മ്യ​​​​വും ര​​​​ണ്ടു പേ​​​​ര്‍​ക്ക് റി​​​​മാ​​​​ന്‍​ഡ് കാ​​​​ല​​​​യ​​​​ള​​​​വി​​​​ല്‍ ത​​​​ന്നെ ജാ​​​​മ്യ​​​​വും ല​​​​ഭി​​​​ച്ചു. റി​​​​മാ​​​​ന്‍​ഡ് 90 ദി​​​​വ​​​​സം പൂ​​​​ര്‍​ത്തി​​​​യാ​​​​യി സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് സ്വാ​​​​ഭാ​​​​വി​​​​ക ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​പ്പെ​​​​ട്ട​​​​ത്.

ഇ​​​​തോ​​​​ടെ 12 പ്ര​​​​തി​​​​ക​​​​ളു​​​​ള്ള സ്വ​​​​ര്‍​ണ​​​​ക്കൊ​​​​ള്ള കേ​​​​സി​​​​ല്‍ കു​​​​റ്റ​​​​പ​​​​ത്രം സ​​​​മ​​​​ര്‍​പി​​​​ക്കാ​​​​ന്‍ ക​​​​ഴി​​​​യാ​​​​തിരുന്ന​​​തോ​​​​ടെ എ​​​​ല്ലാ​​​​വ​​​​രും ജാ​​​​മ്യം നേ​​​​ടി പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി. ഒ​​​​ന്നാം​​​​പ്ര​​​​തി ഉ​​​​ണ്ണി​​​​കൃ​​​​ഷ്ണ​​​​ന്‍ പോ​​​​റ്റി, മു​​​​ന്‍ അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​റ്റീ​​​​വ് ഓ​​​​ഫീ​​​​സ​​​​ര്‍ മു​​​​രാ​​​​രി ബാ​​​​ബു, മു​​​​ന്‍ എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ഓ​​​​ഫീ​​​​സ​​​​ര്‍ ഡി.​​​​സു​​​​ധീ​​​​ഷ് കു​​​​മാ​​​​ര്‍, മു​​​​ന്‍ പ്ര​​​​സി​​​​ഡ​​​​ന്‍റും ക​​​​മ്മീ​​​​ഷ​​​​ണ​​​​റു​​​​മാ​​​​യ എ​​​​ന്‍.​​​​ വാ​​​​സു, മു​​​​ന്‍ എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ഓ​​​​ഫീ​​​​സ​​​​ര്‍ എ​​​​സ്. ​​​​ശ്രീ​​​​കു​​​​മാ​​​​ര്‍, മു​​​​ന്‍ ദേ​​​​വ​​​​സ്വം ബോ​​​​ര്‍​ഡ് പ്ര​​​​സി​​​​ഡ​​​​ന്‍റ് പ​​​​ത്മ​​​​കു​​​​മാ​​​​ര്‍, ബെ​​​​ല്ലാ​​​​രി​​​​യി​​​​ലെ ജ്വ​​​​ല്ല​​​​റി ഉ​​​​ട​​​​മ ഗോ​​​​വ​​​​ര്‍​ധ​​​​ന്‍, ചെ​​​​ന്നൈ സ്മാ​​​​ര്‍​ട്ട് ക്രി​​​​യേ​​​​ഷ​​​​ന്‍​സ് ഉ​​​​ട​​​​മ പ​​​​ങ്ക​​​​ജ് ഭ​​​​ണ്ഡാ​​​​രി, ദേ​​​​വ​​​​സ്വം ബോ​​​​ര്‍​ഡ് അം​​​​ഗം എ​​​​ന്‍. ​​​​വി​​​​ജ​​​​യ​​​​കു​​​​മാ​​​​ര്‍ എ​​​​ന്നി​​​​വ​​​​ര്‍​ക്ക് സ്വാ​​​​ഭാ​​​​വി​​​​ക ജാ​​​​മ്യ​​​​വും ത​​​​ന്ത്രി ക​​​​ണ്ഠ​​​​​​​​ര് രാ​​​​ജീ​​​​വ​​​​ര്, മു​​​​ന്‍ തി​​​​രു​​​​വാ​​​​ഭ​​​​ര​​​​ണം ക​​​​മ്മീ​​​​ഷ​​​​ണ​​​​ര്‍ കെ.​​​​എ​​​​സ്. ബൈ​​​​ജു എ​​​​ന്നി​​​​വ​​​​ര്‍​ക്ക് സാ​​​​ധാ​​​​ര​​​​ണ ജാ​​​​മ്യ​​​​വു​​​​മാ​​​​ണ് കോ​​​​ട​​​​തി അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​ത്.

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള: നാ​ലു പ്ര​തി​ക​ളു​ടെ റി​മാ​ന്‍​ഡ് നീ​ട്ടി

കൊ​​​ല്ലം: ശ​​​ബ​​​രി​​​മ​​​ല സ്വ​​​ര്‍​ണ​​​ക്കൊ​​​ള്ള കേ​​​സി​​​ല്‍ ത​​​ന്ത്രി ക​​​ണ്ഠ​​​ര് രാ​​​ജീ​​​വ​​​ര് ജ​​​യി​​​ലി​​​ല്‍ തു​​​ട​​​രും. ജാ​​​മ്യ​​​ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തു കൊ​​​ല്ലം വി​​​ജി​​​ല​​​ന്‍​സ് കോ​​​ട​​​തി ഫെ​​​ബ്രു​​​വ​​​രി മൂ​​​ന്നി​​​ലേ​​​ക്കു മാ​​​റ്റി. ക​​​ട്ടി​​​ള പാ​​​ളി കേ​​​സി​​​ലാ​​​ണ് മൂ​​​ന്നാം തീ​​​യ​​​തി വാ​​​ദം കേ​​​ള്‍​ക്കു​​​ക. ദ്വാ​​​ര​​​പാ​​​ല​​​ക ശി​​​ല്‍​പ​​​കേ​​​സി​​​ല്‍ ത​​​ന്ത്രി​​​യു​​​ടെ ജാ​​​മ്യാ​​​പേ​​​ക്ഷ ഇ​​​ന്ന​​​ലെ വി​​​ജി​​​ല​​​ന്‍​സ് കോ​​​ട​​​തി​​​യി​​​ല്‍ സ​​​മ​​​ര്‍​പ്പി​​​ച്ചു. ത​​​ന്ത്രി​​​ക്കാ​​​യി മു​​​തി​​​ര്‍​ന്ന അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ കെ. ​​​രാ​​​മ​​​ന്‍​പി​​​ള്ള ഓ​​​ണ്‍​ലൈ​​​നാ​​​യി ഹാ​​​ജ​​​രാ​​​യി.

ഇ​​​തേ സ​​​മ​​​യം തി​​​രു​​​വാ​​​ഭ​​​ര​​​ണം മു​​​ന്‍ ക​​​മ്മീ​​​ഷ​​​ണ​​​ര്‍ കെ.​​​എ​​​സ്. ബൈ​​​ജു, സ്മാ​​​ര്‍​ട്ട് ക്രി​​​യേ​​​ഷ​​​ന്‍​സ് സി​​​ഇ​​​ഒ പ​​​ങ്ക​​​ജ് ഭ​​​ണ്ഡാ​​​രി, ജ്വ​​​ല്ല​​​റി ഉ​​​ട​​​മ ഗോ​​​വ​​​ര്‍​ധ​​​ന്‍, മു​​​ന്‍ അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​റ്റീ​​​വ് ഓ​​​ഫീ​​​സ​​​ര്‍ ശ്രീ​​​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​രെ 14 ദി​​​വ​​​സ​​​ത്തേ​​​ക്കു​​​കൂ​​​ടി റി​​​മാ​​​ന്‍​ഡ് ചെ​​​യ്തു.

ത​​​ന്നെ മ​​​നഃ​​​പൂ​​​ര്‍​വം കേ​​​സി​​​ല്‍ കു​​​ടു​​​ക്കി​​​യെ​​​ന്നാ​​​ണ് ത​​​ന്ത്രി ഹ​​​ര്‍​ജി​​​യി​​​ല്‍ വാ​​​ദി​​​ച്ച​​​ത്. കേ​​​സി​​​ലെ ഒ​​​ന്നാം പ്ര​​​തി​​​യാ​​​യ ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ന്‍ പോ​​​റ്റി​​​യു​​​മാ​​​യി ത​​​ന്ത്രി ക​​​ണ്ഠ​​​ര് രാ​​​ജീ​​​വ​​​രി​​​ന് അ​​​ടു​​​ത്ത ബ​​​ന്ധ​​​മാ​​​ണ് ഉ​​​ള്ള​​​തെ​​​ന്നും ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യി​​​ല്‍ അ​​​ട​​​ക്കം പ​​​ങ്കു​​​ണ്ടെ​​​ന്നു​​​മാ​​​ണ് പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ച​​​ത്. ര​​​ണ്ടു ത​​​വ​​​ണ പാ​​​ളി​​​ക​​​ള്‍ ക​​​ട​​​ത്തി​​​യ​​​തി​​​ലും ത​​​ന്ത്രി​​​ക്കു പ​​​ങ്കു​​​ണ്ടെ​​​ന്നും ത​​​ന്ത്രി​​​ക്ക് പ്ര​​​തി​​​ക​​​ളു​​​മാ​​​യി സാ​​​മ്പ​​​ത്തി​​​ക ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍ ഉ​​​ണ്ടെ​​​ന്നു​​​മാ​​​ണ് എ​​​സ്ഐ​​​ടി വാ​​​ദം.

ത​​​ന്ത്രി​​​യു​​​ടെ കൈ​​​പ്പ​​​ട പ​​​രി​​​ശോ​​​ധി​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​വും പ്ര​​​ത്യേ​​​ക സം​​​ഘം ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​തി​​​നാ​​​യു​​​ള്ള അ​​​പേ​​​ക്ഷ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം കോ​​​ട​​​തി​​​യി​​​ല്‍ ന​​​ല്‍​കി​​​യി​​​രു​​​ന്നു. ദ്വാ​​​ര​​​പാ​​​ല​​​ക പാ​​​ളി​​​ക​​​ള്‍ പോ​​​റ്റി​​​ക്ക് കൊ​​​ടു​​​ത്തു​​​വി​​​ടാ​​​ന്‍ അ​​​നു​​​വാ​​​ദം ന​​​ല്‍​കി​​​യ​​​തി​​​ലാ​​​ണ് പ​​​രി​​​ശോ​​​ധ​​​ന.

ത​​​ന്ത്രി സ്വ​​​ന്തം കൈ​​​പ്പ​​​ട​​​യി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യം എ​​​ഴു​​​തി ന​​​ല്‍​കി​​​യ​​​തെ​​​ന്ന് ശാ​​​സ്ത്രീ​​​യ​​​മാ​​​യി തെ​​​ളി​​​യി​​​ക്കു​​​ക​​​യാ​​​ണ് അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​ന്‍റെ ല​​​ക്ഷ്യം. അ​​​നു​​​മ​​​തി ല​​​ഭി​​​ച്ചാ​​​ലു​​​ട​​​ന്‍ സാ​​​മ്പി​​​ള്‍ ശേ​​​ഖ​​​രി​​​ക്കു​​​മെ​​​ന്ന് എ​​​സ്‌​​​ഐ​​​ടി വ്യ​​​ക്ത​​​മാ​​​ക്കി.

Kerala

കടകംപള്ളിയെ പിന്തുണച്ച് രാഹുല്‍ ഈശ്വര്‍

തി​​രു​​വ​​ന​​ന്ത​​പു​​രം: ശ​​ബ​​രി​​മ​​ല സ്വ​​ണ​​ക്കൊ​​ള്ള കേ​​സി​​ല്‍ ആ​​രോ​​പ​​ണ​​ങ്ങ​​ള്‍ ഉ​​യ​​ര്‍ന്ന​​തി​​നു പി​​ന്നാ​​ലെ മു​​ന്‍ ദേ​​വ​​സ്വം ​​മ​​ന്ത്രി ക​​ട​​കം​​പ​​ള്ളി സു​​രേ​​ന്ദ്ര​​നെ പി​​ന്തു​​ണ​​ച്ച് ആ​​ക്ടി​​വി​​സ്റ്റ് രാ​​ഹു​​ല്‍ ഈ​​ശ്വ​​ര്‍.

ആ​​രു​​മി​​ല്ലാ​​ത്ത സ​​മ​​യ​​ത്ത് വി​​ശ്വാ​​സി​​ക​​ള്‍ക്കു വേ​​ണ്ടി നി​​ല​​കൊ​​ണ്ട​​ത് ക​​ട​​കം​​പ​​ള്ളി സു​​രേ​​ന്ദ്ര​​നാ​​ണെ​​ന്ന് രാ​​ഹു​​ല്‍ ഈ​​ശ്വ​​ര്‍ പ​​റ​​ഞ്ഞു.

ക​​ട​​കം​​പ​​ള്ളി കു​​റ്റ​​ക്കാ​​ര​​നാ​​ണെ​​ന്ന് വ​​രു​​ത്തി തീ​​ര്‍ക്കാ​​ന്‍ ശ്ര​​മി​​ക്കു​​ന്നു​​വെ​​ന്നും ചി​​ല മു​​ഖ്യ​​ധാ​​രാ മാ​​ധ്യ​​മ​​ങ്ങ​​ള്‍ വ​​ഴി​​യാ​​ണ് ഇ​​ത് ന​​ട​​ക്കു​​ന്ന​​തെ​​ന്നും രാ​​ഹു​​ല്‍ ഈ​​ശ്വ​​ര്‍ ആ​​രോ​​പി​​ച്ചു.

Kerala

സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്: പ്ര​തി​ക​ൾ കൂ​ട്ട​ത്തോ​ടെ പു​റ​ത്തേ​ക്ക്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള കേ​​​സി​​​ൽ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണസം​​​ഘം കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ത്ത​​​തി​​​നെത്തു​​​ട​​​ർ​​​ന്നു പ്ര​​​തി​​​ക​​​ൾ കൂ​​​ട്ട​​​ത്തോ​​​ടെ പു​​​റ​​​ത്തേ​​​ക്ക്. കേ​​​സി​​​ലെ മു​​​ഖ്യ​​​പ്ര​​​തി ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ പോ​​​റ്റി​​​ക്കു പി​​​ന്നാ​​​ലെ മ​​​റ്റൊ​​​രു പ്ര​​​തി​​​യാ​​​യി​​​രു​​​ന്ന ശ​​​ബ​​​രി​​​മ​​​ല മു​​​ൻ അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് ഓ​​​ഫീസ​​​ർ മു​​​രാ​​​രി ബാ​​​ബു​​​വി​​​നു ജാ​​​മ്യം ല​​​ഭി​​​ച്ചു.

മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ൽനി​​​ന്നു​​​ള്ള സ​​​മ്മ​​​ർ​​​ദ​​​ത്തെത്തുട​​​ർ​​​ന്നാ​​​ണ് പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണസം​​​ഘം കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ത്ത​​​തെ​​​ന്നും ഇ​​​താ​​​ണ് പ്ര​​​തി​​​ക​​​ൾ ര​​​ക്ഷ​​​പ്പെ​​​ടാ​​​ൻ ഇ​​​ട​​​യാ​​​ക്കു​​​ന്ന​​​തെ​​​ന്നു​​​മു​​​ള്ള ആ​​​രോ​​​പ​​​ണ​​​വു​​​മാ​​​യി പ്ര​​​തി​​​പ​​​ക്ഷം രം​​​ഗ​​​ത്തെത്തി​​​യ​​​തോടെ ഇ​​​ട​​​ക്കാ​​​ല കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ എ​​​സ്ഐ​​​ടി ന​​​ട​​​പ​​​ടി തു​​​ട​​​ങ്ങി.

ക​​​ട്ടി​​​ള​​​പ്പാ​​​ളി ക​​​ട​​​ത്തു കേ​​​സി​​​ലും ദ്വാ​​​ര​​​പാ​​​ല​​​ക ശി​​​ല്പ​​​ങ്ങ​​​ളി​​​ലെ സ്വ​​​ർ​​​ണ​​​പ്പാ​​​ളി ത​​​ട്ടി​​​ച്ച കേ​​​സി​​​ലും പ്ര​​​തി​​​യാ​​​യ മു​​​രാ​​​രി​​​ ബാ​​​ബു​​​വി​​​നു ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം കോ​​​ട​​​തി ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്നു. ര​​​ണ്ടു കേ​​​സി​​​ലും ജാ​​​മ്യം ല​​​ഭി​​​ച്ച​​​തി​​​നെത്തുട​​​ർ​​​ന്നാണ് മു​​​രാ​​​രി ബാ​​​ബു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ്പെ​​​ഷ​​​ൽ സ​​​ബ് ജ​​​യി​​​ലി​​​ൽനി​​​ന്നു പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ​​​ത്. 90 ദി​​​വ​​​സ​​​ത്തി​​​ന​​​കം കു​​​റ്റ​​​പ​​​ത്രം ന​​​ൽ​​​കാ​​​തിരുന്നതോടെ സ്വാ​​​ഭാ​​​വി​​​ക ജാ​​​മ്യ​​​മ​​​മാ​​​ണ് മു​​​രാ​​​രി ബാ​​​ബു​​​വി​​​നു ല​​​ഭി​​​ച്ച​​​ത്. ഒ​​​രു കേ​​​സി​​​ൽ ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ പോ​​​റ്റി​​​ക്കും ജാ​​​മ്യം ല​​​ഭി​​​ച്ചു.

90 ദി​​​വ​​​സ​​​ത്തി​​​ന​​​കം കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ അ​​​ടു​​​ത്ത കേ​​​സി​​​ലും ഉ​​​ണ്ണി​​​ക്കൃഷ്ണ​​​ൻ പോ​​​റ്റി​​​ക്കു ജാ​​​മ്യം ല​​​ഭി​​​ക്കും. ഇ​​​ട​​​ക്കാ​​​ല കു​​​റ്റ​​​പ​​​ത്രം പോ​​​ലും സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ത്ത​​​ത് കു​​​റ്റ​​​വാ​​​ളി​​​ക​​​ൾ ജ​​​യി​​​ലി​​​ൽനി​​​ന്നു പു​​​റ​​​ത്തി​​​റ​​​ങ്ങു​​​ന്ന​​​തി​​​ന് കാ​​​ര​​​ണ​​​മാ​​​കും.

അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ റ​​​ഡാ​​​റി​​​ൽ നി​​​ൽ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും അ​​​റ​​​സ്റ്റ് ചെ​​​യ്യാ​​​പ്പെ​​​ട്ടാ​​​ലു​​​ട​​​ൻ ജാ​​​മ്യം കി​​​ട്ടു​​​ന്ന​​​തി​​​ന്, മു​​​ഖ്യ​​​പ്ര​​​തി​​​ക​​​ൾ​​​ക്ക് ജാ​​​മ്യം ല​​​ഭി​​​ക്കു​​​ന്ന​​​തു കാ​​​ര​​​ണ​​​മാ​​​കു​​​മെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി.​​​സ​​​തീ​​​ശ​​​ൻ ആ​​​രോ​​​പി​​​ച്ചു. എ​​​സ്ഐ​​​ടി​​​ക്കുമേ​​​ൽ ശ​​​ക്ത​​​മാ​​​യ സ​​​മ്മ​​​ർ​​​ദം മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് ചെ​​​ലു​​​ത്തു​​​ക​​​യാ​​​ണെ​​​ന്ന പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ ആ​​​രോ​​​പ​​​ണം പി​​​ന്നീ​​​ടു കോ​​​ട​​​തി​​​യും ശ​​​രി​​​വ​​​ച്ചി​​​രു​​​ന്നു.

കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​ൽ എ​​​സ്ഐ​​​ടി വീ​​​ഴ്ച വ​​​രു​​​ത്തി. ന​​​ഷ്ട​​​പ്പെ​​​ട്ട സ്വ​​​ർ​​​ണ​​​മോ ദ്വാ​​​ര​​​പാ​​​ല​​​ക ശി​​​ല്പ​​​മോ ഇ​​​തു​​​വ​​​രെ ക​​​ണ്ടെ​​​ടു​​​ത്തി​​​ട്ടി​​​ല്ല. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ കു​​​റ്റ​​​വാ​​​ളി​​​ക​​​ൾ പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യാ​​​ൽ തെ​​​ളി​​​വ് ന​​​ശി​​​പ്പി​​​ക്കാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തുകൊ​​​ണ്ടാ​​​ണ് കോ​​​ട​​​തി പ്ര​​​തി​​​ക​​​ൾ​​​ക്ക് ജാ​​​മ്യം നി​​​ഷേ​​​ധി​​​ച്ച​​​ത്.

പാ​​​ർ​​​ട്ടി സം​​​ര​​​ക്ഷി​​​ക്കു​​​ന്ന പ്ര​​​തി​​​ക​​​ൾ​​​ക്കു ജാ​​​മ്യം കി​​​ട്ടാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സ്വാ​​​ഭാ​​​വി​​​ക ജാ​​​മ്യം ല​​​ഭി​​​ക്കു​​​ന്ന അ​​​വ​​​സ്ഥ എ​​​സ്ഐ​​​ടി ഉ​​​ണ്ടാ​​​ക്കാ​​​ൻ പാ​​​ടി​​​ല്ലാ​​​യി​​​രു​​​ന്നു. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് ന​​​ട​​​ത്തി​​​യ സ​​​മ്മ​​​ർ​​​ദ​​​ത്തെത്തുട​​​ർ​​​ന്നാ​​​ണ് എ​​​സ്ഐ​​​ടി കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ക്കാ​​​തി​​​രു​​​ന്ന​​​തെ​​​ന്നാ​​​ണ് പ്ര​​​തി​​​പ​​​ക്ഷം ക​​​രു​​​തു​​​ന്ന​​​ത്.

ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ ന​​​ൽ​​​കി​​​യ മാ​​​ന​​​ന​​​ഷ്ടക്കേസി​​​ൽ നി​​​ല​​​പാ​​​ട് മാ​​​റ്റി​​​യെ​​​ന്ന വാ​​​ർ​​​ത്ത സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന തെ​​​റ്റാ​​​യ പ്ര​​​ച​​​ര​​​ണ​​​മാ​​​ണെ​​ന്ന് വി.​​ഡി. സ​​തീ​​ശ​​ൻ വ്യ​​ക്ത​​മാ​​ക്കി. ഇ​​​ക്കാ​​​ര്യം കോ​​​ട​​​തി​​​യു​​​ടെ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ടു​​​ത്തും. ദ്വാ​​​ര​​​പാ​​​ല​​​ക ശി​​​ല്പം ഏ​​​ത് കോ​​​ടീ​​​ശ്വ​​​ര​​​നാ​​​ണ് വി​​​റ്റ​​​തെ​​​ന്ന് അ​​​ന്ന​​​ത്തെ ദേ​​​വ​​​സ്വം മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ പ​​​റ​​​യ​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​തി​​​നാ​​​ണ് തനി​​​ക്കെ​​​തി​​​രേ കേ​​​സ് കൊ​​​ടു​​​ത്ത​​​ത്.

ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ ഉ​​​റ​​​ച്ചു നി​​​ൽ​​​ക്കു​​​ന്നു എ​​​ന്നാ​​​ണ് ക​​​ട​​​കം​​​പ​​​ള്ളി ന​​​ൽ​​​കി​​​യ നോ​​​ട്ടീ​​​സി​​​ന് മ​​​റു​​​പ​​​ടി ന​​​ൽ​​​കി​​​യ​​​ത്. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് സ്ത്യ​​​വാ​​​ങ്മൂ​​​ല​​​വും ഹാ​​​ജ​​​രാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

നോ​​​ട്ടീ​​​സി​​​ലും സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​ത്തി​​​ലും പ​​​റ​​​ഞ്ഞ​​​തി​​​ൽനി​​​ന്നു മാ​​​റി എ​​​ങ്ങ​​​നെ​​​യാ​​​ണ് വാ​​​ദ​​​ത്തി​​​ൽ സം​​​സാ​​​രി​​​ക്കു​​​ന്ന​​​ത്? എ​​​ങ്ങ​​​നെ​​​യാ​​​ണ് കോ​​​ട​​​തി​​​യി​​​ൽ മ​​​ല​​​ക്കം മ​​​റി​​​യു​​​ന്ന​​​തെ​​​ന്നും സ​​​തീ​​​ശ​​​ൻ ചോ​​​ദി​​​ച്ചു.

Kerala

മു​​​​രാ​​​​രി ബാ​​​​ബു​​​​വി​​​​നെ ചോ​​​​ദ്യംചെ​​​​യ്യാ​​​​ന്‍ ഇ​​​​ഡി

കൊ​​​​ച്ചി: ശ​​​​ബ​​​​രി​​​​മ​​​​ല സ്വ​​​​ര്‍ണ​​​​ക്കൊ​​​​ള്ള കേ​​​​സി​​​​ല്‍ തി​​​​രു​​​​വി​​​​താം​​​​കൂ​​​​ര്‍ ദേ​​​​വ​​​​സ്വം ബോ​​​​ര്‍ഡ് മു​​​​ന്‍ അ​​​​ഡ്മി​​​​നി​​​​സ്‌​​​​ട്രേ​​​​റ്റീ​​​​വ് ഓ​​​​ഫീ​​​​സ​​​​ര്‍ മു​​​​രാ​​​​രി ബാ​​​​ബു​​​​വി​​​​നെ ചോ​​​​ദ്യം ചെ​​​​യ്യാ​​​​നൊ​​​​രു​​​​ങ്ങി എ​​​​ന്‍ഫോ​​​​ഴ്‌​​​​സ്‌​​​​മെ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്‌​​ട​​റേ​​​​റ്റ് (ഇ​​​​ഡി). എ​​​​സ്‌​​​​ഐ​​​​ടി ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്ത കേ​​​​സി​​​​ല്‍ മു​​​​രാ​​​​രി ബാ​​​​ബു​​​​വി​​​​ന് ജാ​​​​മ്യം ല​​​​ഭി​​​​ച്ച​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് ഇ​​​​ഡി നീ​​​​ക്കം. ഉ​​​​ട​​​​ന്‍ സ​​​​മ​​​​ന്‍സ് ന​​​​ല്‍കും.

ഇ​​​​ഡി ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്ത കേ​​​​സി​​​​ല്‍ മു​​​​രാ​​​​രി ബാ​​​​ബു​​​​വി​​​​ന്‍റെ സ്വ​​​​ത്തു​​​​ക്ക​​​​ള്‍ ക​​​​ണ്ടു​​​​കെ​​​​ട്ടാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണ്. മു​​​​രാ​​​​രി ബാ​​​​ബു​​​​വാ​​​​ണ് ദേ​​​​വ​​​​സ്വം രേ​​​​ഖ​​​​ക​​​​ളി​​​​ല്‍ സ്വ​​​​ര്‍ണം ചെ​​​​മ്പാ​​​​ണെന്നു രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. ഇ​​​​തി​​​​ന്‍റെ രേ​​​​ഖ​​​​ക​​​​ള്‍ ഇ​​​​ഡി ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം ഇ​​​​യാ​​​​ളു​​​​ടെ വീ​​​​ട്ടി​​​​ല്‍നി​​​​ന്ന് ക​​​​ണ്ടെ​​​​ടു​​​​ത്തി​​​​രു​​​​ന്നു. 13 മ​​​​ണി​​​​ക്കൂ​​​​റോ​​​​ളം നീ​​​​ണ്ട പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യാ​​​​ണ് ഇ​​​​ഡി സം​​​​ഘം ഇ​​​​വി​​​​ടെ ന​​​​ട​​​​ത്തി​​​​യ​​​​ത്.

ദ്വാ​​​​ര​​​​പാ​​​​ല​​​​ക വി​​​​ഗ്ര​​​​ഹ​​​​ ഘ​​​​ട​​​​ക​​​​ങ്ങ​​​​ള്‍, പീ​​​​ഠ​​​​ങ്ങ​​​​ള്‍, ശ്രീ​​​​കോ​​​​വി​​​​ലി​​​​ന്‍റെ വാ​​​​തി​​​​ല്‍ ഫ്രെ​​​​യിം​​​​പാ​​​​ന​​​​ലു​​​​ക​​​​ള്‍ എ​​​​ന്നി​​​​വ​​​​യു​​​​ള്‍പ്പെ​​​​ടെ ക്ഷേ​​​​ത്ര​​​​ത്തി​​​​ലെ പ​​​​വി​​​​ത്ര​​​​മാ​​​​യ സ്വ​​​​ര്‍ണം പൂ​​​​ശി​​​​യ വ​​​​സ്തു​​​​ക്ക​​​​ള്‍ ഔ​​​​ദ്യോ​​​​ഗി​​​​ക രേ​​​​ഖ​​​​ക​​​​ളി​​​​ല്‍ വെ​​​​റും ചെ​​​​മ്പ് ത​​​​കി​​​​ടു​​​​ക​​​​ളാ​​​​ണെ​​​​ന്ന് മ​​​​നഃ​​​​പൂ​​​​ര്‍വം തെ​​​​റ്റാ​​​​യി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യെ​​​​ന്നാ​​​​ണ് ഇ​​​​ഡി​​​​യു​​​​ടെ ക​​​​ണ്ടെ​​​​ത്ത​​​​ല്‍. കേ​​​​സി​​​​ലെ മ​​​​റ്റു പ്ര​​​​തി​​​​ക​​​​ളെ​​​​യും ചോ​​​​ദ്യം ചെ​​​​യ്യാ​​​​നു​​​​ള്ള നീ​​​​ക്ക​​​​ത്തി​​​​ലാ​​​​ണ് ഇ​​​​ഡി.

Kerala

സ്വ​​​​ര്‍​ണക്കൊള്ളയിൽ പോറ്റിക്ക് ജാമ്യം; ക​​​​ട്ടി​​​​ളപ്പാ​​​​ളി കേ​​​​സി​​​ൽ അകത്ത്

കൊ​​​​ല്ലം: ശ​​​​ബ​​​​രി​​​​മ​​​​ല സ്വ​​​​ര്‍​ണ​​​​ക്കൊ​​​​ള്ള​​​​യി​​​​ലെ മു​​​​ഖ്യ​​​​പ്ര​​​​തി ഉ​​​​ണ്ണി​​​​കൃ​​​​ഷ്ണ​​​​ന്‍ പോ​​​​റ്റി​​​​ക്ക് ക്ഷേ​​​​ത്ര​​​​ത്തി​​​​ലെ ദ്വാ​​​​ര​​​​പാ​​​​ല​​​​ക ശി​​​​ല്‍​പ​​​​ങ്ങ​​​​ളി​​​​ലെ സ്വ​​​​ര്‍​ണം അ​​​​പ​​​​ഹ​​​​രി​​​​ച്ച ആ​​​​ദ്യ കേ​​​​സി​​​​ല്‍ സ്വാ​​​​ഭാ​​​​വി​​​​ക ജാ​​​​മ്യം.

കൊ​​​​ല്ലം വി​​​​ജി​​​​ല​​​​ന്‍​സ് കോ​​​​ട​​​​തി​​​​യി​​​​ല്‍ സ​​​​മ​​​​ര്‍​പ്പി​​​​ച്ച ജാ​​​​മ്യഹ​​​​ർ​​​​ജി​​​​യി​​​​ല്‍​ വാ​​​​ദം കേ​​​​ട്ടശേ​​​​ഷം നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ സ്വാ​​​​ഭാ​​​​വി​​​​ക ന​​​​ട​​​​പ​​​​ടിക്ര​​​​മ​​​​മെ​​​​ന്ന നി​​​​ല​​​​യി​​​​ലാ​​​​ണ് ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​ത്. 2025 ഒ​​​​ക്ടോ​​​​ബ​​​​ര്‍ 17നാ​​​​ണ് പോ​​​​റ്റി​​​​യെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. അ​​​​റ​​​​സ്റ്റി​​​​ലാ​​​​യി 90 ദി​​​​വ​​​​സം ക​​​​ഴി​​​​ഞ്ഞി​​​​ട്ടും പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണസം​​​​ഘം കു​​​​റ്റ​​​​പ​​​​ത്രം സ​​​​മ​​​​ര്‍​പ്പി​​​​ക്കാ​​​​ത്ത​​​​തു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​യി​​​​രു​​​​ന്നു ഉ​​​​ണ്ണി​​​​കൃ​​​​ഷ്ണ​​​​ന്‍ പോ​​​​റ്റി ജാ​​​​മ്യ​​​​ഹ​​​​ർ​​​​ജി ന​​​​ല്‍​കി​​​​യി​​​​രു​​​​ന്ന​​​​ത്.

റി​​​​മാ​​​​ന്‍​ഡ് കാ​​​​ലാ​​​​വ​​​​ധി 90 ദി​​​​വ​​​​സം ക​​​​ഴി​​​​ഞ്ഞി​​​​ട്ടും അ​​​​ന്വേ​​​​ഷ​​​​ണ സം​​​​ഘം കു​​​​റ്റ​​​​പ​​​​ത്രം സ​​​​മ​​​​ര്‍​പ്പി​​​​ച്ചി​​​​ല്ലെ​​​​ങ്കി​​​​ല്‍ സ്വാ​​​​ഭാ​​​​വി​​​​ക ജാ​​​​മ്യ​​​​ത്തി​​​​ന് അ​​​​ര്‍​ഹ​​​​ത ഉ​​​​ണ്ടെ​​​​ന്നു പ്ര​​​​തി​​​​ഭാ​​​​ഗം വാ​​​​ദി​​​​ച്ചു. എ​​​​ന്തുകൊ​​​​ണ്ടാ​​​​ണ് കു​​​​റ്റ​​​​പ​​​​ത്രം സ​​​​മ​​​​ര്‍​പ്പി​​​​ക്കാ​​​​ത്ത​​​​തെ​​​​ന്നു കോ​​​​ട​​​​തി ചോ​​​​ദി​​​​ച്ചു. കൂ​​​​ടു​​​​ത​​​​ല്‍ പേ​​​​രെ ചോ​​​​ദ്യം ചെ​​​​യ്യാ​​​​ന്‍ ഉ​​​​ണ്ടെ​​​​ന്നും വി​​​​ശ​​​​ദ​​​​മാ​​​​യ കു​​​​റ്റ​​​​പ​​​​ത്രം സ​​​​മ​​​​ര്‍​പ്പി​​​​ക്കു​​​​മെ​​​​ന്നും പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ന്‍ കോ​​​​ട​​​​തി​​​​യി​​​​ല്‍ പ​​​​റ​​​​ഞ്ഞു. പ്ര​​​​തി​​​​ക്കു സ്വാ​​​​ഭാ​​​​വി​​​​ക ജാ​​​​മ്യം ന​​​​ല്‍​കി​​​​യാ​​​​ല്‍ ക​​​​ര്‍​ശ​​​​ന ഉ​​​​പാ​​​​ധി​​​​ക​​​​ള്‍ വേ​​​​ണ​​​​മെ​​​​ന്നു പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ന്‍ വാ​​​​ദി​​​​ച്ചു. ഈ ​​​​വാ​​​​ദം അം​​​​ഗീ​​​​ക​​​​രി​​​​ച്ച കോ​​​​ട​​​​തി ക​​​​ര്‍​ശ​​​​ന ഉ​​​​പാ​​​​ധി​​​​ക​​​​ളോ​​​​ടെ​​​​യാ​​​​ണ് ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​ത്.

പ​​​​ത്ത​​​​നം​​​​തി​​​​ട്ട ജി​​​​ല്ല​​​​യി​​​​ല്‍ പ്ര​​​​വേ​​​​ശി​​​​ക്ക​​​​രു​​​​തെ​​​​ന്നും കേ​​​​ര​​​​ളം വി​​​​ട്ടു പോ​​​​ക​​​​രു​​​​തെ​​​​ന്നും സാ​​​​ക്ഷി​​​​ക​​​​ളെ സ്വാ​​​​ധീ​​​​നി​​​​ക്ക​​​​രു​​​​ത​​​​ന്നും തെ​​​​ളി​​​​വ് ന​​​​ശി​​​​പ്പി​​​​ക്ക​​​​രു​​​​തെ​​​​ന്നും പാ​​​​സ്‌​​​​പോ​​​​ര്‍​ട്ട് ഹാ​​​​ജ​​​​രാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും ജാ​​​​മ്യ​​​​വ്യ​​​​വ​​​​സ്ഥ​​​​യി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു. അ​​​​ന്വേ​​​​ഷ​​​​ണസം​​​​ഘം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന സ​​​​മ​​​​യ​​​​ത്ത് ഹാ​​​​ജ​​​​രാ​​​​ക​​​​ണ​​​​മെ​​​​ന്നും എ​​​​ല്ലാ ചൊ​​​​വ്വാ​​​​ഴ്ച​​​​യും അ​​​​ന്വേ​​​​ഷ​​​​ണ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നു മു​​​​മ്പി​​​​ല്‍ ഹാ​​​​ജ​​​​രാ​​​​ക​​​​ണ​​​​മെ​​​​ന്നും അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തെ പ്ര​​​​തി​​​​കൂ​​​​ല​​​​മാ​​​​യി ബാ​​​​ധി​​​​ക്കു​​​​ന്ന ഒ​​​​ന്നും ചെ​​​​യ്യ​​​​രു​​​​തെ​​​​ന്നും ജാ​​​​മ്യ​​​​വ്യ​​​​വ​​​​സ്ഥ​​​​യി​​​​ലു​​​​ണ്ട്.

അ​​​​തേ സ​​​​മ​​​​യം, ക​​​​ട്ടി​​​​ള​​​​പ്പാ​​​​ളി​​​​യി​​​​ലെ സ്വ​​​​ര്‍​ണം അ​​​​പ​​​​ഹ​​​​രി​​​​ച്ച കേ​​​​സി​​​​ല്‍ റി​​​​മാ​​​​ന്‍​ഡ് തു​​​​ട​​​​രു​​​​ന്ന​​​​തി​​​​നാ​​​​ല്‍ പോ​​​​റ്റി ജ​​​​യി​​​​ലി​​​​ല്‍ തു​​​​ട​​​​രും. ര​​​​ണ്ടാം കേ​​​​സി​​​​ല്‍ 90 ദി​​​​വ​​​​സം തി​​​​ക​​​​യാ​​​​ന്‍ ഇ​​​​നി​​​​യും മൂ​​​​ന്നാ​​​​ഴ്ചകൂ​​​​ടി​​​​യു​​​​ണ്ട്. ഇ​​​​തി​​​​നി​​​​ട​​​​യി​​​​ല്‍ ഇ​​​​ട​​​​ക്കാ​​​​ല കു​​​​റ്റ​​​​പ​​​​ത്രം സ​​​​മ​​​​ര്‍​പ്പി​​​​ക്കാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​യി​​​​ലേ​​​​ക്കാ​​​​ണ് പ്ര​​​​ത്യേ​​​​ക സം​​​​ഘം ഒ​​​​രു​​​​ങ്ങു​​​​ന്ന​​​​ത്. ഇ​​​​ട​​​​ക്കാ​​​​ല കു​​​​റ്റ​​​​പ​​​​ത്രം സ​​​​മ​​​​ര്‍​പ്പി​​​​ച്ചി​​​​ല്ലെ​​​​ങ്കി​​​​ല്‍ പോ​​​​റ്റി ഉ​​​​ള്‍പ്പെ​​​​ടെ​​​​യു​​​​ള്ള പ്ര​​​​തി​​​​ക​​​​ള്‍​ക്ക് ജാ​​​​മ്യം ല​​​​ഭി​​​​ച്ചേ​​​​ക്കു​​​​മെ​​​​ന്ന് എ​​​​സ്ഐ​​​​ടി ഹൈ​​​​ക്കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ക്കും. കേ​​​​സി​​​​ല്‍ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ പ്ര​​​​തി​​​​ക​​​​ള്‍​ക്കു വി​​​​വി​​​​ധ ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് അ​​​​റ​​​​സ്റ്റ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള​​​​ത്.

കേ​​​​സി​​​​ല്‍ കു​​​​റ്റ​​​​പ​​​​ത്രം ന​​​​ല്‍​കാ​​​​നി​​​​രി​​​​ക്കെ​​​​യാ​​​​ണ് അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​നാ​​​​യി കോ​​​​ട​​​​തി സ​​​​മ​​​​യം നീ​​​​ട്ടിന​​​​ല്‍​കി​​​​യ​​​​തെ​​​​ന്നാ​​​​ണ് കു​​​​റ്റ​​​​പ​​​​ത്രം കോ​​​​ട​​​​തി​​​​യി​​​​ല്‍ ന​​​​ല്‍​കാ​​​​ന്‍ താ​​​​മ​​​​സി​​​​ച്ച​​​​തി​​​​ല്‍ അ​​​​ന്വേ​​​​ഷ​​​​ണ സം​​​​ഘ​​​​ത്തി​​​​ന്‍റെ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം. കു​​​​ടു​​​​ത​​​​ലാ​​​​യി ക​​​​ണ്ടെ​​​​ത്തി​​​​യ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ കൂ​​​​ടി അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ അ​​​​നു​​​​മ​​​​തി​​​​യോ​​​​ടെ ഇ​​​​ട​​​​ക്കാ​​​​ല കു​​​​റ്റ​​​​പ​​​​ത്രം ഉ​​​​ട​​​​ന്‍ എ​​​​സ്ഐ​​​​ടി കൊ​​​​ല്ലം വി​​​​ജി​​​​ല​​​​ന്‍​സ് കോ​​​​ട​​​​തി​​​​യി​​​​ല്‍ സ​​​​മ​​​​ര്‍​പ്പി​​​​ക്കും.

അ​​​​തേസ​​​​മ​​​​യം,തി​​​​രു​​​​വി​​​​താം​​​​കൂ​​​​ർ ദേ​​​​വ​​​​സ്വം ബോ​​​​ർ​​​​ഡ് മു​​​​ൻ അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​റ്റീ​​​​വ് ഓ​​​​ഫീ​​​​സ​​​​ർ മു​​​​രാ​​​​രി ബാ​​​​ബു​​​​വി​​​​ന്‍റെ ജാ​​​​മ്യാ​​​​പേ​​​​ക്ഷ​​​​യും ഇ​​​​ന്ന​​​​ലെ കൊ​​​​ല്ലം വി​​​​ജി​​​​ല​​​​ൻ​​​​സ് കോ​​​​ട​​​​തി പ​​​​രി​​​​ഗ​​​​ണി​​​​ച്ചു. ര​​​​ണ്ടു കേ​​​​സി​​​​ലും പ്ര​​​​തി​​​​ചേ​​​​ർ​​​​ത്ത മു​​​​രാ​​​​രി ബാ​​​​ബു​​​​വി​​​​നെ ഒ​​​​ക്ടോ​​​​ബ​​​​ർ 23നാ​​​​ണ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത് 90 ദി​​​​വ​​​​സം പൂ​​​​ർ​​​​ത്തി​​​​യാ​​​​യി​​​​ട്ടും ഇ​​​​തു​​​​വ​​​​രെ അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘം കു​​​​റ്റ​​​​പ​​​​ത്രം സ​​​​മ​​​​ർ​​​​പ്പി​​​​ച്ചി​​​​ട്ടി​​​​ല്ലാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ഇ​​​​ന്ന​​​​ലെ മു​​​​രാ​​​​രി ബാ​​​​ബു ജാ​​​​മ്യാ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ച്ചു.

വി​​​​ജി​​​​ല​​​​ൻ​​​​സ് കോ​​​​ട​​​​തി​​​​യി​​​​ൽ ഹാ​​​​ജ​​​​രാ​​​​ക്കി​​​​യ ഉ​​​​ണ്ണി​​​​കൃ​​​​ഷ്ണ​​​​ൻ പോ​​​​റ്റി​​​​യെ​​​​യും മു​​​​രാ​​​​രി ബാ​​​​ബു​​​​വി​​​​നെ​​​​യും കോ​​​​ട​​​​തി ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ​​​​ക്കു​​​​ശേ​​​​ഷം തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തേ​​​​ക്കു കൊ​​​​ണ്ടു​​​​പോ​​​​യി. അ​​​​തി​​​​നി​​​​ടെ ത​​​​ന്ത്രി ക​​​​ണ്ഠ​​​​ര​​​​രെ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ല്‍ വേ​​​​ണ​​​​മെ​​​​ന്ന എ​​​​സ്ഐ​​​​ടി​​​​യു​​​​ടെ അ​​​​പേ​​​​ക്ഷ​​​​യും ത​​​​ന്ത്രി ന​​​​ല്‍​കി​​​​യ ജാ​​​​മ്യ​​​​പേ​​​​ക്ഷ​​​​യും ഇ​​​​ന്നു പ​​​​രി​​​​ഗ​​​​ണി​​​​ക്കും.

Kerala

ശബരിമല സ്വർണക്കടത്ത്; സ്വ​​​​ർ​​​​ണ​ക്കൊ​​​​ടി​​​​മ​​​​ര ന​​​​വീ​​​​ക​​​​ര​​​​ണ​​​​വും വാ​​​​ജിവാ​​​​ഹ​​​​നം കാ​​​​ണാ​​​​താ​​​​യ​​​​തും അ​​​​ന്വേ​​​​ഷി​​​​ക്കു​​​​ന്നു

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: തി​​​​രു​​​​വി​​​​താം​​​​കൂ​​​​ർ ദേ​​​​വ​​​​സ്വം ബോ​​​​ർ​​​​ഡി​​​​ൽ കോ​​​​ണ്‍​ഗ്ര​​​​സ് പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളു​​​​ടെ കാ​​​​ല​​​​ത്തു ന​​​​ട​​​​ന്ന ശ​​​​ബ​​​​രി​​​​മ​​​​ല സ്വ​​​​ർ​​​​ണ​ക്കൊ​​​​ടി​​​​മ​​​​ര ന​​​​വീ​​​​ക​​​​ര​​​​ണ​​​​വും വാ​​​​ജിവാ​​​​ഹ​​​​നം കാ​​​​ണാ​​​​താ​​​​യ​​​​തു​​​​മാ​​​​യ സം​​​​ഭ​​​​വ​​​​ങ്ങ​​​​ൾ അ​​​​ന്വേ​​​​ഷി​​​​ക്കു​​​​ന്നു.

2017ൽ ​​​​കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​താ​​​​വ് പ്ര​​​​യാ​​​​ർ ഗോ​​​​പാ​​​​ല​​​​കൃ​​​​ഷ്ണ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി​​​​രു​​​​ന്ന ബോ​​​​ർ​​​​ഡി​​​​ന്‍റെ കാ​​​​ല​​​​ത്തെ സ്വ​​​​ർ​​​​ണ​​​​ക്കൊ​​​​ടി​​​​മ​​​​ര ന​​​​വീ​​​​ക​​​​ര​​​​ണ​​​​വും ഇ​​​​തി​​​​ലെ വാ​​​​ജി​​​​വാ​​​​ഹ​​​​നം ഇ​​​​പ്പോ​​​​ൾ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ ത​​​​ന്ത്രി ക​​​​ണ്ഠ​​​​ര് രാ​​​​ജീ​​​​വ​​​​രു​​​​ടെ വീ​​​​ട്ടി​​​​ലേ​​​​ക്കു കൊ​​​​ണ്ടു​​​​പോ​​​​യ സം​​​​ഭ​​​​വ​​​​വും അ​​​​ന്വേ​​​​ഷ​​​​ണ​​​പ​​​​രി​​​​ധി​​​​യി​​​​ൽ കൊ​​​​ണ്ടു​​​​വ​​​​രാ​​​​നാ​​​​ണു നീ​​​​ക്കം.

ക്ഷേ​​​​ത്ര​​​സ്വ​​​​ത്തു​​​​ക്ക​​​​ൾ പു​​​​തു​​​​ക്കു​​​​ന്പോ​​​​ൾ പ​​​​ഴ​​​​യ സാ​​​​ധ​​​​ന​​​​ങ്ങ​​​​ൾ ദേ​​​​വ​​​​സ്വം സ്വ​​​​ത്താ​​​​യി സൂ​​​​ക്ഷി​​​​ക്ക​​​​ണ​​​​മെ​​​​ന്ന 2012ലെ ​​​​ദേ​​​​വ​​​​സ്വം ക​​​​മ്മീ​​​​ഷ​​​​ണ​​​​റു​​​​ടെ ഉ​​​​ത്ത​​​​ര​​​​വ് മ​​​​റി​​​​ക​​​​ട​​​​ന്ന് വാ​​​​ജി​​​​വാ​​​​ഹ​​​​നം ത​​​​ന്ത്രി ക​​​​ണ​​​​ഠ​​​​ര് രാ​​​​ജീ​​​​വ​​​​ർ​​​​ക്കു ന​​​​ൽ​​​​കി​​​​യ ന​​​​ട​​​​പ​​​​ടി​​​​യാ​​​​ണ് പ്ര​​​​ധാ​​​​ന​​​​മാ​​​​യി അ​​​​ന്വേ​​​​ഷി​​​​ക്കു​​​​ന്ന​​​​ത്.

വാ​​​​ജി​​​​വാ​​​​ഹ​​​​നം ത​​​​ന്ത്രി​​​​ക്ക് അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ട​​​​താ​​​​ണെ​​​​ന്നു പ​​​​റ​​​​ഞ്ഞ് കൊ​​​​ടി​​​​മ​​​​ര ന​​​​വീ​​​​ക​​​​ര​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​പ്പോ​​​​ൾ ത​​​​ന്ത്രി കൊ​​​​ണ്ടു​​​​പോ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നാ​​​​ണ് അ​​​​ന്ന് ദേ​​​​വ​​​​സ്വം ബോ​​​​ർ​​​​ഡ് അം​​​​ഗ​​​​മാ​​​​യി​​​​രു​​​​ന്ന അ​​​​ജ​​​​യ് ത​​​​റ​​​​യി​​​​ൽ പ​​​​റ​​​​യു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ, പ​​​​ഴ​​​​യ ക്ഷേ​​​​ത്ര​​​സ്വ​​​​ത്തു​​​​ക്ക​​​​ൾ ദേ​​​​വ​​​​സ്വം സ്വ​​​​ത്താ​​​​യി സൂ​​​​ക്ഷി​​​​ക്ക​​​​ണ​​​​മെ​​​​ന്ന സ​​​​ർ​​​​ക്കു​​​​ല​​​​റു​​​​ണ്ടാ​​​​യി​​​​ട്ടും ഇ​​​​തു മ​​​​റി​​​​ക​​​​ട​​​​ന്ന് ഭ​​​​ര​​​​ണ​​​​സ​​​​മി​​​​തി ത​​​​ന്ത്രി​​​​ക്കു ന​​​​ൽ​​​​കി​​​​യ​​​​തി​​​​ലാ​​​​കും പ്ര​​​​ധാ​​​​ന അ​​​​ന്വേ​​​​ഷ​​​​ണം.

വാ​​​​ജി​​​വാ​​​​ഹ​​​​നം ത​​​​ന്ത്രി ആ​​​​ന്ധ്ര​​​​യി​​​​ലെ ഒ​​​​രു ഭ​​​​ക്ത​​​​ന് ല​​​​ക്ഷ​​​​ങ്ങ​​​​ൾ​​​​ക്കു വി​​​​ല്​​​​പ​​​​ന ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്ന​​​​താ​​​​യും ശ​​​​ബ​​​​രി​​​​മ​​​​ല സ്വ​​​​ർ​​​​ണ​​​​ക്കൊ​​​​ള്ള അ​​​​ന്വേ​​​​ഷ​​​​ണം തു​​​​ട​​​​ങ്ങി​​​​യ​​​​തി​​​​നു​​​പി​​​​ന്നാ​​​​ലെ ത​​​​ന്ത്രി ഇ​​​​തു തി​​​​രി​​​​കെ വാ​​​​ങ്ങു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നു​​​​മാ​​​​ണ് പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണ​​​സം​​​​ഘ​​​​ത്തി​​​​ന്‍റെ നി​​​​ഗ​​​​മ​​​​നം. വാ​​​​ജി​​​​വാ​​​​ഹ​​​​നം പി​​​​ന്നീ​​​​ട് ത​​​​ന്ത്രി​​​​യു​​​​ടെ വീ​​​​ട്ടി​​​​ൽ​​​നി​​​​ന്ന് പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തി​​​​രു​​​​ന്നു. 15 കി​​​​ലോ​​​​യോ​​​​ളം വ​​​​രു​​​​ന്ന പ​​​​ഞ്ച​​​​ലോ​​​​ഹ​​​​ത്തി​​​​ൽ നി​​​​ർ​​​​മി​​​​ച്ച വാ​​​​ജി​​​​വാ​​​​ഹ​​​​നം ത​​​​ങ്കം പൊ​​​​തി​​​​ഞ്ഞ​​​​തെ​​​​ന്നാ​​​​ണു രേ​​​​ഖ.

കൊ​​​​ടി​​​​മ​​​​ര​​​​ത്തി​​​​ന് ന​​​​വീ​​​​ക​​​​ര​​​​ണം ആ​​​​വ​​​​ശ്യ​​​​മു​​​​ണ്ടെ​​​​ന്നു ത​​​​ന്ത്രി പ​​​​റ​​​​ഞ്ഞ​​​​തി​​​​നെ​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് 2017ൽ ​​​​ന​​​​വീ​​​​ക​​​​ര​​​​ണ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ലേ​​​​ക്കു ക​​​​ട​​​​ന്ന​​​​ത്. കൊ​​​​ടി​​​​മ​​​​രം പൊ​​​​തി​​​​ഞ്ഞ സ്വ​​​​ർ​​​​ണ​​​​വും കാ​​​​ണാ​​​​നി​​​​ല്ലെ​​​​ന്ന് ആ​​​​രോ​​​​പ​​​​ണം ഉ​​​​യ​​​​ർ​​​​ന്നി​​​​രു​​​​ന്നു. കൊ​​​​ടി​​​​മ​​​​ര​​​​ത്തി​​​​നു​​​ചു​​​​റ്റു​​​​മു​​​​ള്ള അ​​​​ഷ്‌​​​ട​​​ദി​​​​ക് പാ​​​​ല​​​​ക​​​​ർ, സ്വ​​​​ർ​​​​ണപ്പ​​​​റ​​​​ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യും ക​​​​ണ്ടെ​​​​ത്തേ​​​​ണ്ട​​​​തു​​​​ണ്ട്. ഇ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടെ​​​​ല്ലാം അ​​​​ന്വേ​​​​ഷ​​​​ണം വ​​​​രു​​​​മെ​​​​ന്നാ​​​​ണു സൂ​​​​ച​​​​ന.

അ​​​​തി​​​​നി​​​​ടെ, ശ​​​​ബ​​​​രി​​​​മ​​​​ല സ്വ​​​​ർ​​​​ണ​​​​ക്കൊ​​​​ള്ള​​​​ക്കേ​​​​സി​​​​ൽ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ ദേ​​​​വ​​​​സ്വം ബോ​​​​ർ​​​​ഡ് മു​​​​ൻ അം​​​​ഗം കെ.​​​​പി.​​​​ ശ​​​​ങ്ക​​​​ര​​​​ദാ​​​​സി​​​​നെ ചാ​​​​ക്ക​​​​യി​​​​ലെ സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ​​​​ത്തി പൂ​​​​ജ​​​​പ്പു​​​​ര ജ​​​​യി​​​​ലി​​​​ലെ ഡോ​​​​ക്ട​​​​ർ പ​​​​രി​​​​ശോ​​​​ധി​​​​ച്ചു. ഇ​​​​ന്നു കൊ​​​​ല്ലം വി​​​​ജി​​​​ല​​​​ൻ​​​​സ് കോ​​​​ട​​​​തി​​​​ക്ക് റി​​​​പ്പോ​​​​ർ​​​​ട്ട് ന​​​​ൽ​​​​കും. കോ​​​​ട​​​​തി​​​​യു​​​​ടെ ഉ​​​​ത്ത​​​​ര​​​​വു​​​പ്ര​​​​കാ​​​​രം ശ​​​​ങ്ക​​​​ര​​​​ദാ​​​​സി​​​​നെ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്കോ ജ​​​​യി​​​​ലി​​​​ലേ​​​​ക്കോ മാ​​​​റ്റും.

കൊ​​​​ല്ലം വി​​​​ജി​​​​ല​​​​ൻ​​​​സ് കോ​​​​ട​​​​തി ജ​​​​ഡ്ജി ഡോ.​​​​ സി.​​​​എ​​​​സ്.​​​​ മോ​​​​ഹി​​​​ത് ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ​​​​ത്തി ശ​​​​ങ്ക​​​​ര​​​​ദാ​​​​സി​​​​നെ 14 ദി​​​​വ​​​​സ​​​​ത്തേ​​​​ക്ക് റി​​​​മാ​​​​ൻ​​​​ഡ് ചെ​​​​യ്തി​​​​രു​​​​ന്നു. പൂ​​​​ജ​​​​പ്പു​​​​ര സെ​​​​ൻ​​​​ട്ര​​​​ൽ ജ​​​​യി​​​​ലി​​​​ലേ​​​​ക്കാ​​​​ണു റി​​​​മാ​​​​ൻ​​​​ഡ് ചെ​​​​യ്ത​​​​ത്. എ​​​​ന്നാ​​​​ൽ 82 വ​​​​യ​​​​സു​​​​ള്ള അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ആ​​​​രോ​​​​ഗ്യ​​​​നി​​​​ല സെ​​​​ൻ​​​​ട്ര​​​​ൽ ജ​​​​യി​​​​ലി​​​​ലെ ഡോ​​​​ക്ട​​​​ർ സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ​​​​ത്തി പ​​​​രി​​​​ശോ​​​​ധി​​​​ച്ച​​​ശേ​​​​ഷം തു​​​​ട​​​​ർതീ​​​​രു​​​​മാ​​​​ന​​​മെ​​​ടു​​​​ക്കാ​​​​നാ​​​​യി​​​​രു​​​​ന്നു നി​​​​ർ​​​​ദേ​​​​ശം.

 ശാ​​സ്ത്രീ​​യ പ​​രി​​ശോ​​ധ​​നാ​റി​​പ്പോ​​ര്‍​ട്ട് കോ​​ട​​തി​​യി​​ൽ

കൊ​​​​ല്ലം: ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ലെ വി​​​​വാ​​​​ദ​​​​മാ​​​​യ സ്വ​​​​ര്‍​ണ​​​​ക്കൊ​​​​ള്ള കേ​​​​സി​​​​ൽ വി​​​​എ​​​​സ്എ​​​​സ്‌​​​​സി​​​​യി​​​​ല്‍ ന​​​​ട​​​​ത്തി​​​​യ നി​​​​ര്‍​ണാ​​​​യ​​​​ക ശാ​​​​സ്ത്രീ​​​​യ​​​ പ​​​​രി​​​​ശോ​​​​ധ​​​​നാ റി​​​​പ്പോ​​​​ര്‍​ട്ട് കൊ​​​​ല്ലം വി​​​​ജി​​​​ല​​​​ന്‍​സ് കോ​​​​ട​​​​തി​​​​യി​​​​ലെ​​​​ത്തി. ദ്വാ​​​​ര​​​​പാ​​​​ല​​​​ക​​​​ശി​​​​ല്​​​​പം, ക​​​​ട്ടി​​​​ള​​​​പ്പാ​​​​ളി തു​​​​ട​​​​ങ്ങി 15 സാ​​​ന്പി​​​​ളു​​​​ക​​​​ളു​​​​ടെ പ​​​​രി​​​​ശോ​​​​ധ​​​​നാ​​​ഫ​​​​ല​​​​മാ​​​​ണ് കോ​​​​ട​​​​തി​​​​ക്കു കൈ​​​​മാ​​​​റി​​​​യ​​​​ത്.

വി​​​​എ​​​​സ്എ​​​​സ്‌​​​​സി​​​​യി​​​​ല്‍ ന​​​​ട​​​​ത്തി​​​​യ വി​​​​ദ​​​​ഗ്ധ പ​​​​രി​​​​ശോ​​​​ധ​​​​നാ റി​​​​പ്പോ​​​​ർ​​​​ട്ട് മു​​​​ദ്ര​​​​വ​​​​ച്ച ക​​​​വ​​​​റി​​​​ലാ​​​ണു കോ​​​​ട​​​​തി​​​​യി​​​​ല്‍ സ​​​​മ​​​​ര്‍​പ്പി​​​​ച്ച​​​​ത്. 2019ല്‍ ​​​​ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ലെ സ്വ​​​​ര്‍​ണ​​​​പ്പാ​​​​ളി​​​​ക​​​​ള്‍ അ​​​​റ്റ​​​​കു​​​​റ്റ​​​​പ്പ​​​​ണി​​​​ക്കാ​​​​യി കൊ​​​​ണ്ടു​​​​പോ​​​​കു​​​​ന്ന​​​​തി​​​​നു​​​മു​​​​ന്പും ശേ​​​​ഷ​​​​വു​​​​മു​​​​ള്ള സ്വ​​​​ര്‍​ണ​​​​ത്തി​​​​ന്‍റെ അ​​​​ള​​​​വി​​​​ലും ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​ര​​​​ത്തി​​​​ലും മാ​​​​റ്റം വ​​​​ന്നി​​​​ട്ടു​​​​ണ്ടോ​​​യെ​​​ന്നു ക​​​​ണ്ടെ​​​​ത്താ​​​​നാ​​​​ണ് ശാ​​​​സ്ത്രീ​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി​​​​യ​​​​ത്.

കേ​​​​സി​​​​ലെ മു​​​​ഖ്യ​​​​പ്ര​​​​തി​​​​യാ​​​​യ ഉ​​​​ണ്ണി​​​​ക്കൃ​​​​ഷ്ണ​​​​ന്‍ പോ​​​​റ്റി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​​ണ് അ​​​​ന്ന് അ​​​​റ്റ​​​​കു​​​​റ്റ​​​​പ്പ​​​​ണി​​​​ക​​​​ള്‍ ന​​​​ട​​​​ന്ന​​​​ത്. ചെ​​​​മ്പു​​​പാ​​​​ളി​​​​ക​​​​ളി​​​​ല്‍ സ്വ​​​​ര്‍​ണം പൂ​​​​ശി​​​​യ​​​​തി​​​​ലൂ​​​​ടെ വ​​​​ലി​​​​യ​​​തോ​​​​തി​​​​ല്‍ സ്വ​​​​ര്‍​ണം അ​​​​പ​​​​ഹ​​​​രി​​​​ക്ക​​​​പ്പെ​​​​ട്ടു​​​വെ​​​ന്ന ക​​​​ണ്ടെ​​​​ത്ത​​​​ലി​​​​നെ​​​ത്തു​​​​ട​​​​ര്‍​ന്നാ​​​​ണ് സ​​​​ങ്കീ​​​​ർ​​​​ണ​​​​മാ​​​​യ ഈ ​​​​ശാ​​​​സ്ത്രീ​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന വേ​​​​ണ്ടി​​​വ​​​​ന്ന​​​​ത്.

പ​​​​ഴ​​​​യ ചെ​​​​മ്പു​​​​പാ​​​​ളി​​​​ക​​​​ള്‍ ത​​​​ന്നെ​​​​യാ​​​​ണോ ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ല്‍ ഇ​​​​പ്പോ​​​​ഴു​​​​മു​​​​ള്ള​​​​ത്, ആ ​​​​പാ​​​​ളി​​​​ക​​​​ളി​​​​ല്‍ ത​​​​ന്നെ​​​​യാ​​​​ണോ സ്വ​​​​ര്‍​ണം​​​പൂ​​​​ശ​​​​ല്‍ അ​​​​ട​​​​ക്ക​​​​മു​​​​ള്ള പ്ര​​​​വൃ​​​​ത്തി​​​​ക​​​​ള്‍ ന​​​​ട​​​​ന്ന​​​​ത് തു​​​​ട​​​​ങ്ങി​​​​യ കാ​​​ര്യ​​​ങ്ങ​​​ളും ശാ​​​​സ്ത്രീ​​​​യ പ​​​​രി​​​​ശോ​​​​ധ​​​​നാ​​​റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ലൂ​​​​ടെ സ്ഥി​​​​രീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​കും. വി​​​​എ​​​​സ്എ​​​​സ്‌​​​​സി​​​​യു​​​​ടെ ശാ​​​​സ്ത്രീ​​​​യ പ​​​​രി​​​​ശോ​​​​ധ​​​​നാ ​​​റി​​​​പ്പോ​​​​ര്‍​ട്ട് ശ​​​​ബ​​​​രി​​​​മ​​​​ല സ്വ​​​​ര്‍​ണ​​​​ക്കൊ​​​​ള്ള​​​​യി​​​​ലെ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന്‍റെ ദി​​​​ശ മാ​​​​റ്റും.

Kerala

വാജിവാഹന വി​വാ​ദം ത​ന്ത്രി​യെ അ​വ​ഹേ​ളി​ക്കാ​നെന്ന്

കൊ​​​​​ച്ചി: ശ​​​​​ബ​​​​​രി​​​​​മ​​​​​ല ക്ഷേ​​​​​ത്ര​​​​​ത്തി​​​​​ലെ കൊ​​​​​ടി​​​​​മ​​​​​ര​​​​​ത്തി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന വാ​​​​​ജിവാ​​​​​ഹ​​​​​നം ക്ഷേ​​​​​ത്രം ത​​​​​ന്ത്രി ത​​​​​ട്ടി​​​​​ക്കൊ​​​​​ണ്ടു​​​​​പോ​​​​​യെ​​​​​ന്ന രീ​​​​​തി​​​​​യി​​​​​ല്‍ എ​​​​​സ്‌​​​​​ഐ​​​​​ടി കേ​​​​​സെ​​​​​ടു​​​​​ത്ത​​​​​ത് ത​​​​​ന്ത്രി​​​​​മാ​​​​​രെ അ​​​​​വ​​​​​ഹേ​​​​​ളി​​​​​ക്കാ​​​​​ന്‍വേ​​​​​ണ്ടി​​​​​യാ​​​​​ണെ​​​​​ന്നു ത​​​​​ന്ത്രി​​​​​മാ​​​​​രു​​​​​ടെ വി​​​​​വി​​​​​ധ കൂ​​​​​ട്ടാ​​​​​യ്മ​​​​​ക​​​​​ള്‍.

ക്ഷേ​​​​​ത്രാ​​​​​ധി​​​​​ഷ്ഠി​​​​​ത ആ​​​​​ചാ​​​​​ര​​​​​ങ്ങ​​​​​ള്‍ നി​​​​​ര്‍​വ​​​​​ചി​​​​​ക്കു​​​​​ന്ന ത​​​​​ന്ത്ര സ​​​​​മു​​​​​ച്ച​​​​​യ​​​​​ത്തി​​​​​ലെ വ്യ​​​​​വ​​​​​സ്ഥ​​​​​ക​​​​​ള്‍പ്ര​​​​​കാ​​​​​രം വാ​​​​​ജി​​​​​വാ​​​​​ഹ​​​​​നം ത​​​​​ന്ത്രി​​​​​ക്ക് അ​​​​​വ​​​​​കാ​​​​​ശ​​​​​പ്പെ​​​​​ട്ട​​​​​താ​​​​​ണ്. ത​​​​​ന്ത്ര​​​​സ​​​​​മു​​​​​ച്ച​​​​​യ​​​​​ത്തി​​​​​ലെ വ്യ​​​​​വ​​​​​സ്ഥ​​​​​ക​​​​​ള്‍ മ​​​​​ന​​​​​സി​​​​​ലാ​​​​​ക്കി​​​​​യാ​​​​​ണ് ദേ​​​​​വ​​​​​സ്വം ബോ​​​​​ര്‍​ഡ് ത​​​​​ന്ത്രി​​​​​ക്കു വാ​​​​​ജി​​​​​വാ​​​​​ഹ​​​​​നം ന​​​​​ല്‍​കി​​​​​യ​​​​​ത്.

ബോ​​​​​ർ​​​​​ഡി​​​​​ന്‍റെ സ​​​​​മ്മ​​​​​ത​​​​​ത്തോ​​​​​ടെ ത​​​​​ന്ത്രി​​​​​ക്കു ല​​​​​ഭി​​​​​ച്ച വാ​​​​​ജി​​​​​വാ​​​​​ഹ​​​​​നം അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ ഇ​​​​​ല്ല​​​​​ത്തു​​​​​നി​​​​​ന്ന് പി​​​​​ടി​​​​​ച്ചെ​​​​​ടു​​​​​ത്ത​​​​​ത് ശ​​​​​രി​​​​​യാ​​​​​യ ന​​​​​ട​​​​​പ​​​​​ടി​​​​​യ​​​​​ല്ല. ചൈ​​​​​ത​​​​​ന്യ​​​​​മു​​​​​ള്ള ഇ​​​​​ത്ത​​​​​രം വ​​​​​സ്തു​​​​​ക്ക​​​​​ള്‍ വീ​​​​​ട്ടി​​​​​ല്‍ കൊ​​​​​ണ്ടു​​​​​പോ​​​​​യി വ​​​​​യ്ക്കാ​​​​​ന്‍ ചി​​​​​ല​​​​​ര്‍ ഭ​​​​​യ​​​​​ക്കു​​​​​മ്പോ​​​​​ള്‍ അ​​​​​തു തി​​​​​രി​​​​​ച്ചേ​​​​​ൽ​​​​പ്പി​​​​​ച്ചേ​​​​​ക്കാം. തി​​​​​രി​​​​​ച്ചേ​​​​​ൽ​​​​പ്പി​​​​​ച്ചി​​​​​ല്ലെ​​​​​ങ്കി​​​​​ല്‍ കു​​​​​റ്റ​​​​​വാ​​​​​ളി​​​​​യാ​​​​​കി​​​​​ല്ലെ​​​​​ന്നും അ​​​​​വ​​​​​ര്‍ പ​​​​​റ​​​​​ഞ്ഞു.

വാ​​​​​ജി​​​​​വാ​​​​​ഹ​​​​​നം മോ​​​​​ഷ​​​​​ണം പോ​​​​​യെ​​​​​ന്ന് ആ​​​​​രും പ​​​​​രാ​​​​​തി കൊ​​​​​ടു​​​​​ത്തി​​​​​ട്ടി​​​​​ല്ല. കോ​​​​​ട​​​​​തി​​​​​യി​​​​​ല്‍ ഹാ​​​​​ജ​​​​​രാ​​​​​ക്കാ​​​​​ന്‍ വാ​​​​​ജി​​​​​വാ​​​​​ഹ​​​​​നം തൊ​​​​​ണ്ടി​​​​​മു​​​​​ത​​​​​ലാ​​​​​ണോ​​​​യെ​​​​ന്നും ത​​​​​ന്ത്രി​​​​​കൂ​​​​​ട്ടാ​​​​​യ്മ​​​​​ക​​​​​ള്‍ ചോ​​​​​ദി​​​​​ച്ചു. സ്വ​​​​​ര്‍​ണം ചെ​​​​​മ്പാ​​​​​ക്കി കൊ​​​​​ള്ള​​​​​യ്ക്കു കൂ​​​​​ട്ടു​​​​​നി​​​​​ന്ന എ​​​​​ല്ലാ​​​​​വ​​​​​രെയും അ​​​​​ണി​​​​​യ​​​​​റ​​​​​യി​​​​​ല്‍ നി​​​​​ര്‍​ത്തി​​​​​യി​​​​​ട്ട് ത​​​​​ന്ത്രി​​​​​യി​​​​​ലും മേ​​​​​ല്‍​ശാ​​​​​ന്തി​​​​​മാ​​​​​രി​​​​​ലും കു​​​​​റ്റം ആ​​​​​രോ​​​​​പി​​​​​ക്കു​​​​​ന്ന​​​​​തു സം​​​​​ശ​​​​​യാ​​​​​സ്പ​​​​​ദ​​​​​മാ​​​​​ണ്.

അ​​​​​തേ​​​​​സ​​​​​മ​​​​​യം ശ​​​​​ബ​​​​​രി​​​​​മ​​​​​ല​​​​​യി​​​​​ലെ സ്വ​​​​​ര്‍​ണ​​​​​ക്കൊ​​​​​ള്ള മാ​​​​​ത്ര​​​​​മ​​​​​ല്ല അ​​​​​വി​​​​​ടെ ന​​​​​ട​​​​​ക്കു​​​​​ന്ന ശാ​​​​​സ്ത്ര​​​വി​​​​​രു​​​​​ദ്ധ​​​​​മാ​​​​​യ എ​​​​​ല്ലാ​​​​​പ്ര​​​​​വൃ​​​​​ത്തി​​​​​ക​​​​​ളും ത​​​​​ട​​​​​യാ​​​​​നു​​​​​ള്ള ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വ​​​​​വും ക്ഷേ​​​​​ത്രം ത​​​​​ന്ത്രി​​​​​ക്കാ​​​​​ണ്.

എ​​​​​ന്നാ​​​​​ല്‍, ത​​​​​ന്ത്രിസ്വ​​​​​ന്തം​ സ്ഥാ​​​​​നം നി​​​​​ല​​​​​നി​​​​​ര്‍​ത്താ​​​​​നോ സ്വാ​​​​​ര്‍​ഥലാ​​​​​ഭ​​​​​ത്തി​​​​​നു​​​​​വേ​​​​​ണ്ടി​​​​​യോ ഇ​​​​​തി​​​​​നൊ​​​​​ക്കെ മൗ​​​​​നാ​​​​​നു​​​​​വാ​​​​​ദം ന​​​​​ല്‍​കി​​​​​യി​​​​​ട്ടു​​​​​ണ്ടെ​​​​​ങ്കി​​​​​ല്‍ ത​​​​​ന്ത്രി​​​​​യും ശി​​​​​ക്ഷി​​​​​ക്ക​​​​​പ്പെ​​​​​ട​​​​​ണ​​​​​മെ​​​​​ന്നും അ​​​​​വ​​​​​ര്‍ പ​​​​​റ​​​​​ഞ്ഞു.

യോ​​​​​ഗ​​​​​ക്ഷേ​​​​​മ​​​​​സ​​​​​ഭ സം​​​​​സ്ഥാ​​​​​ന പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് അ​​​​​ഡ്വ. പി.​​​​​എ​​​​​ന്‍.​​​​​ഡി. ന​​​​​മ്പൂ​​​​​തി​​​​​രി, ത​​​​​ന്ത്രി സ​​​​​മാ​​​​​ജം മു​​​​​ന്‍ സം​​​​​സ്ഥാ​​​​​ന പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് അ​​​​​ഡ്വ. ഈ​​​​​ശാ​​​​​ന​​​​​ന്‍ ന​​​​​മ്പൂ​​​​​തി​​​​​രി, അ​​​​​ഖി​​​​​ല കേ​​​​​ര​​​​​ള ത​​​​​ന്ത്രി സ​​​​​മാ​​​​​ജം പ്ര​​​​​തി​​​​​നി​​​​​ധി പ​​​​​ര​​​​​മേ​​​​​ശ്വ​​​​​ര​​​​​ന്‍ ഭ​​​​​ട്ട​​​​​തി​​​​​രി​​​​​പ്പാ​​​​​ട്, രാ​​​​​ധാ​​​​​കൃ​​​​​ഷ്ണ​​​​​ന്‍ പോ​​​​​റ്റി, എ​​​​​സ്.​​​​​പി. ശ്രീ​​​​​നി​​​​​വാ​​​​​സ​​​​​ന്‍ പോ​​​​​റ്റി, രാ​​​​​ധാ​​​​​കൃ​​​​​ഷ്ണ​​​​​ന്‍ പു​​​​​ന്ന​​​​​ശേ​​​​​രി എ​​​​​ന്നി​​​​​വ​​​​​ര്‍ പ​​​​​ത്ര​​​​​സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ല്‍ പ​​​​​ങ്കെ​​​​​ടു​​​​​ത്തു.

Latest News

Corehub Up